ദുബായിലെ 'ചുവന്ന തെരുവ്'; ആവശ്യക്കാരില്‍ ഏറെയും ഇന്ത്യക്കാര്‍, 21കാരിയെ പിച്ചിചീന്തിയത് ഇങ്ങനെ

  • Posted By: Desk
Subscribe to Oneindia Malayalam

ദുബായ്: മലയാളികളെ എന്നും ആകര്‍ഷിക്കുന്ന നഗരമാണ് ദുബായ്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ നഗരങ്ങള്‍ പോലെ അല്ല ദുബായ്. ഏത് തരം ആളുകള്‍ക്കും സുഖവാസത്തിന് പറ്റിയ കേന്ദ്രമാണ്. അതുകൊണ്ടു തന്നെ ഒരു അറബ് രാജ്യമാണെന്ന തോന്നല്‍ ആ നഗരത്തിന് അത്രതന്നെ ഇല്ല.

ലൈംഗിക തൊഴിലാളികള്‍ക്കും ദുബായില്‍ ക്ഷാമമില്ലെന്ന് മിക്കയാളുകള്‍ക്കും അറിയാം. എല്ലാത്തിനും സാധിക്കുന്ന നഗരം. എന്നാല്‍ പുറമെ മാന്യത നടിക്കുകയും ചെയ്യുന്നു. ആ നഗരത്തില്‍ ഒരു 21കാരിക്ക് സംഭവിച്ചത് കരളലിയിപ്പിക്കുന്ന അനുഭവമാണ്... ഈ വിവരം ലഭിച്ച പോലീസിന് അറിയാന്‍ സാധിച്ചത് മറ്റൊരു കഥ...

തട്ടിക്കൊണ്ടുപോയി

തട്ടിക്കൊണ്ടുപോയി

21കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി ഉപയോഗിച്ചുവെന്ന കേസാണ് ദുബായ് പോലീസിന്റെ മുന്നിലെത്തിയത്. പാകിസ്താന്‍കാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

ഇന്ത്യക്കാരനും പ്രതി

ഇന്ത്യക്കാരനും പ്രതി

അവരെ പീഡിപ്പിച്ചത് മറ്റാരുമല്ല. ഇന്ത്യക്കാരന്‍ തന്നെ. കൂടെ പാകിസ്താന്‍ക്കാരനുമുണ്ടായിരുന്നു. ഇവര്‍ കുറ്റം ചെയ്തുവെന്ന് കോടതി കണ്ടെത്തി. ആറ് മാസം തടവിന് ശിക്ഷിക്കുകയും ചെയ്തു.

പീഡനവും കവര്‍ച്ചയും

പീഡനവും കവര്‍ച്ചയും

യുവതിയെ പീഡിപ്പിക്കുക മാത്രമല്ല, അവരുടെ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളെല്ലാം ഇന്ത്യക്കാരനും പാകിസ്താന്‍കാരനും ചേര്‍ന്ന് കവര്‍ന്നു. ഇക്കാര്യം പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

അപ്പീല്‍ തള്ളി

അപ്പീല്‍ തള്ളി

കഴിഞ്ഞ ഏപ്രില്‍ 28നാണ് സംഭവം നടന്നത്. പ്രതികള്‍ക്ക് നേരത്തെ കോടതി ശിക്ഷ വിധിച്ചിരുന്നു. ഇവര്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം കോടതി തള്ളുകയും ചെയ്തു.

നാടുകടത്താന്‍ നിര്‍ദേശം

നാടുകടത്താന്‍ നിര്‍ദേശം

ഇതോടെ ആറ് മാസം പ്രതികള്‍ ജയില്‍ ശിക്ഷ അനുഭവിക്കണം. അതിന് ശേഷം നാടുകടത്തുകയും ചെയ്തു. യുവതിയുടെ പരാതി വിശ്വസിച്ച് അന്വേഷണം തുടങ്ങിയ പോലീസിന് ലഭിച്ച വിവരങ്ങള്‍ വ്യത്യസ്തമായിരുന്നു.

കാറില്‍ വച്ച് പീഡനം

കാറില്‍ വച്ച് പീഡനം

യുവതിയെ കാറില്‍ കൊണ്ടുപോയ യുവാക്കള്‍ കാറില്‍ വച്ച് തന്നെ പീഡിപ്പിച്ചു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയും ഉപദ്രവിച്ചു. ശേഷം കാറില്‍ കയറ്റി യാത്ര തുടര്‍ന്നു. യാത്രക്കിടെ കാറില്‍ നിന്ന് പുറത്തേക്ക് എടുത്തെറിഞ്ഞു.

