Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂ ഇയര്‍ ഹാപ്പിയല്ല; ഒന്നാം തീയതി പീഡിപ്പിക്കപ്പെട്ടത് 106 സ്ത്രീകള്‍!

ബെര്‍ലിന്‍: പുതുവത്സരാഘോഷങ്ങള്‍ക്കിടെ തങ്ങള്‍ക്ക് മോശം അനുഭവങ്ങളുണ്ടായി എന്ന വെളിപ്പെടുത്തലുമായി ജര്‍മനിയില്‍ കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്. ജര്‍മന്‍ നഗരമായ കൊലോങില്‍ തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു എന്ന പരാതിയുമായിട്ടാണ് സ്ത്രീകള്‍ മുന്നോട്ട് വന്നത്. ഇതുവരെയായി ഇത്തരത്തിലുളള 106 പരാതികളാണ് പോലീസിന് കിട്ടിയിട്ടുള്ളത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തങ്ങള്‍ക്ക് 106 പരാതികള്‍ ലഭിച്ചതായി കൊലോങ് പോലീസ് വക്താവ് ക്രിസ്‌റ്റോഫ് ഗൈല്‍സ് പറഞ്ഞു. ഇന്നലെ (ബുധനാഴ്ച) മാത്രം 17 പേരാണ് പരാതിയുമായി രംഗത്ത് വന്നത്. പരാതിക്കാരില്‍ മൂന്നിലൊന്ന് പേരും ലൈംഗിക പീഡനത്തിന് ഇരയായവരാണ്. ബലാത്സംഗക്കേസുകളും കൂട്ടത്തിലുണ്ട്. പരാതികളില്‍ തങ്ങള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്.

germany

കൊലോങിലെ മെയിന്‍ സ്റ്റേഷനില്‍ വടക്കേ ആഫ്രിക്കക്കാരും അറബ് വംശജരും അടങ്ങിയ ആയിരത്തോളം പേരാണ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ഒത്തുകൂടിയത്. കൂട്ടത്തിലുണ്ടായിരുന്ന പലരും ചെറിയ സംഘങ്ങളായി തിരിഞ്ഞ് സ്ത്രീകളെ വളഞ്ഞ് ലൈംഗികമായി പീഡിപ്പിക്കുകയും കൊള്ളയടിക്കുകയുമായിരുന്നു എന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം. ഒറ്റയ്‌ക്കെത്തിയ സ്ത്രീകളാണ് കൂടുതലും ആക്രമണത്തിന് ഇരയായത്.

ആഘോഷങ്ങള്‍ സമാധാനപരമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചും. തങ്ങള്‍ ജാഗരൂകരായിരുന്നു പക്ഷേ ഇത്രയധികം അക്രമങ്ങള്‍ നടക്കുമെന്ന് കരുതിയിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്. പോലീസിന്റെ അനാസ്ഥയാണ് അക്രമങ്ങള്‍ക്ക് വഴിവെച്ചത് എന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. അക്രമങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+