ഇസ്രയേലിൽ മോദിക്ക് കഴിക്കാൻ ഗുജറാത്തി ഭക്ഷണം!!! ഉറങ്ങാൻ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മുറി!!!

  • Posted By:
Subscribe to Oneindia Malayalam

ജറുസലോം: ഇസ്രയേൽ സന്ദർശനത്തിനെത്തിയ മോദിക്ക് രാജ്യം വൻ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജറുസലേമിലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഹോട്ടലിലാണ് മോദി ഉറങ്ങുക. ബോബാക്രമം, രാസാക്രമം തുടങ്ങിയ എല്ലാവിധ ആക്രമങ്ങളും തടയാൻ ശേഷിയുള്ള മുറിയിലാണ് മോദി താമസിക്കുക. ഹോട്ടൽ മുഴുവൻ ബോംബാക്രമണം നടത്തിയാലും പ്രധാനമന്ത്രി താമസിക്കുന്ന മുറിക്ക് കേടുപാടുകൾ ഒന്നും സംഭവിക്കുകയില്ല.

മോദിക്കും പ്രതിനിധി സംഘത്തിനും വേണ്ടി 110 മുറികളാണ് ഒഴിപ്പിച്ചതെന്ന് കിങ് ദാവീദ് ഹോട്ടല്‍ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് ഷെല്‍ഡോണ്‍ റിറ്റ്‌സ് പറഞ്ഞു. ക്ലിന്റണ്‍, ബുഷ്, ഒബാമ, ട്രംപ് എന്നിങ്ങനെയുള്ള അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കെല്ലാം തങ്ങള്‍ ആതിഥേയം അരുളിയിട്ടുണ്ട്. ഇപ്പോള്‍ നരേന്ദ്ര മോദിക്കും ആതിഥേയം അരുളുന്നതായും റിറ്റ്‌സ് പറഞ്ഞു.

 മോദി കഴിക്കുക ഗുജറാത്തി ഭക്ഷണം

മോദി കഴിക്കുക ഗുജറാത്തി ഭക്ഷണം

ഇസ്രയേൽ ഹോട്ടലിൽ മോദി വേണ്ടി ഗുജറാത്തി ഭക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായുള്ള ഏതാണ്ട് എല്ലാ ചേരുവകളും ലഭിച്ചിട്ടുണ്ടെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്. യഹൂദ ഭക്ഷണനിയമപ്രകാരമാണ് ഹോട്ടലിൽ ഭക്ഷണം പാകം ചെയ്യുന്നത്. എന്നാൽ യഹൂദ ഭക്ഷണ ചട്ടങ്ങൾ പാലിക്കാത്ത ചില ചേരുവകൾ ഒഴിവാക്കിയിട്ടുണ്ടെന്നും ഹോട്ടൽ അറിയിച്ചിട്ടുണ്ട്.

ലോകത്തിലെ സുരക്ഷിതമായ മുറിയിൽ താമസം

ലോകത്തിലെ സുരക്ഷിതമായ മുറിയിൽ താമസം

മോദിക്കു വേണ്ടി ഏറ്റവും സുരക്ഷിതമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മുറിയിലാണ് മോദിക്ക് താമസ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഹോട്ടലിൽ ഭീകരാക്രമണം സംഭവിച്ചാലും മോദി താമസിക്കുന്ന മുറിയിൽ മാത്രം ഒന്നു സംഭവിക്കുകയില്ല.

മുറിയിൽ സസ്യാഹാരം

മുറിയിൽ സസ്യാഹാരം

മോദിയുടെ സസ്യാഹാരം ഭക്ഷണ ശീലത്തെ ബഹുമാനിച്ചു കൊണ്ട് ഹോട്ടൽ മുറിയിക്കുള്ളിൽ തന്നെ പ്രത്യേക അടുക്കള സംവിധാനം ക്രമീകരിച്ചിട്ടുണ്ട്.

ഹോട്ടലിൽ വൻ സുരക്ഷക്രമം

ഹോട്ടലിൽ വൻ സുരക്ഷക്രമം

മോദിയുടെ സന്ദർശനം പ്രമാണിച്ച് പ്രധാനമന്ത്രിക്കും പ്രതിനിധി സംഘത്തിനും വേണ്ടി 110 മുറികളാണ് ഒഴിപ്പിച്ചിരിക്കുന്നത്.

മോദിയുടെ ഇസ്രയോൽ സന്ദർശനം

മോദിയുടെ ഇസ്രയോൽ സന്ദർശനം

ജൂലൈ 4 മുതലാണ് മൂന്നു ദിവസത്തെ മോദിയുടെ ഇസ്രയോൽ സന്ദർശനം ആരംഭിച്ചത്.

ലോകത്തിലെ ഏറ്റവും പ്രമുഖനായ പ്രധാനമന്ത്രി

ലോകത്തിലെ ഏറ്റവും പ്രമുഖനായ പ്രധാനമന്ത്രി

ലോകത്തിലെ ഏറ്റവും പ്രമുഖനായ പ്രധാനമന്ത്രിയെന്നാണ് മോദിയെ ഇസ്രയേൽ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരിക്കുന്നത്.

ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ ഇന്ത്യക്കൊപ്പം

ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ ഇന്ത്യക്കൊപ്പം

മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനു മുന്നോടിയായി ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഇന്ത്യക്കൊപ്പം നിൽക്കുമെന്നു ഇസ്രയേൽ അറിയിച്ചിട്ടുണ്ട്.

English summary
PM Narendra Modi will sleep without a care in the world. He has been kept in the most secure suite in the entire planet. "His suite is secured against bomb attacks, chemical attacks, everything," said Sheldon Ritz to TOI. Ritz is the director of operations in King David Hotel and has been in charge of the entire PM's visit. "If the entire hotel is bombed, PM's suite will be untouched, will come down in a pod."
Please Wait while comments are loading...