ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ടത് 700ൽ അധികം പലസ്തീനികൾ; പലസ്തീൻ ആരോഗ്യമന്ത്രാലയം
ടെൽ അവീവ്: ഇസ്രായേൽ വ്യോമാക്രമണത്തിൽ 700-ലധികം പലസ്തീനികൾ ഒറ്റരാത്രികൊണ്ട് കൊല്ലപ്പെട്ടുതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം. ഗാസയ്ക്കെതിരെ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് ശേഷം ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിൽ കൊല്ലപ്പെട്ടവരിൽ 305 കുട്ടികളും 173 സ്ത്രീകളും 78 വൃദ്ധന്മാരും ഉണ്ടെന്ന് ഹമാസിന്റെ നിയന്ത്രണത്തിൽ ഉള്ള മന്ത്രാലം അറിയിച്ചു.
ഹമാസ് മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം , ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,791 ആയി. മരിച്ച ആളുകളിൽ 2,360 കുട്ടികളും 1,421 സ്ത്രീകളും 295 വൃദ്ധരും ഉൾപ്പെടുന്നു. 16,297 ആളുകൾക്ക് ഗുരുതരമായ പരിക്കുകൾ പറ്റി. 1,550 ആളുകളെ കാണാതായാതായാണ് റിപ്പോർട്ട്. ഇതിൽ 870 എണ്ണം കുട്ടികൾ ആണെന്നാണ് വിവരം.

400-ലധികം ഹമാസ് ലക്ഷ്യങ്ങൾ ആക്രമിക്കുകയും ഡസൻ കണക്കിന് പോരാളികളെ ഒറ്റരാത്രികൊണ്ട് കൊല്ലുകയും ചെയ്തതായും എന്നാൽ ഇസ്രായേലിനെ ഞെട്ടിച്ച ഗാസയുടെ ഭരണകക്ഷിയായ ഇസ്ലാമിസ്റ്റ് ഗ്രൂപ്പിനെ നശിപ്പിക്കാൻ സമയമെടുക്കുമെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
ഗാസയിൽ ഒരു മാനുഷിക ദുരന്തം സംഭവിക്കുമെന്ന് അന്താരാഷ്ട്ര സഹായ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതോടെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇസ്രായേലിലേക്ക് പറന്നു.
ഹമാസുമായുള്ള യുദ്ധത്തിൽ ഫ്രാൻസ് ഇസ്രയേലുമായി തോളോട് തോൾ ചേർന്ന് നിൽക്കുകയാണെന്നും എന്നാൽ അത് നിയമങ്ങളില്ലാതെ പോരാടരുതെന്നും മാക്രോൺ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞു. "ഇനി ഹമാസിന്റെ സ്വേച്ഛാധിപത്യത്തിന് കീഴിൽ ജീവിക്കില്ലെന്ന്" ഉറപ്പാക്കാൻ ഇസ്രായേൽ പ്രവർത്തിക്കുന്നതിനാൽ ജനങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുമെന്ന് നെതന്യാഹു പറഞ്ഞു.
അതേസമയം, ഹമാസ് - ഇസ്രായേൽ സംഘർഷത്തിൽ ശക്തമായ പ്രതികരണവുമായി യു എൻ സെക്രട്ടറി അന്ഡറോണിയോ ഗുട്ടെറസ് രംഗത്ത് വന്നിരുന്നു,. ഹമാസിന്റെ ആക്രമണത്തിന് മറുപടിയായി പലസ്തീൻ ജനതയെ ഒന്നാകെ ശിക്ഷിക്കുന്ന ഇസ്രായേൽ നടപടിയെ ന്യായീകരിക്കാൻ ആകില്ലെന്ന് ഗുട്ടറസ് പറഞ്ഞു.
സിവിലിയന്മാരെ സംരക്ഷിക്കുക എന്നാൽ പാർപ്പിടമോ ഭക്ഷണമോ വെള്ളമോ മരുന്നുകളോ ഇന്ധനമോ ഇല്ലാത്ത തെക്ക് ഭാഗത്തേകത്ത് ഒഴിഞ്ഞുപോകാൻ ഒരു ദശലക്ഷത്തിലധികം ആളുകളെ നിർഡബന്ധിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു. യു എൻ സെക്യൂരിറ്റി യോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗാസയിൽ നടക്കുന്ന അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ വ്യക്തമായ ലംഘനത്തിൽ തനിക്ക് ഉത്കണ്ഠ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു,












Click it and Unblock the Notifications