ജര്‍മനിയില്‍ ഇളിഭ്യനായി മോദി; മെര്‍ക്കല്‍ വീണ്ടും അപമാനിച്ചു!! വീഡിയോ വൈറല്‍

  • Written By:
Subscribe to Oneindia Malayalam

ബര്‍ലിന്‍: വിദേശപര്യടനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജര്‍മനിയില്‍ അപമാനം. മോദിയെ ഇളിഭ്യനാക്കിയത് മറ്റാരുമല്ല, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ തന്നെ. ഹസ്തദാനത്തിന് ശ്രമിച്ച മോദിയെ വകവെയ്ക്കാതെ മെര്‍ക്കല്‍ നടന്നുനീങ്ങുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായി.

2015ലും സമാനമായ അനുഭവം നരേന്ദ്ര മോദിക്കുണ്ടായിരുന്നു. അന്നും സമാനമായ രീതിയില്‍ ഹസ്തദാനത്തിന് ശ്രമിച്ച മോദിയെ മറികടന്ന് മെര്‍ക്കല്‍ നടന്നു നീങ്ങി. എന്നാല്‍ അവര്‍ മൈക്കിന് മുമ്പില്‍ വച്ച് കൈ കൊടുക്കാന്‍ തയ്യാറായില്ല എന്നേയുള്ളൂ.

പതാകകള്‍ക്ക് മുമ്പിലേക്ക്

പതാകകമൈക്കിന് മുന്നില്‍ നിന്നു നടന്നുനീങ്ങിയ മെര്‍ക്കല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഇരുരാജ്യങ്ങളുടെയും പതാകകള്‍ക്ക് മുമ്പിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇന്ത്യയുടെയും ജര്‍മനിയുടെയും പതാകകള്‍ക്ക് പുറമെ യൂറോപ്യന്‍ യൂനിയന്റെ പതാക കൂടി ഉള്‍പ്പെടുന്ന ഭാഗത്തേക്കാണ് മെര്‍ക്കല്‍ മോദിയെ ക്ഷണിച്ചത്.

ഫോട്ടോ എടുക്കാന്‍ അവസരം

അവിടെ നിന്നു കൈക്കൊടുത്ത മെര്‍ക്കല്‍ ഫോട്ടോ എടുക്കുന്നതിന് അവസരം നല്‍കുകയും ചെയ്തു. പക്ഷേ വൈറലായ വീഡിയോയില്‍ മൈക്കിന് മുന്നില്‍ നിന്നു കൈ കൊടുക്കാതെ നടന്നു നീങ്ങുന്ന മെര്‍ക്കലിനെ മാത്രമാണ് കാണിക്കുന്നത്.

വീഡിയോയിലെ കളി

അവര്‍ ശേഷം ഫോട്ടോ എടുക്കാന്‍ സൗകര്യമുള്ള പതാകകള്‍ തൊട്ടടുത്ത ഭാഗത്തേക്ക് പോകുന്നത് മിക്ക വീഡിയോകളിലും ഇല്ല. അതുകൊണ്ട് തന്നെ മോദിയെ അപമാനിച്ചുവെന്ന് തീര്‍ത്തു പറയാന്‍ സാധിക്കില്ല. എങ്കിലും മോദി ഹസ്ത ദാനത്തിന് ശ്രമിച്ചപ്പോള്‍ അവര്‍ കാര്യമാക്കാതെ നടന്നത് അപമാനിക്കലിന് തുല്യവുമാണ്.

2015ല്‍ ചെയ്തത്

2015ല്‍ മോദി ജര്‍മനിയിലെത്തിയപ്പോഴും സമാനമായ സംഭവം നടന്നിരുന്നു. ഇത്തവണയും മോദി അക്കാര്യം ഓര്‍ക്കാതെ മൈക്കിന് മുന്നില്‍ വച്ച് ഹസ്തദാനത്തിന് ശ്രമിച്ചതാണ് തിരിച്ചടിയായത്.

വിമര്‍ശനം

2015ല്‍ മെര്‍ക്കല്‍ ഇത്തരം നടപടി സ്വീകരിച്ചത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ട്വിറ്ററില്‍ മെര്‍ക്കലിനെതിരേ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴും സംഭവം ആവര്‍ത്തിച്ചത് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ചതുര്‍രാഷ്ട്ര സന്ദര്‍ശനം

ചതുര്‍രാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് നരേന്ദ്ര മോദി ജര്‍മനിയിലെത്തിയത്. ജര്‍മനിയിലാണ് അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനം. ശേഷം റഷ്യയാണ്. വ്യാഴാഴ്ച അദ്ദേഹം റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെത്തിയിട്ടുണ്ട്.

നിരവധി കരാറുകള്‍

ഇന്ത്യയും ജര്‍മനിയും തമ്മില്‍ ബന്ധം ശക്തമാക്കേണ്ട ആവശ്യകതയെ പറ്റി ചര്‍ച്ച ചെയ്ത മോദിയും മെര്‍ക്കലും നിരവധി തന്ത്ര പ്രധാന കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. വ്യാപാര-പ്രതിരോധ രംഗത്തെ സഹകരണം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. എന്നാല്‍ ഹസ്തദാന വിഷയമാണ് ഇവരുടെ കരാറിനേക്കാള്‍ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരിക്കുന്നത്.

English summary
In a repeat of 2015 ‘Handshakegate’, Indian Prime Minister Narendra Modi was again royally ‘ignored’ by German Chancellor Angela Merkel.
Please Wait while comments are loading...