കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഡാക്ക് റോഡ് നിര്‍മാണം: ഇന്ത്യയെ ക്രൂശിച്ച് ചൈന, ഇന്ത്യയ്ക്ക് ശക്തമായ താക്കീത്

പാങ്ഗോങ് തടാകത്തിന് ചുറ്റും 20 കിലോമീറ്റര്‍ നീളമുള്ള റോഡ് നിര്‍മിക്കാനുള്ള ഇന്ത്യന്‍ നീക്കത്തിനെതിരെയാണ് ചൈനയുടെ പ്രതികരണം

Google Oneindia Malayalam News

ബീജിങ്: ലഡാക്കില്‍ റോഡ് നിര്‍മിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ വിമര്‍ശിച്ച് ചൈന രംഗത്ത്. വ്യാഴാഴ്ചയതാണ് ലഡ‍ാക്കില്‍ പാങ്ഗോങ് തടാകത്തിന് ചുറ്റും 20 കിലോമീറ്റര്‍ നീളമുള്ള റോഡ് നിര്‍മിക്കാനുള്ള ഇന്ത്യന്‍ നീക്കത്തിനെതിരെ ചൈന രംഗത്തെത്തിയിട്ടുള്ളത്. ലഡാക്കിലെ ഇന്ത്യയുടെ റോഡ‍് നിര്‍മാണത്തിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയ ചൈന നിലവില്‍ ഡോക്-ലയെ ചൊല്ലിയുള്ള തര്‍ക്കം വഷളാക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും ചൈന ചൂണ്ടിക്കാണിച്ചു.

സിക്കിം സെക്ടറിലെ ഇന്ത്യ- ചൈന- ഭൂട്ടാന്‍ ട്രൈ ജംങ്ഷനെ ചൊല്ലിയുള്ള സംഘര്‍ഷം രണ്ട് മാസം പിന്നിട്ടതോടെയാണ് ചൈന ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ച്യൂയിംഗ് ചൈനീസ് മാധ്യമങ്ങള്‍ക്ക് മുമ്പാകെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 മുഖത്തടിക്കുന്നതുപോലെ

മുഖത്തടിക്കുന്നതുപോലെ

ലഡാക്കില്‍ റോഡ് നിര്‍മിക്കാനുള്ള ഇന്ത്യന്‍ നീക്കം സ്വന്തം മുഖത്തടിക്കുന്നതിന് തുല്യമാണെന്നും ചൈന ചൂണ്ടിക്കാണിക്കുന്നു. ചൈന നടത്തിവന്നിരുന്ന റോഡ് നിര്‍മാണത്തെ തു ഇന്ത്യ ചൈനീസ് നീക്കങ്ങള്‍ കാര്യമായി വീക്ഷിച്ചുവരികയാണെന്നും ഇപ്പോള്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് വേറിട്ട നീക്കമാണെന്നും ചൈന കൂട്ടിച്ചേര്‍ക്കുന്നു. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ച്യൂയിംഗ് ചൈനീസ് മാധ്യമങ്ങള്‍ക്ക് മുമ്പാകെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ലഡാക്കില്‍ ചൈനീസ് നീക്കം

ലഡാക്കില്‍ ചൈനീസ് നീക്കം

ലഡാക്കിലെ പാന്‍ഗോങ് തടാകത്തിന് മൂന്നില്‍ രണ്ട് ഭാഗവും ചൈനീസ് നിയന്ത്രണത്തിലാണ്. ഒരു ഭാഗത്തിന്‍റെ നിയന്ത്രണം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തേയ്ക്ക് ചൈനീസ് സൈന്യം കടന്നുകയറിയതാണ് ഇരുസൈന്യങ്ങളും നേരിട്ട് കൊമ്പുകോര്‍ക്കുന്നതിലേയ്ക്ക് നയിച്ചത്. ഇന്ത്യയില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്നതിനിടയിലായിരുന്നു ചൈനീസ് സൈന്യത്തിന്‍റെ പ്രകോപനം. ഇരു സൈന്യങ്ങളും തമ്മില്‍ കല്ലെറിയുന്നതിന്‍റേയും മറ്റും ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായത്.

