Get Updates
Get notified of breaking news, exclusive insights, and must-see stories!

മ്യാന്‍മറിന്റെ ആശങ്കകള്‍ക്കൊപ്പം ഇന്ത്യ പങ്കുചേരുന്നു; ഏതു വെല്ലുവിളിയേയും ഒരുമിച്ചു നേരിടും

മ്യാന്‍മര്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഗ്രാറ്റിസ് വിസ ലഭ്യമാക്കുമെന്ന് സ്യൂചിയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി അറിയിച്ചു.

നായ്പ്യിതോ: മ്യാൻമാറിലെ മുസ്ലീം അഭയാർഥികൾക്ക് നേരെ നടക്കുന്ന വംശീയ അക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വംശീയ അതിക്രമങ്ങളൾ നേരിടുന്നതിനെ തുടർന്ന് ഒന്നര ലക്ഷത്തോളം റോഹ്യങ്കൻ മുസ്ലീങ്ങളാണ് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേക്ക് പാലായനെ ചെയ്തത്. ഈ സാഹചര്യത്തിലായിരുന്നു മോദിയെ പ്രതികരണം.മ്യാന്‍മര്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഗ്രാറ്റിസ് വിസ ലഭ്യമാക്കുമെന്ന് സ്യൂചിയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി അറിയിച്ചു. ഇന്ത്യന്‍ ജയിലുകളിലുള്ള 40 മ്യാന്‍മര്‍ പൗരന്‍മാരെ വിട്ടയക്കും. ഏതുവെല്ലുവിളി നേരിടാനും ഇന്ത്യ മ്യാന്‍മറിനൊപ്പമുണ്ടാകുമെന്നും മോദി അറിയിച്ചു.

മൂന്നു ദിവസത്തെ മ്യാൻമാർ സന്ദർശനത്തിനിടെ കൗൺസിലറും നോബൽ സമ്മാന ജേതാവുമായ ആങ് സാങ് സ്യൂചിയുമായുള്ള കടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടം ഭീകരതയ്ക്ക് നേതൃത്വം കൊടുക്കുകയാണെന്ന് രൂക്ഷമായി വിമര്‍ശിക്കപ്പെടുന്ന സ്യൂചിയെ മോദി പ്രശംസിച്ചു. സൈന്യത്തിനെതിരെ അതിക്രമങ്ങള്‍ നടത്തുകയാണെന്നാരോപിച്ച് ഇരുരാജ്യങ്ങളും സംയുക്തപ്രസ്താവനയിറക്കി.

modi-soochi

മ്യാന്‍മര്‍ നേരിടുന്ന ഭീകരവാദ ഭീഷണി'യില്‍ ശക്തമായ നിലപാടെടുത്തതിന് മോദിക്ക് സ്യൂചിക്ക് നന്ദി അറിയിച്ചു. സ്വന്തം രാജ്യത്തും അയല്‍ രാജ്യങ്ങളിലും ഭീകരവാദം വേരുന്നാതിരിക്കാന്‍ ഒരുമിക്കാമെന്നും സ്യൂചി വ്യക്തമാക്കി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ചയാണ് മോദി മ്യാന്‍മറിലെത്തിയത്. മ്യാന്‍മറില്‍ മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്.

ഏതുവെല്ലുവിളിയേയും ഒരുമിച്ചു നേരിടും

ഏതുവെല്ലുവിളിയേയും ഒരുമിച്ചു നേരിടും

മ്യാൻമാറിൽ നടക്കുന്ന വംശീയ അതിക്രമങ്ങളിൽ ആശങ്കയുണ്ടെന്നു മോദി അറിയിച്ചു. കൂടാതെ മ്യാൻമാർ നേരിടുന്ന ഏതുവെല്ലുവിളി നേരിടാനും ഇന്ത്യ ഒപ്പുമുണ്ടാകുമെന്നും മോദി അറിയിച്ചു.

 പ്രശ്നം പരിഹരിക്കേണ്ടത് സമാധാനത്തിലൂടെ

പ്രശ്നം പരിഹരിക്കേണ്ടത് സമാധാനത്തിലൂടെ

മ്യാൻമാറിലുണ്ടായ വംശീയ അക്രമത്തില്‍ നിരവധി നിരപരാധികള്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. സമാധാന ശ്രമത്തിലൂടെ അവിടെ ഉണ്ടായിട്ടുള്ള പ്രശ്‌നം പരിഹരിക്കാനാകുമെന്നും മോദി പ്രത്യാശ പ്രകടിച്ചു. സമാധാനം ഉറപ്പാക്കുന്ന പരിഹാരത്തിന് എല്ലാവരും പങ്കാളികളാണം. മ്യാന്‍മറിന്റെ അന്തസ്സിനെയും ഐക്യത്തേയും ബഹുമാനിക്കാന്‍ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു

ഗ്രാറ്റിസ് വിസ

ഗ്രാറ്റിസ് വിസ

മ്യാന്‍മര്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഗ്രാറ്റിസ് വിസ ലഭ്യമാക്കുമെന്ന് മോദി അറിയിച്ചു. ഇന്ത്യന്‍ ജയിലുകളിലുള്ള 40 മ്യാന്‍മര്‍ പൗരന്‍മാരെ വിട്ടയക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

സംയുക്ത പ്രസ്താവന

സംയുക്ത പ്രസ്താവന

മ്യാൻമാറിൽ സൈന്യത്തിനെതിരെ അതിക്രമങ്ങള്‍ നടത്തുകയാണെന്നാരോപിച്ച് ഇരുരാജ്യങ്ങളും സംയുക്തപ്രസ്താവന പുറത്തിറക്കി

ബംഗ്ലാദേശിലേക്കുള്ള പാലായനം

ബംഗ്ലാദേശിലേക്കുള്ള പാലായനം

കഴിഞ്ഞ കുറച്ചുനാളുകളായി മ്യാൻമാറിലെ രഖിനേയില്‍ സുരക്ഷാസൈന്യവും റോഹിങ്ക്യകളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. സൈന്യം നടത്തിയ ആക്രമണത്തില്‍ 400ലധികം പേര്‍ കൊല്ലപ്പെട്ടു. ഗ്രാമങ്ങള്‍ ആ്ക്രമിക്കപ്പെട്ടതിനേത്തുടര്‍ന്ന് റൊഹിങ്ക്യന്‍ മുസ്ലീങ്ങള്‍ ബംഗ്ലാദേശ് ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുകയാണ്.

പ്രധാനമന്ത്രിയുടെ സന്ദർശനം

പ്രധാനമന്ത്രിയുടെ സന്ദർശനം

മ്യാൻമാറിൽ നിന്നുള്ള കുടിയേറ്റക്കാരായ മുസ്ലീങ്ങളെ ഇന്ത്യയിൽ നിന്ന് ഒഴിപ്പിക്കുന്നതുമായ ബന്ധപ്പെട്ട് പ്രശനം നടക്കുമ്പോഴാണ് മോദിയുടെ മ്യാൻമാർ സന്ദർശനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+