ഇതാണ് സ്നേഹം; 80 വയസ്സുള്ള മകനെ ശുശ്രൂഷിക്കുന്ന 98 വയസ്സുള്ള അമ്മ, അമ്മ ചെയ്യുന്ന കാര്യങ്ങൾ....

  • Posted By:
Subscribe to Oneindia Malayalam

ലിവർപൂർ: ആരൊക്കെ തള്ളിപറഞ്ഞാലും അമ്മയ്ക്ക് തന്റെ മക്കളെ കഴിഞ്ഞേ വേറെ ആരുമുള്ളൂ. എങ്കിലും അമ്മയ്ക്ക് കൂടുതൽ സ്നേഹം മകനോടും, അച്ഛന് കൂടുതൽ സ്നേഹം മകളോടും എന്നാണ് സാധാരണ പറയാറുള്ളത്. എന്നാൽ ലിവർപൂളിലെ ഒരു വൃദ്ധസദനത്തിലെ അമ്മയുടെയും മകന്റെയും സ്നേഹം കണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. ലിവർപൂളിലെ ഹുയാട്ടോൺ മോസ് വ്യൂ കെയർ ഹോമിലാണ് അമ്മയുടെയും മകന്റെയും സ്നേഹം പതഞ്ഞൊഴുകുന്ന ഇടം.

അസാധാരണ മാതാവും മകനുമാണ് 98 കാരിയായ അമ്മ അട കെയ്റ്റിങും അമകൻ ടോമും. മകനെ ശുശ്രൂഷിക്കാൻ വേണ്ടി മാത്രമാണ് അമ്മ അട കെയ്റ്റിങ് വ‍ൃദ്ധസദനത്തിലെത്തിയത്. വേർപിരിയാനാകാത്ത ഈ അമ്മയും മകനും ഗെയിം കളിച്ചും സിനിമ കണ്ടും വൃദ്ധസദനത്തിൽ ജീവിതം തള്ളി നീക്കുകയാണിപ്പോൾ. അട കെയ്റ്റിനും ഭർത്താവ് ഹാരിയുടെയും ഇളയമകനാണ് ടോം. തന്റെ അമ്മയെ ശുശ്രൂഷിക്കാൻ വിവാഹം പോലും വേണ്ടെന്ന് വച്ച് ടോണിനോട് അട കെയ്റ്റിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹമാണ്.

മകനെ ശുശ്രൂഷിക്കാൻ വൃദ്ധസദനത്തിലെത്തി

മകനെ ശുശ്രൂഷിക്കാൻ വൃദ്ധസദനത്തിലെത്തി

2016 ലാണ് ടോം വൃദ്ധസദനത്തിലെത്തിയത്. തൊട്ടു പിന്നാലെ ഒരു വർഷം കഴിഞ്ഞപ്പോൾ അമ്മ അട കെയ്റ്റും വൃദ്ധസദനത്തിലെത്തുകയായിരുന്നു.

പെയിന്ററും അലങ്കാരപ്പണിക്കാരനും

പെയിന്ററും അലങ്കാരപ്പണിക്കാരനും

പെയിന്ററും അലങ്കാരപണിക്കാരനുമായിരുന്നു ടോം. ജോലിയിൽ നിന്ന് വിരമിച്ച ശേഷം പ്രസ് കോർട്ട് റോഡിൽ മാതാവിനോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. തുടർന്ന് ടോം വ‍ൃദ്ധസദനത്തിലേക്ക് ചേക്കേറുകയായിരുന്നു.

അമ്മ മുൻ നേഴ്സ്

അമ്മ മുൻ നേഴ്സ്

അമ്മ അട കെയ്റ്റിങ് നേഴ്സായിരുന്നു. അടയ്ക്കും ഭർത്താവ് ഹാരിക്കും നാല് മക്കളായിരുന്നു. ടോം, ബാർബറ, മാർഗി, ജാനറ്റ്. ജാനറ്റ് പതിമൂന്നാം വയസ്സിൽ മരിച്ചു.

മുത്തശ്ശിയെയും അമ്മാവനെയും കാണാൻ...

മുത്തശ്ശിയെയും അമ്മാവനെയും കാണാൻ...

മുത്തശ്ശിയെയും അമ്മാവനെയും കാണാൻ‌ മകൾ ദേബി ഗിഹാമും കുടുംബവും വൃദ്ധസദനത്തിലെ നിത്യസന്ദർശകയാണ്. രണ്ട് പേരും ഒരുമിച്ച് കഴിയുന്നത് കാണാൻ സന്തോഷമുണ്ടെന്ന് ദേബി പറഞ്ഞു.

നല്ലൊരു അനുഭവം

നല്ലൊരു അനുഭവം

ഇരുവരെയും വേർപിരിയാൻ സമ്മതിക്കാതെ രണ്ട് പേരും സന്തോഷമായെന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ ജോലിയെന്ന് മകൾ പറയുന്നു. ഇവരുടെയും സ്നേഹം കാണാൻ കഴിയുന്നത് ഹൃദയസ്പശമായ അനുഭവമാണെന്നും അവർ പറയുന്നു.

ഫിലിപ്പ് ഡാനിയൽ

ഒരേ വൃദ്ധസദനത്തിൽ അമ്മയെയും മകനെയും കാണാൻ കഴിയുന്നത് തന്നെ ആശ്ചര്യമാണ്. ഇരുവരും ഒരുമിച്ച് കഴിയുന്നത് കാണുന്നത് തങ്ങൾക്ക് സന്തോഷമാണെന്ന് വൃദ്ധസദനത്തിന്റെ മാനേജർ ഫിലിപ്പ് ഡാനിയൽ പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A 98-year-old mother has moved in to a care home - to look after her 80-year-old son. Tom Keating became a resident at Moss View care home in Huyton, Liverpool, in 2016 because he needed additional care and support.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്