• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മീരാ നായരുടെ മകന് ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയം,പോരാട്ടത്തിനായി അൽബാനിയിലേക്ക്

വാഷിംഗ്ടൺ: ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചലച്ചിത്ര നിർമാതാവ് മീരാനായരുടെ മകന് വിജയം. ഇന്ത്യൻ- ഉഗാണ്ടൻ പൌരത്വമുള്ള സൊഹ്റാൻ ക്വാമെയാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുള്ളത്. ന്യൂയോർക്ക് സിറ്റി സ്റ്റേറ്റ് ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള രണ്ട് ഇന്ത്യക്കാരിൽ ഒരാളാണ് സൊഹ്റാൻ.

ട്രംപിൽ നിന്ന് അരിസോണ പിടിച്ചെടുത്ത് ബൈഡൻ, മിഷിഗണിലും മുന്നിൽ, ലീഡ് നിലയിൽ 270 കടന്നു

ഇത് ഔദ്യോഗികമാണ്. ഞങ്ങൾ വിജയിച്ചു. സമ്പന്നരിൽ നിന്ന് നികുതി ഈടാക്കുന്നതിനുള്ള പോരാട്ടത്തിനായി ഞാൻ അൽബാനിയിലേക്ക് പോകുകയാണ്. രോഗികളെ പരിചരിക്കണം. പാവപ്പെട്ടവർ വീടുകൾ നിർമിച്ച് നൽകണം. സോഷ്യലിസ്റ്റ് ന്യൂയോർക്കിനെ കെട്ടിപ്പടുക്കണം. എന്നാൽ ഇതൊന്നും എനിക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല. സോഷ്യലിസം വിജയിക്കുന്നതിനായി ഞങ്ങൾ ബഹുജന തൊഴിലാളിവർഗത്തിന്റെ ബഹുജന പ്രസ്ഥാനവും ആവശ്യമാണ്. അതിനാൽ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം-മംദാനി ട്വീറ്റ് ചെയ്തു.

29കാരനായ ഡെമോക്രാറ്റ് നോമിനിയായ സൊഹ്റാൻ 36ാമത് അസംബ്ലി ജില്ലയിലേക്ക് എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ജൂണിൽ നടന്ന പ്രാഥമിക തിരഞ്ഞെടുപ്പിൽ നിയമസഭാംഗം അരവല്ല സിമോതസിനെ തോൽപ്പിച്ച ശേഷമാണ് പൊതു തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. 8,410 വോട്ടുകളാണ് സൊഹ്രാൻ നേടിയിട്ടുള്ളത്. 51.2 ശതമാനത്തോളം വരുന്നതാണ് ഈ വോട്ടുകൾ. സിമോതസ് 48.6 ശതമാനം വോട്ടുകളാണ് നേടിയത്. ന്യൂയോർക്ക് സിറ്റിയിൽ ചൊവ്വാഴ്ച രാത്രി വോട്ടെടുപ്പ് അവസാനിച്ചതോടെ മംദാനി യാന്ത്രികമായി വിജയിക്കുകയായിരുന്നു.

