കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാള്‍ഡ് ട്രംപിനെ വൈറ്റ് ഹൗസിന് മടുത്തു! ഇംപീച്ച് ചെയ്ത് പുറത്താക്കാൻ ചർച്ച? നിർണായക വെളിപ്പെടുത്തൽ

  • By Desk
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഏറ്റവും അധികം പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ടാവുക അമേരിക്കയില്‍ നിന്ന് തന്നെ ആകും. രാജ്യത്തിന്റെ പ്രഖ്യാപിത നയങ്ങള്‍ പോലും തള്ളിപ്പറയുന്ന ട്രംപിനെ ഉദ്യോഗസ്ഥ തലത്തില്‍ തന്നെ എതിര്‍ക്കുന്നവര്‍ ഏറെയാണ്.

അതിനിടെയാണ് ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്ത് വന്നത്. ട്രംപിനെ ഇംപീച്ച് ചെയ്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ വൈറ്റ് ഹൗസില്‍ ചര്‍ച്ച നടക്കുന്നു എന്നതായിരുന്നു അത്. ഇതിന് മുമ്പ് മോണിക്ക ലെവന്‍സ്‌കി കേസില്‍ അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റന് എതിരെ ഇംപീച്ച്‌മെന്റ് നടത്തണം എന്ന രീതിയിലും അന്ന് ചര്‍ച്ചകള്‍ നടന്നിരുന്നു.

ട്രംപ് അധികാരത്തിലേറിയത് മുതലേ ഇംപീച്ച്‌മെന്റിന് വേണ്ടി ഡെമോക്രാറ്റുകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ സെനറ്റിലും കോണ്‍ഗ്രസ്സിലും റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷം ഉള്ളതിനാല്‍ അത്തരം ഒരു നീക്കം സാധ്യമല്ലെന്നാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ വാര്‍ത്തകള്‍ ഞെട്ടിക്കുന്നത് തന്നെ ആണ്.

25 -ാം ഭേദഗതി

25 -ാം ഭേദഗതി

ട്വിന്റി ഫിഫ്ത്ത് അമെന്റ്‌മെന്റ് എന്നത് അമേരിക്കയിലെ പ്രധാനപ്പെട്ട ഒരു ഭരണഘടനാ ഭേദഗതിയാണ്. പ്രസിഡിന്റെ മരിക്കുകയോ, രാജിവയ്ക്കുകയോ, പ്രസിഡന്റിനെ പുറത്താക്കുകയോ ചെയ്താല്‍ വൈസ് പ്രസിഡന്റിനെ ഭരണം ഏല്‍പിക്കുന്ന ഭരണഘടനാ ഭേദഗതിയാണ് ഇത്. അതാണ് ഇപ്പോള്‍ അമേരിക്കയിലെ പ്രധാന ചര്‍ച്ചാ വിഷയവും.

ന്യൂയോര്‍ക്ക് ടൈംസില്‍

ന്യൂയോര്‍ക്ക് ടൈംസില്‍

ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ഒരു ലേഖനം ആണ് കാര്യങ്ങള്‍ ഇത്രത്തോളും കുഴച്ചുമറിച്ചത്. ട്രംപ് ഭരണകൂടത്തിലെ ഒരു പ്രധാനി എന്ന നിലയില്‍ ഒരു അജ്ഞാതന്‍ എഴുതിയതായിരുന്നു ആ ലേഖനം. അതില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ അതി രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉണ്ടായിരുന്നു.

വൈറ്റ് ഹൗസിലെ ചര്‍ച്ച

വൈറ്റ് ഹൗസിലെ ചര്‍ച്ച

പ്രസിഡന്റ് പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ലാത്ത ട്രെപിനെ ഇംപീച്ച് ചെയ്യുന്നതിനെ കുറിച്ച് വൈറ്റ് ഹൗസില്‍ ചര്‍ച്ച നടന്നിരുന്നു എന്ന് പോലും ലേഖനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ലേഖനം എഴുതിയത് ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല. ട്രംപ് ഭരണകൂടത്തിലെ പ്രമുഖരെല്ലാം തന്നെ അവരല്ല ലേഖനത്തിന് പിന്നില്‍ എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

പിന്നില്‍ വൈസ് പ്രസിഡന്റ്?

പിന്നില്‍ വൈസ് പ്രസിഡന്റ്?

മൈക്ക് പെന്‍സ് ആണ് അമേരിക്കയുടെ വൈസ് പ്രസിഡന്റ്. ട്രംപുമായി പെന്‍സിന് അഭിപ്രായ വ്യത്യാസങ്ങളുണ്ട് എന്ന് നേരത്തെ തന്നെ ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ പെന്‍സ് തന്നെ ആണോ ഇത്തരം ഒരു ലേഖനത്തിനും ഇംപീച്ച്‌മെന്റ് ചര്‍ച്ചകള്‍ക്കും പിന്നില്‍ എന്നും പലരും സംശയം ഉന്നയിക്കുന്നുണ്ട്. ട്രംപിനെ ഇംപീച്ച് ചെയ്താല്‍ പ്രസിഡന്റ് പദവിയില്‍ എത്തുക പെന്‍സ് ആയിരിക്കും.

എല്ലാം പുകമറ

എല്ലാം പുകമറ


എന്നാല്‍ മൈക്ക് പെന്‍സ് ഇത്തരം വാര്‍ത്തകളെ എല്ലാം നിഷേധിച്ചിരിക്കുകയാണ്. രാജ്യം സാമ്പത്തിക വളര്‍ച്ച നേടുന്ന സന്ദര്‍ഭത്തില്‍, അതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് എന്നാണ് മൈക്ക് പെന്‍സ് സിബിഎസ് ചാനല്‍ പരിപാടിയില്‍ പറഞ്ഞത്.

അങ്ങനെ നടന്നിട്ടേ ഇല്ല

അങ്ങനെ നടന്നിട്ടേ ഇല്ല

പ്രസിഡന്റിന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ ആണ് 25-ാം ഭരണഘടനാ ഭേദഗതി ഉപയോഗിക്കുക. വൈസ് പ്രസിഡന്റും ക്യാബിനെറ്റ് അംഗങ്ങളും ചേര്‍ന്നാണ് ഇത് നടപ്പിലാക്കുക. എന്നാല്‍ ഇത്തരം ഒരു ചര്‍ച്ച തന്നെ നടന്നിട്ടില്ലെന്നാണ് മൈക്ക് പെന്‍സ് ആണയിടുന്നത്.

ട്രംപിന് ഭയം

ട്രംപിന് ഭയം

എന്നാല്‍ ഇംപീച്ച്‌മെന്റിന്റെ കാര്യത്തില്‍ ഡൊണാള്‍ഡ് ട്രംപിനും അല്‍പം ഭയമുണ്ട് എന്ന് വേണം കരുതാന്‍. അത് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാകും എന്ന് ട്രംപ് കരുതുന്നില്ല. എന്നാല്‍ സെനറ്റിലോ കോണ്‍ഗ്രസ്സിലോ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടിയാല്‍ കൈര്യങ്ങള്‍ കൈവിട്ട് പോകും എന്ന് ട്രംപ് കരുതുന്നു. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് തന്നെ ആണ്.

English summary
Mike Pence denies discussing plan to remove Donald Trump from power.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X