കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുപതുകാരി സുന്ദരി ബ്രിട്ടീഷ് ചരിത്രത്തിലെ പ്രായംകുറഞ്ഞ എംപി

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: 1667ന് ശേഷം ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി ഗഌസ്‌ഗോ സര്‍വകലാശാലയിലെ അവസാന വര്‍ഷ രാഷ്ട്രതന്ത്ര വിദ്യാര്‍ത്ഥിയായ ഹെയ്‌രി ബഌക് ചരിത്രം സൃഷ്ടിച്ചു. സ്‌കോട്ട്‌ലന്റിലെ പെയ്‌സി ആന്റ് റെന്‍ഫ്രീഷെയര്‍ സൗത്ത് സീറ്റില്‍ നിന്നുമാണ് ഈ ഇരുപതുകാരി ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിലേക്കെത്തുന്നത്.

മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ ഡെഗ്‌ളസ് അലക്‌സാണ്ടറെ ആറായിരത്തോളം വോട്ടുകള്‍ക്കാണ് ഹെയ്‌രി പരാജയപ്പെടുത്തിയത്. ലേബര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണെങ്കിലും സാധാരണക്കാര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനമാണ് ഹെയ്‌രിയെ വിജയത്തിലെത്തിച്ചത്. തന്റെ ജന്മനാടായ പെയ്സ്ലിയില്‍ അഞ്ചില്‍ ഒരാള്‍ വീതം ദാരിദ്ര്യത്തിലാണെന്ന് ഹെയ്‌രി തെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞിരുന്നു.

mhairi-black

അതിനിടെ, ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് സൂചനകള്‍. 287 സീറ്റുകളുമായി മുന്നിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. ഭരണം നിര്‍ത്താന്‍ 326 ഭൂരിപക്ഷം വേണമെന്നിരിക്കെ മറ്റു പാര്‍ട്ടികളുടെ സഹായത്തോടെ ഡേവിഡ് കാമറൂണ്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്.

അധികാരത്തിലേറുമെന്ന് പ്രതീക്ഷിച്ചിരുന്ന ലേബര്‍പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. 200ല്‍ താഴെ സീറ്റുകളില്‍ മാത്രമാണ് ലേബര്‍ പാര്‍ട്ടിക്ക് മുന്‍തൂക്കമുള്ളത്. സ്‌കോട്ട്‌ലന്റില്‍ പിന്നോക്കം പോയതാണ് ലേബര്‍ പാര്‍ട്ടിക്ക് വിനയായത്.

English summary
Mhairi Black, the 20-year-old who's Britain's youngest lawmaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X