സിസിടിവിയില്‍ തെളിഞ്ഞത്

സിസിടിവിയില്‍ തെളിഞ്ഞത്

യുവതി നല്‍കിയ പരാതിയിലാണ് ഇത്രയും കാര്യങ്ങള്‍ വിശദീകരിക്കുന്നത്. പോലീസ് ഇതുപ്രകാരം അന്വേഷണം തുടങ്ങി. സിസിടിവി പരിശോധിച്ചു. യുവതിയെ പ്രതികള്‍ തട്ടിക്കൊണ്ടു പോകുകയല്ല ചെയ്തതെന്ന് പരിശോധനയില്‍ തെളിഞ്ഞു.

യുവാക്കള്‍ നിര്‍ബന്ധിച്ചിട്ടില്ല

യുവാക്കള്‍ നിര്‍ബന്ധിച്ചിട്ടില്ല

യുവതി കാറില്‍ കയറുകയായിരുന്നു. യുവാക്കള്‍ നിര്‍ബന്ധിച്ചിട്ടില്ല. അവള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കാറില്‍ കയറിയത്. തുടര്‍ന്ന് യുവതിയെ വിശദമായി പോലീസ് ചോദ്യം ചെയ്തു.

വേശ്യാവൃത്തി

വേശ്യാവൃത്തി

അപ്പോള്‍ യുവതി കാര്യങ്ങള്‍ തുറന്നുപറഞ്ഞു. യാദൃശ്ചികമായി എത്തപ്പെട്ട വേശ്യാവൃത്തിയെ കുറിച്ച്. ജോലി ആവശ്യാര്‍ഥം എത്തിയ യുവതി ചതിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവിച്ചത് ഇങ്ങനെ

സംഭവിച്ചത് ഇങ്ങനെ

കഴിഞ്ഞ ഏപ്രില്‍ 28ന് വൈകീട്ടാണ് യുവതി പ്രതികളുടെ കാറില്‍ കയറി പോകുന്ന രംഗം സിസിടിവില്‍ പതിഞ്ഞിരിക്കുന്നത്. യുവതി സ്വമേധയാ കാറില്‍ കയറുകയായിരുന്നു. യുവതിയെ പീഡിപ്പിച്ച പ്രതികള്‍ അവളുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്ന ശേഷമാണ് കാറില്‍ നിന്ന് പുറത്തേക്കെറിഞ്ഞത്.

ഉടമസ്ഥന്റെ കാര്‍

ഉടമസ്ഥന്റെ കാര്‍

35കാരനായ ഇന്ത്യക്കാരനും 25 കാരനായ പാകിസ്താന്‍കാരനുമാണ് പ്രതികള്‍. ഇരുവരും കാര്‍ ഗ്യാരേജിലെ ജോലിക്കാരാണ്. ഉടമസ്ഥരുടെ കാര്‍ ഉപയോഗിച്ചാണ് പ്രതികള്‍ യുവതിയെ കൊണ്ടുപോയത്.

 യുവതിയെ നാടുകടത്തും

യുവതിയെ നാടുകടത്തും

യുവതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കാറില്‍ നമ്പര്‍ പ്ലേറ്റ് നോക്കിയാണ് പ്രതികളെ പോലീസ് പിടികൂടിയത്. കാര്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

യുവതികളെ തേടി വരുന്നവര്‍

യുവതികളെ തേടി വരുന്നവര്‍

സ്ഥിരമായി വേശ്യാവൃത്തിയിലേര്‍പ്പെട്ട യുവതികളെ ലക്ഷ്യമിട്ട് ആളുകള്‍ എത്തുന്ന സ്ഥലത്തു നിന്നാണ് യുവതി കാറില്‍ കയറിയത്. ഇത്തരത്തില്‍ ജീവിതം നയിക്കുന്ന നിരവധി സ്ത്രീകളുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇവിടെ സ്ത്രീകളെ തേടി വരുന്നവരില്‍ കൂടുതലും ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെയുള്ള ഏഷ്യന്‍ വംശജരാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Man who had attacked woman then robbed her, lose appeal

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്