Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്റ്റിനിടെ പോലീസിന്റെ വെടിയേറ്റ് അമ്മയുടെ കയ്യിലിരുന്ന കുഞ്ഞ് മരിച്ചു

ന്യൂയോര്‍ക്ക്: അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ അമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിന് പോലീസിന്റെ തോക്കിന്‍മുനയില്‍ ദാരുണാന്ത്യം. ഗതാഗത നിയമം പാലിക്കാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ ശ്രമത്തിനിടെയായിരുന്നു യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടിക്ക് വെടിയേറ്റത്. കൊറിയന്‍ ഗെയ്ന്‍സ് എന്ന 23 കാരിയായ യുവതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ അമേരിക്കയിലെ മേരിലാന്റിലാണ് സംഭവം.

സംഭവത്തെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പോലീസിന്റെ വെടിയേറ്റാണോ അമ്മയുടെ വെടിയേറ്റാണോ കുഞ്ഞ് മരിച്ചതെന്ന് സ്ഥിരീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. നിരവധി ഗതാഗതക്കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള യുവതി പോലീസിനെ വെട്ടിച്ച് നടക്കുന്നതിനിടെ ഒരു ദിവസം മുഴുവന്‍ കാത്തിരുന്ന് യുവതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ യുവതിയും പ്രതിരോധത്തിനായി തോക്ക് കരുതിയിരുന്നു. അതിനാല്‍ കുഞ്ഞിന് വെടിയേറ്റത് സംബന്ധിച്ച സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. കുട്ടിയെയും കൂട്ടി വീട്ടില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയായിരുന്നു കുഞ്ഞിന് വെടിയേറ്റത്.

gun

എന്നാല്‍ സംഭവത്തില്‍ പ്രതിഷേധം ശക്തമായ മേരിലാന്‍ഡില്‍ യുവതിക്കെതിരെ വെടിയുതിര്‍ത്തത് കറുത്ത വര്‍ഗ്ഗക്കാരിയായതിനാലാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. രാജ്യത്ത് അടുത്തകാലത്തായി കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള പോലീസിന്റെ വംശീയാതിക്രമങ്ങള്‍ വര്‍ദ്ധിച്ചിരുന്നു. വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന യുവതിക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതിയില്‍ ഹാജരാവാന്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതി തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പോലീസ് യുവതിയുടെ വീടിന് ചുറ്റും വലവിരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+