കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസില്‍ പണം നല്‍കുന്നത് ഗാസക്കല്ല, ബ്രസീലിന്

  • By Soorya Chandran
Google Oneindia Malayalam News

ആഴ്‌സനല്‍: ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിലെ അംഗം മെസൂത് ഓസില്‍ ശ്രദ്ധ നേടിയത് എങ്ങനെയാണ്. കളിച്ചിട്ട് മാത്രമാണെന്ന് പറയരുത്. ലോകകപ്പിലൂടെ തനിക്ക് ലഭിച്ച ബോണസ് പണം ഗാസയിലെ കുട്ടികളുടെ ക്ഷേമത്തിന് സംഭാവന നല്‍കി എന്ന വാര്‍ത്ത ഓസിലിന് കുറച്ചൊന്നുമല്ല ആരാധകരെ സൃഷ്ടിച്ചത്.

എന്നാല്‍ ഓസില്‍ ഇങ്ങനെയൊരു കാര്യം തന്നെ ചെയ്യുന്നില്ലത്രെ. തനിക്ക് കിട്ടിയ സമ്മാനത്തുകയുടെ ഒരു ഭാഗം ബ്രസീലിലെ കുട്ടികള്‍ക്ക് വേണ്ടി ചെലവഴിക്കാനാണത്രെ ഓസിലിന്റെ തീരുമാനം. അദ്ദേഹത്തിന്റെ ഏജന്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഭാവിയില്‍ ഗാസയിലെ കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തുകൂടില്ലെന്നും ഏജന്റ് വ്യക്തമാക്കുന്നുണ്ട്.

Mesut Ozil

തുര്‍ക്കി വംശജനാണ് ഓസില്‍. ഇപ്പോള്‍ ഇംഗ്ലീഷ് ക്ലബ്ബ് ആയ ആഴ്‌സനലിന്റെ താരമാണ്. ലോകകപ്പില്‍ ജര്‍മന്‍ ടീമിന് വേണ്ടി മികച്ച പ്രകടനമാണ് ഈ 25 കാരന്‍ പുറത്തെടുത്തത്.

സെമി ഫൈനലിലും ഫൈനലിലും ആയി ഓസില് ലഭിച്ച ബോണസ് പണം മൂന്നര ലക്ഷം പൗണ്ട് ആണ്. ഏതാണ്ട് മൂന്നരക്കോടി രൂപ. ഈ തുക ഗാസയിലെ കുട്ടികള്‍ക്കായി ഓസില്‍ സംഭാവന ചെയ്തു എന്നായിരുന്നു വാര്‍ത്തയുണ്ടായിരുന്നത്.

ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്തായ അള്‍ജീരിയ ടീം അവര്‍ക്ക് ലഭിച്ച് പണം മുഴുവന്‍ ഗാസയിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. അതിന് ശേഷമാണ് ഓസിലിന്റെ വാര്‍ത്ത പ്രചരിച്ചത്. ഫേസ്ബുക്കും ട്വിറ്ററും അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ ഓസിലിന് അഭിവാദ്യം അര്‍പ്പിച്ച് ആയിരക്കണക്കിന് പോസ്റ്റുകളാണ് പ്രചരിച്ചിരുന്നത്.

English summary
Mesut Ozil's rep denies reports he gave World Cup
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X