കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുദ്ധനെ തൊഴുത് മോദി; പ്രധാനമന്ത്രിയുടെ നേപ്പാൾ സന്ദർശനം ആരംഭിച്ചു

  • By Akhil Prakash
Google Oneindia Malayalam News

ലുംബിനി: നാല് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെത്തി. 2020ലെ അതിർത്തി തർക്കത്തിന് ശേഷം ഇത് ആദ്യമായാണ് മോദി നേപ്പാൾ സന്ദർശിക്കുന്നത്. ബുദ്ധ ജയന്തി ദിനത്തിൽ ലുംബിനിയിൽ ബുദ്ധ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും കേന്ദ്രം നിർമ്മിക്കുന്നതിനുള്ള തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഇതിന് പുറമെ ബുദ്ധന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന മായാദേവി ക്ഷേത്രത്തിലെ പ്രാർത്ഥനയിലും മോദി പങ്കെടുത്തു.

ക്ഷേത്രത്തിനോട് ചേർന്നുള്ള അശോകസ്തംഭത്തിന് സമീപം ഇരു പ്രധാനമന്ത്രിമാരും ദീപം തെളിയിച്ചു. ഒരു കാലാതീതമായ സൗഹൃദബന്ധം എന്ന അടിക്കുറിപ്പോടെ ദ്യൂബയും മോദിയും നിർക്കുന്ന ചിത്രം മോദി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. 2014ന് ശേഷം പ്രധാനമന്ത്രി നടത്തുന്ന അഞ്ചാമത്തെ നേപ്പാൾ സന്ദർശനമാണിത്. ജലവൈദ്യുതത്തിലും കണക്റ്റിവിറ്റിയിലും ഉൾപ്പെടെ നിരവധി മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിന് നേപ്പാൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി മോദി പുറപ്പെടൽ പ്രസ്താവനയിൽ പറഞ്ഞിരുന്നു. "നേപ്പാളുമായുള്ള നമ്മുടെ ബന്ധം സമാനതകളില്ലാത്തതാണ്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള നാഗരികതയും ജനങ്ങൾ തമ്മിലുള്ള ബന്ധവും നമ്മുടെ അടുത്ത ബന്ധത്തിന്റെ പ്രതീകമാണ്" പ്രധാനമന്ത്രി പറഞ്ഞു..

modinepalvisit

പവർ പ്രോജക്ടുകളെ പിന്തുണയ്ക്കാൻ നേപ്പാൾ ഇന്ത്യയോട് ആവശ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉൽപ്പാദനം, പ്രസരണം, വ്യാപാരം എന്നിവയ്‌ക്കായുള്ള വൈദ്യുതി മേഖലാ സഹകരണത്തെക്കുറിച്ചുള്ള സംയുക്ത പ്രസ്താവനയിൽ ദ്യൂബയും പ്രധാനമന്ത്രി മോദിയും ഒപ്പുവച്ചിരുന്നു. പഞ്ചേശ്വർ മൾട്ടി പർപ്പസ് പ്രോജക്ടിന്റെ നേരത്തെയുള്ള അന്തിമരൂപം ചർച്ചകളിൽ ഇടംപിടിച്ചതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. വൈദ്യുതി മിച്ചമുള്ളതിനാൽ ഇന്ത്യ വൈദ്യുതി വാങ്ങണമെന്ന് നേപ്പാൾ ആഗ്രഹിക്കുന്നു. എന്നാൽ പ്രധാനമായും നേപ്പാളിലെ ചൈനീസ് കമ്പനികളാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുവെന്നതിനാൽ ഇന്ത്യ വിമുഖത കാണിക്കുന്നതായും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

'കോടികളുണ്ടാക്കിയ നിർമാതാവിന് മുന്നില്‍ പെങ്ങളുടെ കല്യാണത്തിന് വേണ്ടി ഇരന്നു കരഞ്ഞ എഡിറ്ററെ അറിയാം'കോടികളുണ്ടാക്കിയ നിർമാതാവിന് മുന്നില്‍ പെങ്ങളുടെ കല്യാണത്തിന് വേണ്ടി ഇരന്നു കരഞ്ഞ എഡിറ്ററെ അറിയാം"

നേരത്തെ നേപ്പാളിലെ മുൻ പ്രധാനമന്ത്രി കെ പി ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാർ കാലാപാനി മേഖലയിലെ തർക്ക പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് പുതിയ ഭൂപടം ഇറക്കിയതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കഴിഞ്ഞ മാസം നേപ്പാളിന്റെ നിലവിലെ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ ഇന്ത്യ സന്ദർശിച്ചപ്പോൾ നടത്തിയ ചർച്ചകളെ തുടർന്നാണ് ബന്ധം വീണ്ടും പഴയപടിയായത്. ലുംബിനിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രി ദ്യൂബയും ഭാര്യ അർസു ദ്യൂബയും നിരവധി നേപ്പാൾ മന്ത്രിമാരും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.

Recommended Video

cmsvideo
ഇന്ത്യയിലെ യഥാർഥ കോവിഡ് മരണക്കണക്ക് | Oneindia Malayalam

English summary
Modi to worship Buddha; The Prime Minister's Nepal visit begun
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X