കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 വയസ്സുകാരന് ജീവപര്യന്തം; കുറ്റകൃത്യം കേട്ടാല്‍ തൊലിയുരിഞ്ഞു പോകും, ഇങ്ങനെയും ചിലരോ?

  • By Siniya
Google Oneindia Malayalam News

കെയ്‌റോ: ജീവിതത്തിന്റെ പാഠങ്ങള്‍ പഠിച്ചു തുടങ്ങുമ്പോള്‍ തന്നെ അത് ജയിലഴിക്കുള്ളിലായാലുള്ള അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ, എന്നാല്‍ കേട്ടോളു നാലുവയസസ്സുകാരന് ഇത്തരം അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഇത് കേട്ടാല്‍ തോന്നും സിനിമയോ നോവലോ ആയിരിക്കുമെന്നു. ഈജിപ്തിലെ കെയ്‌റോയിലാണ് സംഭവം.

കുട്ടി കുറ്റം ചെയ്‌തോ എന്നൊന്നും കെയ്‌റോ കോടതി പരിശോധിച്ചിട്ടില്ലെന്നാണ് റിപ്പോര്ട്ട്, കുട്ടിക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ചെയ്ത തെറ്റ് എന്താണ് കേട്ടാല്‍ ഞെട്ടും. 2014 ല്‍ തയാറാക്കിയ കുറ്റവാളികളുടെ പട്ടികയിലാണ് അഹമ്മദ് മന്‍സൂര്‍ കൊറാനി എന്നു പേരുള്ള കുട്ടിയും ഉള്‍പ്പെട്ടിട്ടുള്ളത്..

നാലുവയസ്സുകാരന് ജീവപര്യന്തം

നാലുവയസ്സുകാരന് ജീവപര്യന്തം

ഈജിപ്തിലെ കെയ്‌റോയിലാണ് കോടതി നാലുവയസ്സുകാരന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2014 ല്‍ തയാറാക്കിയ കുറ്റവാളികളുടെ പട്ടികയിലാണ് അഹമ്മദ് മന്‍സൂര്‍ കൊറാനി എന്ന പേരു ചേര്‍ക്കപ്പെട്ടത്.

ആരോപിക്കപ്പെട്ട കുറ്റം

ആരോപിക്കപ്പെട്ട കുറ്റം

കൊലപാതകം, സ്വത്ത് നശിപ്പിക്കല്‍,സമാധാനാന്തരീക്ഷം നശിപ്പിക്കല്‍ എന്നിവയാണ് കുട്ടിയുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍.

അഹമ്മദ് മന്‍സൂറിനെ തേടി പോലീസ്

അഹമ്മദ് മന്‍സൂറിനെ തേടി പോലീസ്

നാലുവയസ്സുകാരന്‍ അഹമ്മദ് മന്‍സൂറിനെ തേടി പോലീസ് വീട്ടിലെത്തി കുറ്റകൃത്യങ്ങളെ കുറിച്ച് അറിയിച്ചപ്പോള്‍ കേട്ടു നിന്നവര്‍ ഞെട്ടി. പിന്നീട് ഈ കുറ്റങ്ങള്‍ ചെയ്തു എന്നു പറയുന്നയാല്‍ നാലുവയസ്സുകാരനാണെന്ന് പിതാവ് പോലിസിനെ അറിയിച്ചു.

സംഭവം കേട്ട് ഞെട്ടി

സംഭവം കേട്ട് ഞെട്ടി

പോലീസ് അന്വേഷിക്കുന്ന പ്രതി തന്റെ മകനാണെന്ന് കേട്ടപ്പോള്‍ ഞെട്ടി. പോലീസുകാര്‍ ചോദ്യം ചെയ്യുമ്പോള്‍ താന്‍ മകനെയും ചേര്‍ത്തു പിടിച്ചിരിക്കുകയായി രുന്നുവെന്ന് അഹമ്മദ് മന്‍സൂറിന്റെ പിതാവ് പറഞ്ഞു.

മകനെ കൊണ്ടുപോകുമോ

മകനെ കൊണ്ടുപോകുമോ

പോലീസ് തന്റെ മകനെ കൊണ്ടുപോകുമോ എന്നായിരുന്നു പേടി. താന്‍ തീര്‍ത്തും സാധാരണക്കാരനാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലായെന്ന്ും പിതാവ് പറയുന്നു.

പിതാവ് കസ്റ്റഡിയില്‍

പിതാവ് കസ്റ്റഡിയില്‍

പോലീസിനെ കളിയാക്കിയെന്നാരോപിച്ച് അഹമ്മദ് മന്‍സൂറിന്റെ പിതാവിനെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയിരുന്നു. നാലുമാസത്തോളം ഇയാളെ കസ്റ്റഡിയിലായിരുന്നു. പിന്നീട് വിട്ടയച്ചു.

കോടതി പരിഗണിച്ചില്ല

കോടതി പരിഗണിച്ചില്ല

മകന്‍ കുറ്റക്കാരാനാണെന്ന് ആരോപിച്ച് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഭിഭാഷകന്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത് പരിശോധി്ക്കാന്‍ കോടതിയ തയാറായില്ല.

രേഖകളില്‍ വന്ന തെറ്റ്

രേഖകളില്‍ വന്ന തെറ്റ്

ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വിവാദമായതോടെ പുനപരിശോധന നടത്തിയിരുന്നു. കെയ്‌റോയിലെ മിലിട്ടറി കോടതിയിലെ രേഖകളില്‍ വന്ന തെറ്റാണ് ഇത്തരമൊരു സംഭവത്തിന് കാരണമായതെന്ന് കെയ്‌റോ സൈനിക മേധാവി അറിയിച്ചു.

കുറ്റവാളികള്‍

കുറ്റവാളികള്‍

2014 ല്‍ കുറ്റവിചാരണ ചെയ്യപ്പെട്ട് 116 കുറ്റവാളികളുടെ ലി സ്റ്റിലാണ് കൊറാനിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കുട്ടിക്ക് അനുകൂലമായ വിധിക്ക് വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും.

English summary
4-Year-Old Sentenced To Life In Egypt For Mistaken Identity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X