നടുക്കം മാറാതെ തുര്‍ക്കി ജനത; വിമാനാപകടത്തില്‍ മരിച്ചത് കോടീശ്വരന്റെ മകളും ഏഴു കൂട്ടുകാരികളും

  • Posted By: Desk
Subscribe to Oneindia Malayalam

അങ്കാറ: കഴിഞ്ഞ ദിവസം ഇറാനില്‍ സ്വകാര്യവിമാനം തകര്‍ന്ന് മരിച്ചത് തുര്‍ക്കി കോടീശ്വരന്റെ മകളും അവരുടെ ഏഴ് പെണ്‍ സുഹൃത്തുക്കളും. തങ്ങളുടെ പ്രിയപുത്രിയുടെ പെട്ടെന്നുണ്ടായ വേര്‍പാട് വിശ്വസിക്കാനാവാതെ കഴിയുകകയാണ് തുര്‍ക്കി ജനത. തുർക്കിയിലെ പ്രമുഖ ബിസിനസുകാരൻ ഹുസൈൻ ബസാറന്റെ മകളും  അഴു സുഹൃത്തുക്കളുമാണ് അപകടത്തിൽ പെട്ടത്.

ദുരന്തം ബാച്ചിലര്‍ പാര്‍ട്ടിക്കു ശേഷം

ദുരന്തം ബാച്ചിലര്‍ പാര്‍ട്ടിക്കു ശേഷം

വിവാഹത്തിന് ഒരു മാസം മുമ്പ് ദുബൈയില്‍ സുഹൃത്തുക്കളുമൊത്ത് ബാച്ചിലര്‍ പാര്‍ട്ടിക്കായി പോയി ഇസ്തംബൂളിലേക്ക് തിരിച്ചുവരുന്ന വഴി ഇറാന്‍ മലനിരകള്‍ക്കു മുകളില്‍ വച്ച് വിമാനം തകര്‍ന്നുവീഴുകയായിരുന്നു. തുര്‍ക്കി കോടീശ്വരനും വ്യവസായിയുമായ ഹുസൈന്‍ ബസറാന്റെ മകള്‍ 28കാരിയായ മിന ബസറാനും സുഹൃത്തുക്കള്‍ക്കുമായിരുന്നു ഈ ദാരുണാന്ത്യം.

 യാത്ര കുടുംബവിമാനത്തില്‍

യാത്ര കുടുംബവിമാനത്തില്‍

മിനയുടെ കുടുംബ കമ്പനിയായ ബസറാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ജെറ്റ് വിമാനത്തിലായിരുന്നു യാത്ര. വിമാനത്തില്‍ ഏഴ് സുഹൃത്തുക്കള്‍ക്കു പുറമെ, രണ്ട് വനിതാ പൈലറ്റുമാരും ഒരു അറ്റന്ററുമായിരുന്നു ഉണ്ടായിരുന്നത്. മുഴുവനാളുകളും അപകട സ്ഥലത്തുതന്നെ മരിച്ചതായി ഇറാന്‍ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.

അടുത്തമാസം വിവാഹം

അടുത്തമാസം വിവാഹം

അടുത്തമാസം വിവാഹം നിശ്ചയിച്ചിരിക്കെയാണ് തുര്‍ക്കികളുടെ ഓമന പുത്രിയായ മിന ബസറാന്‍ ഓര്‍മയായി മാറിയത്. തുര്‍ക്കിയിലെ മെന്റ്പ്രിന്റ് ചെയിനിന്റെ ഉടമ സുറാദ് ഗസറായിരുന്നു പ്രതിശ്രുത വരന്‍. വിവാഹച്ചടങ്ങിന് മുമ്പ് പെണ്‍സുഹൃത്തുക്കള്‍ മാത്രമായി ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ ദുബൈയിലേക്ക് പോയതായിരുന്നു മിനയും സുഹൃത്തുക്കളും.

 ഇന്‍സ്റ്റഗ്രാമിലെ താരം

ഇന്‍സ്റ്റഗ്രാമിലെ താരം


ഇന്‍സ്റ്റഗ്രാമിലെ താരം കൂടിയായിരുന്നു തുര്‍ക്കികളുടെ സസ്‌നേഹഭാജനമായ മിന ബസറാന്‍. അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 65000 ഫോളോവേഴ്‌സുണ്ടായിരുന്നു. തുര്‍ക്കി വനിതകളുടെ മാതൃകാ സ്ത്രീയായി ആഘോഷിക്കപ്പെട്ട അവര്‍, തന്റെ പിതാവിന്റെ കമ്പനിയുടെ ഭാവി ഉടമയായിട്ടായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്.

 അവസാന ചിത്രങ്ങള്‍

അവസാന ചിത്രങ്ങള്‍

ദുബൈ ബാച്ചിലര്‍ പാര്‍ട്ടിക്കിടയിലെടുത്ത ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അവസാന ചിത്രങ്ങളിലൊന്ന്. തന്റെ വനിതാ സുഹൃത്തുക്കള്‍ക്കൊപ്പം ബാത്ത് ഗൗണും കൂളിംഗ് ഗ്ലാസും ധരിച്ച് നില്‍ക്കുന്നതായിരുന്നു ചിത്രം. ദുബൈയിലെ ഹോട്ടലില്‍ നിന്ന് പകര്‍ത്തിയതായിരുന്നു അത്. കൈയില്‍ പൂക്കളുമായി വിമാനത്തിലേക്ക് കയറുന്ന തന്റെ ചിത്രമാണ് മിന ബസറാന്‍ അവസാനമായി പോസ്റ്റ് ചെയ്ത ഫോട്ടോ. മിനുട്ടുകള്‍ക്കകം ഏഴായിരത്തോളം പേര്‍ ഈ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരുന്നു.

ബസറാന്‍ കമ്പനി

ബസറാന്‍ കമ്പനി


1930കള്‍ മുതല്‍ തുര്‍ക്കിയിലെ സജീവസാന്നിധ്യമാണ് ഹുസൈന്‍ ബസറാന്റെ ബസറാന്‍ ഇന്‍വെസ്റ്റ്‌മെന്റെ ഹോള്‍ഡിംഗ്. നിര്‍മാണം, ഊര്‍ജം, ടൂറിസം തുടങ്ങിയ മേഖലകളില്‍ പ്രശസ്തമാണ് കമ്പനി. ട്രാബ്‌സോണ്‍സ്‌പോര്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ കൂടിയായിരുന്നു ഹുസൈന്‍ ബര്‍സാന്‍.

കയ്യിൽ പൂക്കളുമേന്തി...മടക്കം..

കയ്യിൽ പൂക്കളുമേന്തി...മടക്കം..

കയ്യിൽ പൂക്കളുമായി വിമാനത്തിലേക്ക് കയറുന്ന ചിത്രമാണ് അവസാനമായി മിനയുടേത്.തിരിച്ച് ഇറാനിലേക്ക് പറക്കുമ്പോൾ പ്രതികൂല കാലാവസ്ഥകളിൽ പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം മലനിരകളിൽ വീണ് തകരുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Turks have taken to social media with expressions of sympathy and sorrow after the death of a Turkish heiress and social media personality, and seven of her friends in a plane crash in Iran

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്