പരസ്പരം ഏറ്റുമുട്ടി

പരസ്പരം ഏറ്റുമുട്ടി

ചൈനീസ് സൈന്യങ്ങള്‍ ലഡാക്കില്‍ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രതിരോധ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയുടെ ആധികാരികത സൈന്യം സ്ഥിരീകരിച്ചിട്ടില്ല. സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ലഡാക്കില്‍ ഏറ്റുമുട്ടിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവരുന്നത് ഇപ്പോള്‍ മാത്രമാണ്. പരസ്പരം ചവിട്ടുന്നതിന്റെയും പഞ്ച് ചെയ്യുന്നതിന്റെയും രംഗങ്ങള്‍ വീഡിയോയിലുണ്ട്. ചവിട്ടുകൊണ്ട് സൈനികര്‍ വീഴുന്നതും വീഡിയോയില്‍ കാണാം. ശേഷം ഇരുവിഭാഗവും ശക്തമായ കല്ലേറും നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

റോഡുനിര്‍മ്മാണത്തില്‍ എതിര്‍പ്പ്

റോഡുനിര്‍മ്മാണത്തില്‍ എതിര്‍പ്പ്

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റോഡുനിര്‍മ്മാണത്തിന്റെ ചുമതലയുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന് (ബിആര്‍ഒ) ഇതിനായി പ്രത്യേക അധികാരങ്ങള്‍ നല്‍കും. ചൈനയുമായുള്ള സംഘര്‍ഷ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റോഡ് നിര്‍മാണത്തിന് ഇന്ത്യ

റോഡ് നിര്‍മാണത്തിന് ഇന്ത്യ

സിക്കിം സെക്ടറില്‍ ഡോക് ലയെ ചൊല്ലിയുള്ള അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെ ഇന്ത്യ- ചൈന അതിര്‍ത്തിയിലെ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തിവരികയാണ്. അതിര്‍ത്തിയിലെ 61 തന്ത്രപ്രധാനമായ റോഡുകളുടെ നിര്‍മ്മാണത്തില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) കാലതാമസം വരുത്തുന്നുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തിരമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കേന്ദ്രം ഉത്തരവിട്ടിട്ടുള്ളത്. പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ബിആര്‍ഒയ്ക്ക് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള സാമ്പത്തികമായും ഭരണഘടനാപരവുമായ അധി കാരങ്ങള്‍ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ശന നിര്‍ദേശം, വിട്ടുവീഴ്ചയില്ല

കര്‍ശന നിര്‍ദേശം, വിട്ടുവീഴ്ചയില്ല


ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന 3.409 കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡുനിര്‍മ്മാണം ഉടന്‍ തീര്‍ക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി 100 കോടി രൂപ വിനിയോഗിക്കാനും നിര്‍ദ്ദേശമുണ്ട്. റോഡുനിര്‍മ്മാണത്തിനുള്ള അനുമതി നേരത്തേ ലഭിച്ചതാണെങ്കിലും കാലതാമസം നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 അധിക ഫണ്ട് അനുവദിച്ചു

അധിക ഫണ്ട് അനുവദിച്ചു

നേരത്തെ അതിര്‍ത്തിയിലെ റോഡ് നിര്‍മാണത്തിന് 10.5 കോടി മാത്രമാണ് അനുവദിച്ചിരുന്നതെങ്കില്‍ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി ചെലവഴിക്കാനും ബിആര്‍ഒക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നൂറ് കോടിയില്‍ ഇറക്കുമതിയ്ക്കും യന്ത്രങ്ങള്‍ വാങ്ങുന്നതിനുമായാണ് തുക അനുവദിച്ചിട്ടുള്ളത്.

