കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഞ്ചിയ വിമാനം ആന്‍ഡമാനിലെന്ന് സൂചന

  • By Soorya Chandran
Google Oneindia Malayalam News

കോലാലംപൂര്‍: തട്ടിക്കൊണ്ടുപോയ മലേഷ്യന്‍ വിമാനം ആന്‍ഡമാന്‍-നിക്കോബര്‍ ദ്വീപസമൂഹങ്ങളില്‍ എവിടെയോ ഉണ്ടെന്ന് സൂചന. അന്വേഷണ സംഘത്തിന് ഇത് സംബന്ധിച്ച് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.

ആന്‍മാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളില്‍ ആള്‍ത്താമസമില്ലാത്ത ദ്വീപുകള്‍ നിരവധിയുണ്ട്. പലയിടത്തും മനുഷ്യന്‍ ഇതുവരെ ചെന്നെത്താത്ത സ്ഥലങ്ങളും ഉണ്ടത്രെ. ഇത്തരം സ്ഥലങ്ങളിലെവിടെയോ വിമാനം നിലത്തിറക്കിയിട്ടുണ്ടായിരിക്കാം എന്നാണ് വാര്‍ത്തകള്‍.

Malaysia Flight Prayer

എന്നാല്‍ ഇത്തരം വാര്‍ത്തകളോട് അധികൃതര്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിമാനം അപകടത്തില്‍ പെട്ടതല്ലെന്നും തട്ടിക്കൊണ്ട് പോയതാണെന്നും നേരത്തെ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് വ്യക്തമാക്കിയിരുന്നു. മനപ്പൂര്‍വ്വം ആശയവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചുകൊണ്ടായിരുന്നു ഇതെന്നും നജീബ് റസാക്ക് അറിയിച്ചിരുന്നു.

മലേഷ്യ മുതല്‍ ഇന്ത്യവരെ വിമാനത്തിനായുള്ള തിരച്ചില്‍ തുടങ്ങിയിട്ട് എട്ട് ദിവസമാകുന്നു. എംഎച്ച് 370 എന്ന ബോയിംഗ് 777 വിമാനം കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അപ്രത്യക്ഷമായത്. 12 ജീവനക്കാരടക്കം 239 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

വിമാനത്തെ സംബന്ധിച്ച് നല്ല സാങ്കേതിക ജ്ഞാനവും പ്രായോഗിക ജ്ഞാനവും ഉള്ളവരാണ് റാഞ്ചലിന് പിന്നിലെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ രണ്ട് പൈലറ്റുമാരും ബാക്കി ജീവനക്കാരും ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. ഇവരുടെ പശ്ചാത്തലത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. എയര്‍\ട്രാഫിക് കണ്ട്രോളുമായി ബന്ധം വിച്ഛേദിച്ച വിമാനം ആന്‍ഡമാന്‍ ഭാഗത്തേക്കാണ് നീങ്ങിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

English summary
Missing Malaysian Flight may be landed in Andaman Island: Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X