കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൂസ്റ്റര്‍ ഡോഡായി അസ്ട്രസെനക്കയ്ക്കും അനുമതി; ഒമാനിൽ പുതിയ നടപടി ഇങ്ങനെ

ബൂസ്റ്റര്‍ ഡോഡായി അസ്ട്രസെനക്കയ്ക്കും അനുമതി; ഒമാനിൽ പുതിയ നടപടി ഇങ്ങനെ

Google Oneindia Malayalam News

മസ്‌കത്ത്: ഒമാനില്‍ ബൂസ്റ്റര്‍ ഡോഡ് ആയി ഇനി മുതൽ അസ്ട്രസെനക്ക വാക്‌സീനും സ്വീകരിക്കാം. ആരോഗ്യ മന്ത്രാലയമാണ് വാക്സിൻ എടുക്കാനുളള അനുമതി നല്‍കിയത്. നിലവില്‍ രാജ്യത്ത് ഏതു വാക്സീന്‍ സ്വീകരിച്ചവര്‍ക്കും ബൂസ്റ്റര്‍ ഡോസായി ഫൈസര്‍ വാക്സീനാണ് നല്‍കിയിരുന്നത്. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് രാജ്യത്തു ബൂസ്റ്റര്‍ ഡോസ് നല്‍കുക.

അതേ സമയം, ആദ്യ രണ്ടു ഡോസ് ആയി അസ്ട്രാസെനക്ക വാക്സീനെടുത്തവര്‍ക്കാണ് മൂന്നാം ഡോസായി ഇതേ വാക്സിൻ തന്നെ സ്വീകരിക്കാന്‍ കഴിയുന്നത്. നേരത്തെ ആസ്‍ട്രസെനിക വാക്സിന്റെ തന്നെ രണ്ട് ഡോസുകള്‍ പൂര്‍ത്തിയാക്കിവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ബൂസ്റ്റര്‍ ഡോസായും ആസ്‍ട്രസെനിക വാക്സിന്‍ തന്നെ സ്വീകരിക്കാം എന്നാണ് പുതിയ അറിയിപ്പ്.

covid

എന്നാൽ, കൊവിഡ് രാജ്യത്ത് പോരാളിയായി തന്നെ നിലനിൽക്കുകയാണ്. ഒമാനില്‍ കഴിഞ്ഞ ദിവസം 750 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 171 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്‍തു. കഴിഞ്ഞ ദിവസവും കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് ഇതുവരെ 3,10,338 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,01,458 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,119 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 97.1 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. പുതിയതായി 16 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 64 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ ആറുപേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേ സമയം, യു എ ഇയില്‍ പുതിയ കൊവിഡ് കേസുകള്‍ മൂവായിരം കടന്നു. ഇന്ന് 3,068 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1226 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ബിജെപിയുടെ ജാതിസമവാക്യങ്ങള്‍ തകർന്നുവോ: 300 ലേറെ സീറ്റുകള്‍ ലക്ഷ്യമിട്ട് എസ്പിബിജെപിയുടെ ജാതിസമവാക്യങ്ങള്‍ തകർന്നുവോ: 300 ലേറെ സീറ്റുകള്‍ ലക്ഷ്യമിട്ട് എസ്പി

Recommended Video

cmsvideo
കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ അടച്ചു | Oneindia Malayalam

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,24,861 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,99,065 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,58,031 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,185 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 38,849 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

English summary
Ministry of Health approved for AstraZeneca as booster dose in Oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X