കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെക്‌സിക്കോ മയക്കുമരുന്നു രാജാവിന്റെ ജയില്‍ ചാട്ടം ഹോളിവുഡ് സിനിമപോലെ

  • By Anwar Sadath
Google Oneindia Malayalam News

അല്‍മൊലോയ ഡി ജുവാറെസ്: ലോകത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധനായ മയക്കുമരുന്ന് രാജാവായ ജൊവാക്വിന്‍ എല്‍ ചാപോ ഗുസ്മാന്‍ മെക്‌സിക്കന്‍ ജയിലില്‍ നിന്നും തടവുചാടിയ വഴി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കനത്ത സുരക്ഷയുള്ള ജയിലില്‍ നിന്നും ജൊവാക്വിന്‍ രക്ഷപ്പെട്ടത് സുരക്ഷാ ഉദ്യോഗസ്ഥരെ ഒന്നാകെ ഞെട്ടിക്കുന്ന വിധത്തിലാണ്.

മെക്‌സിക്കോ നഗരത്തില്‍ നിന്ന് പടിഞ്ഞാറ് ഭാഗത്ത് 90 കിലോമീറ്റര്‍ അകലെയുള്ള ആള്‍ട്ടിപ്‌ളാനോയിലെ ജയിലിലായിരുന്നു പ്രതിയെ സൂക്ഷിച്ചിരുന്നത്. ജയിലിനകത്തുള്ള ഒരു തുരങ്കം വഴിയാണ് ഇയാള്‍ രക്ഷപ്പെട്ടിരിക്കുന്നത്. എല്ലാത്തരം സുരക്ഷാ സംവിധാനത്തിന്റെയും കണ്ണുവെട്ടിച്ച് ജയിലിനകത്തെക്ക് ടണല്‍ നിര്‍മിച്ചത് ജീവനക്കാരുടെ സഹായത്തോടെയാണെന്ന് ആരോപണമുണ്ട്.

joaquin-el-chapo-guzman

1.7 മീറ്റര്‍ ഉയരവും 80 സെന്റി മീറ്റര്‍ വീതിയും ടണലിനുണ്ട്. പത്ത് മീറ്റര്‍ ആഴത്തിലുള്ള ടണലില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ആള്‍പ്പാര്‍പ്പില്ലാത്ത കുന്നുകളാല്‍ ചുറ്റപ്പെട്ട സ്ഥലത്ത് എത്തിച്ചേരാം. ജൊവാക്വിനെ രക്ഷിക്കാന്‍ ജയിലിലെ ചില ജീവനക്കാരുടെ ഒത്താശയോടെ അയാളുടെ സംഘംമാണ് ടണല്‍ നിര്‍മിച്ചതെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നു.

രക്ഷപ്പെട്ട പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സിനലോവ കാര്‍ട്ടലിന്റെ തലവനായ ഗുസ്മാന്‍ 2014 ഫെബ്രുവരിയിലാണ് അറസ്റ്റിലാകുന്നത്. ലോകത്തെ പല രാജ്യങ്ങളിലായി പടര്‍ന്നു പന്തലിച്ചു കിടക്കുന്നതാണ് ഇയാളുടെ സാമ്രാജ്യം. ലോകത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് വ്യാപാരം നടക്കുന്ന ഇടമാണ് മെക്‌സിക്കോ.

English summary
Mexican drug lord tunnels out of cell, escaping prison for second time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X