ഒരു കുഞ്ഞിന് വേണ്ടി മറ്റേ കുഞ്ഞിനെ കൊല്ലേണ്ടി വന്ന ആ ദിവസം... ഗ്ലാമര്‍ മോഡലിന്റെ ആരും അറിയാത്ത ആ കഥ!

  • By: ശ്വേത കിഷോർ
Subscribe to Oneindia Malayalam

ഞാന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷിച്ച ദിവസമായിരുന്നു അത് - ഇരട്ടക്കുട്ടികളുടെ അമ്മയാകാന്‍ പോകുന്നു എന്നറിഞ്ഞ ആ ദിവസത്തെക്കുറിച്ച് പേജ് ത്രീ മോഡലും ഗ്ലാമര്‍ റാണിയുമായ കിം ഗ്രഹാം പറഞ്ഞത് ഇങ്ങനെയാണ്. എന്നാല്‍ വിധി എല്ലാം തകര്‍ത്തു, ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവങ്ങളാണ് ഈ ഗര്‍ഭകാലം കിം ഗ്രഹാമിന് നല്‍കിയത്.

Read Also: 15 മണിക്കൂറേ ആയുസുള്ളൂ എന്നറിഞ്ഞിട്ടും ഈ 34കാരി മകളെ പ്രസവിച്ചു.. എന്നിട്ട് അവയവങ്ങള്‍ ദാനംചെയ്തു!!!

പന്ത്രണ്ടാമത്തെ ആഴ്ചയില്‍ നടത്തിയ സ്‌കാനിങിലാണ് കിം ഗ്രഹാം ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. രണ്ട് കുട്ടികള്‍ക്കും ഒരുമിച്ച് ജനിക്കാന്‍ സാധിക്കില്ല. ഒരു കുട്ടിയെ മരണത്തിന് വിട്ടുകൊടുത്തേ മതിയാകൂ. ഇല്ലെങ്കില്‍ രണ്ട് കുട്ടികളും മരിക്കും. ലോകത്ത് ഒരു അമ്മയ്ക്കും ഈ അവസ്ഥ ഉണ്ടാകരുത് എന്നാണ് ആ അനുഭത്തെക്കുറിച്ച് കിം പറയുന്നത്.

ഗര്‍ഭിണിയായത് ഏപ്രിലില്‍

ഗര്‍ഭിണിയായത് ഏപ്രിലില്‍

ഏപ്രില്‍ മാസത്തിലാണ് താന്‍ ഗര്‍ഭിണിയാണ് എന്ന് തിരിച്ചറിഞ്ഞത്. മനോഹരമായ ഒരു വാര്‍ത്തയായിരുന്നു അത്. ന്യൂ കാസിലില്‍ നിന്നുള്ള 24 കാരി കിം ഗ്രഹാം പറയുന്നു. താനും ബോയ്ഫ്രണ്ട് ഡീനും ഒരു കുട്ടിക്ക് വേണ്ടി ആഗ്രഹിച്ച് കഴിയുകയായിരുന്നു. ലോകത്ത് ഏറ്റവും ഭാഗ്യവതിയാണ് എന്നെനിക്ക് തോന്നിയ ദിവസങ്ങളായിരുന്നു അത്.

ഇരട്ടകളാണെന്ന് തിരിച്ചറിഞ്ഞു

ഇരട്ടകളാണെന്ന് തിരിച്ചറിഞ്ഞു

ആറാമത്തെ ആഴ്ചയില്‍ നടത്തിയ സ്‌കാനിങിലാണ് ഇരട്ടക്കുട്ടികളാണ് എന്നത് തിരിച്ചറിഞ്ഞത്. അതും ഐഡന്റിറ്റിക്കല്‍ ട്വിന്‍സ്. പക്ഷേ വലിയ റിസ്‌കാണ് ഈ ഗര്‍ഭമെന്ന് ഡോക്ടര്‍ പറഞ്ഞു. രണ്ടാഴ്ചയില്‍ ഒരിക്കല്‍ എന്ന കണക്കില്‍ സ്ഥിരമായി സ്‌കാന്‍ ചെയ്യണമായിരുന്നു.

പന്ത്രണ്ടാം ആഴ്ചയിലെ ആ സ്‌കാന്‍

പന്ത്രണ്ടാം ആഴ്ചയിലെ ആ സ്‌കാന്‍

പന്ത്രണ്ടാമത്തെ ആഴ്ചയില്‍ നടത്തിയ സ്‌കാനിങിലാണ് കുട്ടികളിലൊന്ന് തീര്‍ത്തും അപകടാവസ്ഥയിലാണ് എന്ന് തിരിച്ചറിഞ്ഞത്. മറ്റേ കുട്ടി സാധാരണഗതിയിലായിരുന്നു. ഒന്നുകില്‍ ഒരു കുഞ്ഞിനെ വേണ്ടെന്ന് വെക്കുക. അല്ലെങ്കില്‍ രണ്ട് കുട്ടികളെയും നഷ്ടപ്പെടുക. ഇത് മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന വഴി.

പേര് വരെ ഇട്ടിരുന്നു

പേര് വരെ ഇട്ടിരുന്നു

ഒരുപാട് പരിശോധനകള്‍ നടന്നു. സ്‌കാനിങ് ചെയ്തു. ഇരുപത്തിയൊന്നാമത്തെ ആഴ്ചയില്‍ നടത്തിയ സ്‌കാനിങിലാണ് കുട്ടികളില്‍ ഒരാള്‍ അനങ്ങുന്നില്ല എന്ന് തിരിച്ചറിഞ്ഞത്. വില്ലോ എന്നും സോഫിയ എന്നുമാണ് ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് കിം ഗ്രഹാമും ഡീനും പേരിട്ടിരുന്നത്.

മരണത്തിലേക്ക് സോഫിയ

മരണത്തിലേക്ക് സോഫിയ

സോഫിയ എന്ന് പേരിട്ട കുട്ടിയെ ആണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടത് എന്ന് ഗ്രഹാം പറയുന്നു. ശരീരഭാഗങ്ങളും മസിലുകളും വളരാത്തതായിരുന്നു പ്രശ്‌നം, രക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. സോഫിയ മാത്രമല്ല, വില്ലോയെയും ഞങ്ങള്‍ക്ക് നഷ്ടപ്പെടും എന്നതായിരുന്നു സ്ഥിതി.

എനിക്ക് വേറെ ഓപ്ഷനുണ്ടായിരുന്നില്ല

എനിക്ക് വേറെ ഓപ്ഷനുണ്ടായിരുന്നില്ല

തീരുമാനം എടുക്കേണ്ടത് ഞാനായിരുന്നു. പക്ഷേ എനിക്ക് മുന്നില്‍ വേറെ ഓപ്ഷനൊന്നും ഉണ്ടായിരുന്നില്ല. ലോകത്ത് ഒരമ്മയ്ക്കും ഈ സ്ഥിതി വരരുതേ എന്ന് കരുതിയാണ് ഈ തീരുമാനം എടുത്തത്. കുഞ്ഞിനെ പുറത്തെടുക്കുകയും ദഹിപ്പിക്കുകയും ചെയ്ത കാര്യങ്ങള്‍ വേദനയോടെയാണ് ഗ്രഹാം പറയുന്നത്.

English summary
Model was told she had to let one of her twins die in the womb.
Please Wait while comments are loading...