കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയില്‍ 180,000 കുട്ടികള്‍ വിവാഹിതരായി, വരന്മാരെല്ലാം വയോധികരാണ്

  • By Siniya
Google Oneindia Malayalam News

തുര്‍ക്കി: തുര്‍ക്കിയില്‍ 180,000 കുട്ടികള്‍ വിവഹിതരായെന്ന് റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ വനിത അഭിഭാഷകയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. വയോധികന്‍മാരാണ് കൂടുതലും കുട്ടികളെ വിവാഹം ചെയ്യുന്നത്. ഇവരുടെ മൂന്നാമത്തെ വധുവായാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നതെന്നാണ് തുര്‍ക്കി പോപ്പുലേഷന്‍ ആന്‍ഡ് ഹെല്‍ത്ത് റിസേര്‍ച്ച് നടത്തിയ സര്‍വേയിലാണ് പറയുന്നത്.

2002 ല്‍ 17 വയസ്സാണ് വിവാഹപ്രായമെന്ന് തുര്‍ക്കി തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ മാത്രം 16 വയസ്സാക്കി മാറ്റിയിരുന്നു. ഇതിനിടയിലാണ് തുര്‍ക്കിയില്‍ കുട്ടികളുടെ വിവാഹം കൂടിവരുന്നത് തെളിഞ്ഞത്.

girl-child

2012 ഓടെ 20,000 രക്ഷിതാക്കളാണ് ഇതുമായി ബന്ധപ്പെട്ട അപേക്ഷ നല്‍കിയിട്ടുള്ളത്. കുട്ടികളുടെ വിവാഹം തടയുന്നതിനായി തുര്‍ക്കി ക്യാംപയിനിംഗ് ആരംഭിച്ചിട്ടുണ്ട്. സിറിയയിലേക്കും ഇറാക്കിലേക്കുമുള്ള കുട്ടികളുടെയും സ്ത്രീകളുടെയും പ്രവാഹം തടയാനും ഇത് സഹായിക്കും.

തങ്ങളുടെ കുട്ടികളെ അപരിചിതരായ മുതിര്‍ന്ന ആളുകള്‍ക്ക് വിവാഹം ചെയ്യുന്നത് നിര്‍ത്താലാക്കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. അടുത്തിടെയിലുള്ള സര്‍വേയില്‍ 15 ദശലക്ഷം കുട്ടികള്‍ വിവാഹിതാരായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇങ്ങനെ വിവാഹിതരായ കുട്ടികള്‍ പെട്ടെന്ന് ഗര്‍ഭം ധരിക്കുകയും ഇത് മരണത്തിലേക്ക് ഇടയാക്കുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നുണ്ട്. 15 നും 18 നും ഇടയിലുള്ള 90 ശതമാനം കുട്ടികളും മരണപ്പെട്ടു എന്നും സർവ്വേ വ്യക്തമാക്കുന്നു.

English summary
More than 180,000 child brides in Turkey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X