ചൈനീസ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ്

ചൈനീസ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ്

ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി ചൈന. ഇന്ത്യ- ചൈന- ഭൂട്ടാന്‍ ട്രൈ ജംങ്ഷനെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം രണ്ട് മാസം പിന്നിട്ടതോടെയാണ് ചൈനീസ് നീക്കം. നേരത്തെ ജൂലൈ എട്ടിനും ചൈനീസ് പൗരന്മാര്‍ക്ക് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു മാസം നീണ്ടുനിന്ന സുരക്ഷാ മുന്നറിയിപ്പ് അവസാനിച്ചതോടെയാണ് ചൈന രണ്ടാമതും പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കുന്നത്.

സുരക്ഷ മുഖ്യം

സുരക്ഷ മുഖ്യം

രണ്ടാം തവണ സെപ്തംബര്‍ മൂന്നിന് ചൈനയിലെ സിയാമെന്നില്‍ വച്ച് ബ്രിക്സ് ഉച്ചകോടെ നടക്കാനിരിക്കെ രണ്ടാം തവണയാണ് ചൈന ഇത്തരത്തില്‍ ഇന്ത്യയില്‍ കഴിയുന്നതും ഇന്ത്യയിലേയ്ക്ക് സഞ്ചരിക്കുന്നതുമായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.

 ദിനങ്ങളെണ്ണി പ്രതിസന്ധി

ദിനങ്ങളെണ്ണി പ്രതിസന്ധി

സിക്കിം സെക്ടറിലെ ഡോക് ല അതിര്‍ത്തി തര്‍ക്കം മൂന്നാം മാസത്തിലേയ്ക്ക് കടന്നതോടെ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടുകളെയും ഗ്ലോബല്‍ ടൈംസ് ആവര്‍ത്തിച്ച് വിമര്‍ശിക്കുന്നുണ്ട്. ഡോക് ലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനീസ് സൈന്യത്തിന്‍റെ നീക്കങ്ങള്‍ ഇന്ത്യന്‍ സൈന്യം തടഞ്ഞതായിരുന്നു അതിര്‍ത്തി തര്‍ക്കത്തിന്‍റെ മൂലകാരണം. ഇന്ത്യ- ചൈന- ഭൂട്ടാന്‍ ട്രൈ ജംങ്ഷനിലെ റോഡ് നിര്‍മാണം ഇന്ത്യയ്ക്കും അതുപോലെ ഭൂട്ടാനും അംഗീകരിക്കാനാവുന്നതായിരുന്നില്ല. അതിനാല്‍ ഇന്ത്യയയ്ക്ക് പിന്നാലെ ഭൂട്ടാനും ചൈനീസ് നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. ചൈനയ്ക്ക് പ്രദേശത്ത് പരമാധികാരമുണ്ടെന്ന വാദം ഇരു രാജ്യങ്ങളും തള്ളിക്കളയുകയും ചെയ്തു.

ഇന്ത്യ പിന്നോട്ടില്ല

ഇന്ത്യ പിന്നോട്ടില്ല

അതിര്‍ത്തി തര്‍ക്കത്തില്‍ സമവായത്തിലെത്തുന്നതിനായി ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദേങ്ങള്‍ ഒന്നും പാലിക്കാന്‍ തയ്യാറാവാതിരുന്ന ചൈന ഇന്ത്യ ഡോക് ലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് നില്‍‌ക്കുകയാണ്. ഇരു സൈന്യങ്ങളേയും പിന്‍വലിച്ച് നയതന്ത്ര ചര്‍ച്ചകള്‍ ആവാമെന്ന് ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദേശവും ചൈന തള്ളിക്കളയുകയായിരുന്നു.

English summary
China on Thursday accused India of contradicting its words with actions after New Delhi decided to build a road around 20 km near Pangong Lake in Ladakh along the Line of Actual Control (LAC), and warned that such a development would only worsen the on-going two-month-long stand-off in Doklam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X