രണ്ടു വർഷത്തിനു ശേഷം ഒരു മേശയുടെ ഇരു വശങ്ങളിൽ ഇരുകൊറിയകൾ, ചർച്ചക്ക് ഇനി മണിക്കൂറുകൾ മാത്രം!

  • Posted By:
Subscribe to Oneindia Malayalam

സോൾ: ലോകരാജ്യങ്ങൾ തന്നെ ആവേശത്തോടെ ഉറ്റുനോക്കുന്ന ഒരു കൂടിക്കാഴ്ച ഉത്തര-ദക്ഷിണ കൊറിയ കൂടിക്കാഴ്ച. വാക് പോരിനു യുദ്ധ വെല്ലുവിളിയ്ക്കുമൊടുവിൽ ഇരു രാജ്യങ്ങൾ തമ്മിൽ മുഖാമുഖം കാണുകയാണ്. ഒരു ഉപഭൂഖണ്ഡത്തിലായാണെങ്കിൽ രണ്ടു വർഷത്തിനു ശേഷമാണ് ഇരു രാജ്യങ്ങളും ഒരു മേശയ്ക്ക് ഇരു വശങ്ങളിലായി ഇരിക്കുന്നത്.

ഞാൻ ശരിക്കും ഒരു ജീനിയസാണ്, മിടുക്കാണ് കൈമുതൽ, തന്റെ ഉയർച്ചയുടെ കാരണം ഇത്....

ആണവായുധ പരീക്ഷണത്തിനെ തുടർന്ന് ബന്ധം വഷളായ ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ചർച്ചയ്ക്ക് ഇനി വെറും 24 മണിക്കൂറുകൾ മാത്രം. ദക്ഷിണകൊറിയൻ നഗരമായ പാൻമുജോം നഗരത്തിൽ വച്ചാണ് കുടിക്കാഴ്ച. ചർച്ചയ്ക്കായുള്ള പ്രതിനിധി സംഘത്തിന്റെ പേരു വിവരങ്ങൾ ഉത്തരകൊറിയ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ദക്ഷിണ കൊറിയൻ പ്രതിനിധികളുടെ പേരു വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടില്ല. അതേസമയം വാളോങ്ങി നിന്ന് ഉത്തരകൊറിയൻ നേതാവ് കിങ് ജോങ് ഉൻ തന്നെ ചർച്ചയ്ക്കായി മുന്നോട്ട് വന്നത് നല്ലൊരു മാറ്റത്തിന്റെ തുടക്കമായാണ് ലോകരാജ്യങ്ങൾ കാണുന്നത്. ഉത്തര-ദക്ഷിണ കൊറിയ ഉഭയകക്ഷി ചർച്ചയ്ക്കായി ഏവരും ആകംഷയോടെയാണ് കാത്തിരിക്കുന്നത്.

പാകിസ്താന്റെ ആവശ്യം പലസ്തീൻ അംഗീകരിച്ചു; വാലിദ് അബു അലി പാകിസ്താനിലെ സ്ഥാനപതി

 ചർച്ചയിൽ പങ്കെടുക്കുന്നത് ഇവർ

ചർച്ചയിൽ പങ്കെടുക്കുന്നത് ഇവർ

ഉത്തരകൊറിയൻ യുണിഫിക്കേഷൻ മന്ത്രാലയത്തിലെ രണ്ടു പ്രതിനിധികളാണ് ചർച്ചയ്ക്കായി ദക്ഷിണ കൊറിയയിൽ എത്തുന്നത്. ഇവരുടെ പേരു വിവരങ്ങൾക്ക് ഉത്തരകൊറിയ പുറത്തു വിട്ടിട്ടുണ്ട്. ഉത്തരകൊറിയയുടെ അണവായുധ പരീക്ഷണവും, യുദ്ധ വെല്ലുവിളിയും, രാജ്യത്തിന്റെ പുതിയ പദ്ധതികൾ, ദക്ഷിണ കൊറിയയിൽ അരങ്ങേറാൻ പോകുന്ന ഒളിമ്പിക്സ് ഇവയെല്ലാമാണ് പ്രധാന ചർച്ച വിഷയം. അണവായുധ പരീക്ഷണം ചർച്ചയാകുമെന്നും ഉറപ്പാണ്. എന്നാൽ ദക്ഷിണ കൊറിയ തങ്ങളുടെ പ്രതിനിധികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. അതേസമയം ഇതൊരു നല്ലൊരു തുടക്കമായിട്ടാണ് കാണുന്നതെന്നും കൂടിക്കാഴ്ചയിലൂടെ ഇരു രാജ്യങ്ങൾ തമ്മിലുളള ബന്ധം മെച്ചപ്പെടുത്താൻ സാധിക്കുമെന്നു ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ‍ അറിയിച്ചിരുന്നു.

