മൂത്തമകളെ തള്ളിമാറ്റി, മൂന്ന് മക്കളെ മാറോട് ചേർത്തു പിടിച്ചു, അമ്മ മക്കളെ രക്ഷിച്ചതിങ്ങനെ

  • Posted By:
Subscribe to Oneindia Malayalam

ഹൂസ്റ്റൺ: ടെക്സാസ് വെടിവെയ്പ്പിൽ ഏവരേയും ദുഃഖത്തിലാക്കിയത് ഈ അമ്മയും നാലു മക്കളുമാണ്. അക്രമി പള്ളിക്കുള്ളിൽ വെടിയുണ്ട വർഷിക്കുമ്പോൾ അമ്മ തന്റെ നാലു മക്കളുടേയും ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു . ഞായറാഴ്ച പള്ളിയിൽ നടന്ന വെടിവെയ്പ്പിൽ തന്റെ ജീവൻ കളഞ്ഞു കുട്ടികളെ രക്ഷിക്കുന്ന അമ്മയുടെ കഥ ബന്ധു ഫേസ്ബുക്കിൽ പങ്കുവെച്ചത് .സ്വയം ബലിയാടായി തന്റെ മക്കളെ രക്ഷിക്കാനാണ് ഈ അമ്മ ശ്രമിച്ചത്. എന്നാൽ ഇവരുടെ പരിശ്രമത്തിൽ പൂർണ്ണ വിജയം നേടാൻ കഴിഞ്ഞില്ല. വെടിവെയ്പ്പിൽ രണ്ടു മക്കളെ മാത്രം രക്ഷിക്കാനേ ഈ അമ്മയ്ക്ക് കഴിഞ്ഞുള്ളൂ. രണ്ടു മക്കളും അമ്മയുടെ മരണത്തിനു കീഴടങ്ങി.

വയറുവേദനയ്ക്ക് കാരണം പ്രേതബാധ, മന്ത്രവാദി ഏലസ് ജപിച്ചു കെട്ടി, പിന്നീട് സംഭവിച്ചത്...

ഞായറാഴ്ച ആക്രമി പള്ളിക്കുള്ളിൽ വെടിയുതിർത്തപ്പോൾ തന്റെ 9 വയസുകാരി മൂത്തമകൾ മറിയത്തെ ഒരു വശത്തേയ്ക്ക് തള്ളി മാറ്റുകയായിരുന്നു. ബാക്കി മൂന്ന് മക്കളേയും വെടി കൊളളാതിരിക്കാൻ ഒരു കവചം പോലെ മാറോട് ചേർത്ത് നിർത്തുകയുമായിരുന്നു. എന്നാൽ  അമ്മയും രണ്ടു മക്കളും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു.

ഫലം കണ്ടില്ല

ഫലം കണ്ടില്ല

ജോൻ വാർഡ് എന്ന യുവതിയാണ് തോക്കുധാരിക്കു മുൻപിൽ നിന്ന് തന്റെ മക്കളെ രക്ഷിക്കാൻ ശ്രമിച്ചത്. എന്നാൽ ആ ശ്രമം പൂർണമായും ഫലം കണ്ടില്ലാ. രണ്ടു മക്കുളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. രക്ഷപ്പെട്ട മകൻ ഇപ്പോഴു ഗുരുതരാവസ്ഥയിലാണ്.

 ഒമ്പതുകാരിയായ മകൾ പറഞ്ഞത്

ഒമ്പതുകാരിയായ മകൾ പറഞ്ഞത്

ആക്രമി വെടിയുതിർക്കുമ്പോൾ തന്നെ അമ്മ തന്നെ ഒരു വശത്തേയ്ക്ക് തള്ളി മാറ്റിയിരുന്നു. അതിനാൽ തനിക്ക് വെടിയേറ്റില്ല. തന്റെ സഹോദരങ്ങളായ എമിലിയേയും റൈലാൻഡിനേയു ബ്രൂക്കിനേയും അമ്മ വെടിയേൽക്കാതിരിക്കാൻ മാറോട് ചേർത്തു നിർത്തിയിരുന്നുവെന്ന് ഒമ്പതു വയസുകാരി പറഞ്ഞു.

 സംഭവസ്ഥലത്തു വെച്ചു മരിച്ചു

സംഭവസ്ഥലത്തു വെച്ചു മരിച്ചു

ജോൻ വാർഡും മകൾ അഞ്ചു വയസുകാരിയും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. മറ്റൊരു മകളായ എമിലി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മകൻ ജോൻ വാർഡിനു അഞ്ചു തവണ വെടിയേറ്റിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻ തന്നെ സർജറിക്കു വധേയമാക്കുകയും ഒടുവിൽ രക്ഷപ്പെടുകയുമായിരുന്നു.

 അച്ഛനും രണ്ടു മക്കളും മാത്രം

അച്ഛനും രണ്ടു മക്കളും മാത്രം

വാർഡിന്റെ ഭർത്താവ് ജോലി കഴിഞ്ഞ് വളരെ വൈകിയാണ് വീട്ടിൽ തിരികെ എത്തിയത്. അതിൽ തന്നെ ഇയാൾ പള്ളിയിൽ പ്രാർഥനയ്ക്ക് വന്നിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഇയാളെ പള്ളിയ്ക്ക് സമീപം താമിസിച്ചിരുന്ന സഹോദരിയാണ് വിവരം അറിയിച്ചത്. ആക്രമണത്തിൽ 20 പേർ മരണപ്പെട്ടിരുന്നു.

 ദേവലയത്തിൽ വെടിവെയ്പ്

ദേവലയത്തിൽ വെടിവെയ്പ്

പ്രാർഥന നടന്നു കൊണ്ടിരിക്കെയാണ് സുതർലാഡിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ തോക്കുധാരി വെടിയുതിർത്തത്. മുൻ യുഎസ് എയർഫോഴ്സ് ഉദ്യോഗസ്ഥനാണ് ഈ കൂട്ടകൊലയ്ക്ക് പിന്നിലുള്ളത്. ഇയാൾ സൈനിക തോക്കു ധരിച്ചായിരുന്നു ആക്രമണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 20 ഓളം പേർക്ക് പരിക്കേറ്റിരുന്നു

English summary
ടെക്സാസ് വെടിവെയ്പ്പിൽ ഏവരേയും ദുഃഖത്തിലാക്കിയത് ഈ അമ്മയും നാലു മക്കളുമാണ്. ആക്രമി പള്ളിക്കുള്ളിൽ വെടിയുണ്ട വർഷിക്കുമ്പോൾ അമ്മ തന്റെ നാലു മക്കളുടേയും ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്