വിദേശ യാത്രയിലെ ആറാം ദിവസം, നരേന്ദ്രമോദി റഷ്യയില്‍ എത്തി

  • Posted By:
Subscribe to Oneindia Malayalam

മോസ്‌കോ: യൂറോപ്യന്‍ യാത്രയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. ജര്‍മ്മിനി, സ്‌പെയിന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച നരേന്ദ്രമോദി ആറാം ദിവസമാണ് റഷ്യയിലെത്തിയത്. റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡ്മിര്‍ പുടിനുമായി നരേന്ദ്രമോദി കൂടികാഴ്ച നടത്തി.

xmodirussi

റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയായലുടന്‍ നരേന്ദ്രമോദി ഫ്രാന്‍സിലേക്ക് തിരിക്കും. പാരീസില്‍ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാര്‍ക്കോണുമായുള്ള കൂടികാഴ്ടചയാണ് അടുത്തത്. നാലു യൂറോപ്യന്‍ രാജ്യങ്ങളിലാണ് നരേന്ദ്രമോദിയുടെ വിദേശ പര്യടനം.

യൂറോപ്യന്‍ സന്ദര്‍ശനത്തിലെ ആദ്യ യാത്ര ജര്‍മ്മനിയിലേക്കായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന് പിന്നാലെയാണ് നരേന്ദ്രമോദി വിദേശയാത്ര നടത്തിയത്.

English summary
Modi arrives in Russia to strengthen bilateral ties.
Please Wait while comments are loading...