കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനിച്ച് മൂന്നാം ദിവസം നഷ്ടമായ മകളെ 17വര്‍ഷത്തിന് ശേഷം തിരിച്ച് കിട്ടി

  • By Meera Balan
Google Oneindia Malayalam News

കേപ്ടൗണ്‍: ജനിച്ച് മൂന്നാം ദിവസം നഷ്ടമായ മകളെ അച്ഛനമ്മമാര്‍ക്ക് 17 വവര്‍ഷത്തിന് ശേഷം തിരിച്ച് കിട്ടി. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍ സ്വദേശികളായ മോര്‍നേ-സെലസ്റ്റ് നഴ്‌സ് ദമ്പതിമാരുടെ മകളെയാണ് 1997 ല്‍ ആശുപത്രിയില്‍ വച്ച് കാണാതായത്. കുഞ്ഞിനെ അപരിചിതയായ ഒരു സ്ത്രീ തട്ടിക്കൊണ്ട് പോയതായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂളില്‍ വച്ചാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.

പെണ്‍കുട്ടിയും അനിയത്തിയും തമ്മിലുള്ള രൂപസാദൃശ്യമാണ് ഇരുവരും ഒരേ കുടുംബത്തിലുള്ളവരാണെന്ന് കണ്ടെത്താന്‍ സഹായിച്ചത്. സീഫണി നഴ്‌സ് എന്ന 17കാരിയ്ക്കാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മാതാപിതാക്കളെ തിരിച്ച് കിട്ടിയത്.

Baby, Mother

ദമ്പതിമാരുടെ ആദ്യത്തെ കുട്ടിയായിരുന്നു സീഫണി. ഇവരുടെ മറ്റൊരു മകളായ കാസിഡി നഴ്‌സും സീഫണിയുടെ അതേ സ്‌കൂളില്‍ പഠിയ്ക്കാനെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള രൂപസാദൃശ്യം ശ്രദ്ധിക്കുന്നത്. സഹപാഠികള്‍ ഇരുവരും സഹോദരിമാരാണോ എന്ന് ചോദിയ്ക്കാന്‍ തുടങ്ങിയതോടെ കസീഡി കാര്യങ്ങള്‍ മാതാപിതാക്കളോട് പറയുകയായിരുന്നു.

ആദ്യത്തെ കുഞ്ഞിനെ നഷ്ടമായ മാതാപിതാക്കള്‍ക്ക് കസീഡിയെ പോലുള്ള പെണ്‍കുട്ടി തങ്ങളുടെ മകളാണെന്ന് സംശയം തോന്നി. പിന്നീട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിപ്പിച്ച ദമ്പിതിമാര്‍ സീഫണിയെ കണ്ട് ഞെട്ടി. അധികരം വൈകാതെ തന്നെ സീഫണി തങ്ങളുടെ മകളാണെന്നും ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു. പരിശോധനയില്‍ സീഫണി ദമ്പതിമാരുടെ മകളാണെന്ന് തെളിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സീഫണിയെ തട്ടിക്കൊണ്ട് പോയ വളര്‍ത്തമ്മയായ 50കാരിയേയും ഭര്‍ത്താവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് മക്കളില്ല.

തന്റെ മകളെ തട്ടിയെടുത്ത് 17 വര്‍ഷങ്ങള്‍ അകറ്റിയവര്‍ക്ക് മാപ്പില്ലെന്ന് സീഫണിയുടെ അമ്മ പറയുന്നു. ഒരോ വര്‍ഷവും സീഫണിയുടെ പിറന്നാള്‍ ദമ്പതിമാര്‍ ആഘോഷിക്കുമായിരുന്നു. സീഫണിക്ക് രണ്ട് സഹോദരങ്ങള്‍ കൂടിയുണ്ട്.

English summary
Mother reunited with stolen daughter 17 years after she was snatched
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X