കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റിന്റെ ആദ്യ ഇര താനെന്ന് മോണിക്ക ലെവിന്‍സ്‌കി

  • By Soorya Chandran
Google Oneindia Malayalam News

ഫിലാഡല്‍ഫിയ: ഇന്റര്‍നെറ്റിലെ അപവാദ പ്രചാരണങ്ങളുടെ ആദ്യത്തെ ഇര ആരാണ്... ഈ ചോദ്യം ചോദിച്ചാല്‍ ആരും ഒന്ന് ആലോചിക്കും. എന്നാല്‍ അമേരിക്കയിലെ പഴയ വിവാദ നായികക്ക് അതിന് ഉത്തരമുണ്ട്.

ആരാണെന്നല്ലേ ആ വിവാദ നായിക... മോണിക്ക ലെവിന്‍സ്‌കി തന്നെ. പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍റെ രാഷ്ട്രീയ ഭാവി തന്നെ അവസാനിച്ചത് മോണിക്കയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിലായിരുന്നു.

Monica Lewinsky

ഫേസ്ബുക്കും, ട്വിറ്ററും ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് പോലും താന്‍ ഇന്റര്‍നെറ്റിലെ അപവാദ പ്രചാരണങ്ങളുടെ ഇരയായി എന്നാണ് മോണിക്ക പറയുന്നത്. ഇപ്പോള്‍ ഇത്തരത്തിലുള്ള ഇരകള്‍ക്ക് വേണ്ടി പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മോണിക്ക ലെവിന്‍സ്‌കി.

വിവാദങ്ങളുടെ കാലത്ത് പല തവണ ആത്മഹത്യ ചെയ്യാന്‍ പോലും തീരുമാനിച്ചിട്ടുണ്ടെന്നാണ് മോണിക്ക പറയുന്നത്. അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ ക്ലിന്റണ്‍-മോണിക്ക ബന്ധം മസാലക്കഥകള്‍ ചേര്‍ത്ത് ആഘോഷിക്കുകയായിരുന്നു.

ഇന്റര്‍നെറ്റിലെ അപവാദ പ്രചാരണങ്ങളുടെ പേരില്‍ പലരും ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് മോണിക്ക പറയുന്നത്. ഇനി അങ്ങനെ സംഭവിക്കരുത്. അതിന വേണ്ടിയുള്ള പോരാട്ടത്തിലാണ് താനെന്നും മോണിക്ക ലെവിന്‍സ്‌കി വ്യക്തമാക്കി. ഫിലാഡല്‍ഫിയയിലെ ഒരു പൊതുപരിപാടിയിലാണ് മോണിക്ക പ്രത്യക്ഷപ്പെട്ടത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോണിക്ക ഒരു പൊതു വേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.

ട്വിറ്ററില്‍ സ്വന്തമായി ഒരു അക്കൗണ്ടും തുടങ്ങിയിട്ടുണ്ട് മോണിക്ക. ഓണ്‍ലൈന്‍ അപവാദ പ്രചാരണങ്ങള്‍ക്കെതിരെ പഴയ വിവാദ നായിക രംഗത്തെത്തിയതിനെ വലിയ പ്രാധാന്യത്തോടെയാണ് അമേരിക്കന്‍ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

English summary
Monica Lewinsky Speaks Out On Ending Online Abuse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X