Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് വൈറ്റ് ഹൗസില്‍ ഊഷ്മള സ്വീകരണം: ഇരുരാജ്യങ്ങളും പങ്കിടുന്നത് ഒരേ മൂല്യങ്ങളെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍: യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസിലെത്തി. പ്രധാനമന്ത്രിക്ക് ഊഷ്മള വരവേല്‍പ്പാണ് വൈറ്റ് ഹൗസില്‍ ലഭിച്ചത്. പ്രസിഡന്റ് ജോ ബൈഡനാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. മോദിയുടെയും ബൈഡന്റെയും സാന്നിധ്യത്തില്‍ ഇന്ത്യയുടെയും യുഎസ്സിന്റെയും ദേശീയ ഗാനങ്ങള്‍ വൈറ്റ് ഹൗസില്‍ കേള്‍പ്പിച്ചിരുന്നു.

ഇന്ത്യയും അമേരിക്കയും പങ്കിടുന്നത് ഒരേ മൂല്യങ്ങളാണെന്ന് ജോ ബൈഡന്‍ പറഞ്ഞു. 21ാം നൂറ്റാണ്ടിലെ മികച്ച ബന്ധങ്ങളിലൊന്നാണ് ഇന്ത്യയും യുഎസ്സും തമ്മിലുള്ളത്. ഇന്ത്യന്‍ ജനസമൂഹം ഇരുരാജ്യങ്ങളെയും തമ്മില്‍ ഒന്നിപ്പിക്കുന്ന പാലമാണെന്നും ബൈഡന്‍ പറഞ്ഞു.

modi-biden-white-house-meet

"ഇന്ത്യ അമേരിക്ക ബന്ധം ലോകനന്മയ്‌ക്കെന്ന് ബൈഡന്‍ ചടങ്ങില്‍ പറഞ്ഞു. അതേസമയം കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായി ഇരു നേതാക്കളും വൈറ്റ് ഹൗസില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. യുഎസ് പ്രസിഡന്റായത് മുതല്‍ ഇന്ത്യയുമായി ആരോഗ്യകരമായ ബന്ധമാണ് ഉള്ളതെന്നും" അദ്ദേഹം പറഞ്ഞു.

"ഇന്ത്യയെയും അമേരിക്കയെയും ഒന്നിപ്പിക്കുന്നത് ഭരണഘടനയാണ്. ഇന്ത്യയുമായി ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഒരുമിച്ച്' പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി. 'പ്രധാനമന്ത്രിയായ ശേഷം നിരവധി തവണ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ക്കായി വൈറ്റ് ഹൗസിന്റെ വാതില്‍ ഇത്ര വിശാലമായി തുറന്നിടുന്നത്" ആദ്യമാണെന്നും മോദി പറഞ്ഞു.

"യുഎസ്സില്‍ തനിക്ക് കിട്ടുന്ന സ്വീകരണം 140 കോടി ഇന്ത്യക്കാര്‍ക്കുള്ള അംഗീകാരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പ്രതാപം യുഎസില്‍ പ്രകടിപ്പിക്കുന്നത് ഇവിടെയുള്ള ഇന്ത്യന്‍ സമൂഹമാണ്. ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ നിലനില്‍ക്കുന്നത്. യുഎസ് കോണ്‍ഗ്രസിനെ രണ്ടാം തവണയും അഭിമുഖീകരിക്കാന്‍ സാധിച്ചത് വലിയ അംഗീകാരമാണ്. ഈ അവസരത്തിന് "നന്ദിയെന്നും മോദി പറഞ്ഞു.

"21ാം നൂറ്റാണ്ടിലെ വളരെ പ്രധാനപ്പെട്ട ബന്ധമാണ് യുഎസ്സും ഇന്ത്യയും തമ്മിലുള്ളത്. ഇരുരാജ്യങ്ങളും അവരുടെ വൈവിധ്യത്തില്‍ അഭിമാനം കൊള്ളുന്നവരാണ്. എല്ലാവരുടെയും ക്ഷേമം അറിയുന്നതിലാണ് ഇരുരാജ്യങ്ങള്‍ക്കും
താല്‍പര്യം" ഉള്ളതെന്നും മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+