ന്യൂയോർക്ക് ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സ്ഥാനാർത്ഥിയും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക അല്ലെങ്കിൽ ഡിഎസ്എ അംഗമാണ് സൊഹ്റാൻ. സൊഹ്റാൻ ഉണ്ടെന്നും മാറ്റം സംഭവിക്കാൻ പോകുന്നുണ്ടെന്നുമാണ് സംഭവത്തിൽ മീരാ നായരുടെ ട്വീറ്റ്. പണം നൽകാനുള്ള കഴിവ് കണക്കിലെടുക്കാതെ, എല്ലാ ന്യൂയോർക്കുകാർക്കും ഭവന അവകാശം ഉറപ്പുനൽകേണ്ട സമയമായതിനാലാണ് താൻ സംസ്ഥാന അസംബ്ലിയിലേക്ക് മത്സരിക്കുന്നതെന്ന് മംദാനി തന്റെ വെബ്‌സൈറ്റിൽ കുറിച്ചത്. സ്കൂളുകളെ തരംതിരിക്കാനും പണത്തിന്മേലുള്ള ജാമ്യം ഒഴിവാക്കാനും ഏകാന്ത തടവ് ഇല്ലാതാക്കാനും എടിഎം ഫണ്ട ശരിയാക്കാനും ജോലി സ്ഥലത്തെ വിവേചനം അവസാനിപ്പിക്കാനും നിരവധി പേർക്ക് സാമൂഹ്യവും വംശീയവും സാമ്പത്തികവും പാരിസ്ഥിതികവുമായ നീതിക്ക് വേണ്ടി പോരാടേണ്ട സമയമാണിത്. തിരഞ്ഞെടുപ്പെന്നാൽ ഒരു സ്ഥാനാർത്ഥിയല്ല മറിച്ച് ഒരു പ്രസ്ഥാനത്തെ കുറിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് എന്ന നിലയിൽ നമുക്കെല്ലാവർക്കും അർഹമായ അവകാശങ്ങൾ, ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം, പോഷകാഹാരം, ശിശു സംരക്ഷണം എന്നിവയ്ക്കുള്ള അവകാശങ്ങൾ ഒരിക്കലും നേടിയെടുക്കാനാവില്ലെന്ന് എനിക്കറിയാം. ഉഗാണ്ടയിലെ കമ്പളയിലാണ് സൊഹ്രാൻ ജനിച്ചതും കുറച്ചുകാലം ചെലവിട്ടതും. എന്നാൽ ന്യൂയോർക്ക് സിറ്റിയിലാണ് ഏഴ് വയസ്സുമുതൽ സൊഹ്റാൻ ജീവിച്ചുവരുന്നത്.

ഇന്ത്യൻ- അമേരിക്കൻ അഭിഭാഷകനായ ജെന്നിഫർ രാജ്കുമാറും ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ന്യൂയോർക്ക് സ്റ്റേറ്റ് ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ വനിതയാണ് ഇവർ. ഡെമോക്രാറ്റ് നോമിനിയായ ഇവർ സ്റ്റാൻഫോർഡ് വിദ്യാഭ്യാസം നേടിയവരും കുടിയേറ്റക്കാരുടെ അവകാശ സംരക്ഷണത്തിനെത്തുന്ന അഭിഭാഷകനുമാണ്. അഭിഭാഷകനായ ഇദ്ദേഹം സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ പ്രൊഫസറും മുൻ സർക്കാർ ഉദ്യോഗസ്ഥയുമാണ്. ജെ രാജ്കുമാറിന് ജെന്നിഫർ പൊതുസേവന രംഗത്ത് അടിവേരുകളുണ്ടെന്നാണ് വെബ്സൈറ്റിൽ പരാമർശിക്കുന്നത്.

2015- 2016 വർഷങ്ങളിൽ ന്യൂയോർക്ക് മെട്രോ റൈസിംഗ് സ്റ്റാർസിന്റെ ലിസ്റ്റിൽ സൂപ്പർ ലോയേഴ്സിന്റെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ന്യൂയോർക്കിലെ 2.5 ശതമാനം അഭിഭാഷകർക്ക് മാത്രമാണ് ഈ പദവി ലഭിക്കുന്നത്. ഗവർണർ ഓഫ് ന്യൂയോർക്ക് ആൻഡ്ര്യൂ കൌമോ ജെന്നിഫറിനെ ഡയറക്ടർഓഫ് ഇമിഗ്രേഷൻ അഫയേഴ്സ്& സ്പെഷ്യൽ കൌൺസൽ ഫോർ ന്യൂയോർക്ക് സിറ്റിയായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.

English summary
Mira Nair's son won in New York State assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X