ചർച്ചയ്ക്ക് വഴിവെച്ചത് ഒളിമ്പിക്സ്

ചർച്ചയ്ക്ക് വഴിവെച്ചത് ഒളിമ്പിക്സ്

ഇരു കൊറിയൻ രാജ്യങ്ങളുടെ ചർച്ചയ്ക്ക് കാരണമായത് ദക്ഷിണ കൊറിയയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ദക്ഷിണ കൊറിയയുമായി ഒരു തരത്തിലുമുള്ള ഇടപാടിൽ പങ്കെടുക്കാത്ത ഉത്തരകൊറിയ ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള ക്ഷണം തേടുകയായിരുന്നു. ഒളിമ്പിക്‌സിൽ ഉത്തര കൊറിയന്‍ സംഘത്തെ അയയ്ക്കുന്നത് പരിഗണിക്കുമെന്ന പറഞ്ഞ ദക്ഷിണ കൊറിയ, രാജ്യത്തിന്റെ അഭിമാനം കാണിക്കാനുള്ള വലിയ അവസരമാണ് പങ്കാളിത്തമെന്നു വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയ കക്ഷി ചർച്ചയ്ക്ക് വഴിയാരുങ്ങിയത്.

അമേരിക്കയുടെ കാര്യത്തിൽ മൗനം

അമേരിക്കയുടെ കാര്യത്തിൽ മൗനം

ദക്ഷിണ -ഉത്തരകൊറിയ പ്രശ്നങ്ങൾ അവസാനിക്കുമ്പോൾ സമാധാന ശ്രമവുമായി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. ഉത്തരകൊറിയയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ചർച്ചയ്ക്ക് തങ്ങൾ തയ്യാറാണെന്നും ഫോണിൽ കൂടിയുള്ള ചർച്ചയാകും നടക്കുകയെന്നു ട്രംപ് അറിയിച്ചു. എന്നാൽ ഇതിനെ കുറിച്ചു ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ല. അമേരിക്കയുടെ ഈ നീക്കം ഫലം കാണുമോയെന്നും ഉറപ്പില്ല. അതേസമയം ഉത്തരകൊറിയ ചർച്ചയ്ക്ക് തയ്യാറാവുകയാണെങ്കിൽ അമേരിക്ക ഇനിയും വ്യവസ്തകൾ ഉയർത്തുമെന്ന് ട്രംപിനെ ഉദ്ധരിച്ച് പുറത്തു വരുന്ന റിപ്പോർട്ട്.

ഉപഭൂഖണ്ഢത്തിലെ സമാധാനം

ഉപഭൂഖണ്ഢത്തിലെ സമാധാനം

കൊറിയൻ ഉപഭൂഖണ്ഡത്തിലെ സമാധാനംവും സൈനിക സംഘർഷങ്ങളും ഒഴിവാക്കാനായി ദക്ഷിണ കൊറിയയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഉൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബർ മുതൽ നടന്നു വന്നിരുന്ന സംയുക്ത സൈനികാഭ്യാസം ദക്ഷിണ കൊറിയ നിർത്തി വച്ചു. മേഖലയിൽ ഉത്തര കൊറിയ ഉയർത്തുന്ന വെല്ലുവിളിയെ തുടർന്നാണ് അമേരിക്കയുമായി ദക്ഷിണ കൊറിയ സൈനിക സഖ്യമണ്ടാക്കിയത്.‌

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
On Tuesday, in a building along the border between North and South Korea, negotiators will sit down face to face for the first time in more than two years.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്