കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ്റ്റര്‍ ട്രംപ് അങ്കിള്‍, ഒരിക്കലെങ്കിലും വിശപ്പും ദാഹവും അറിഞ്ഞിട്ടുണ്ടോ? ഇത് വെറും ചോദ്യമല്ല!!

മുസ്ലീങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വന്നതിനു പിന്നാലെ ഞാനൊരു തീവ്രവാദിയാണോ എന്നാണ് ബാന ചോദിച്ചത്. അഭയാര്‍ഥികളെ വിലക്കുന്നത് ശരിയല്ലെന്ന് ബാന പറഞ്ഞിരുന്നു.

  • By Gowthamy
Google Oneindia Malayalam News

ദമാസ്‌കസ്: ഏഴു വയസുകാരി ബാന അലാബെദിന്റെ ചോദ്യമാണ് ആഗോള തലത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സിറിയയിലെ അലപ്പോയിലെ തന്റെ ജീവിതത്തെ കുറിച്ചാണ് ഈ ചോദ്യത്തിലൂടെ ബാന വ്യക്തമാക്കുന്നത്. ബാനയുടെ ചോദ്യം മറ്റാരോടുമല്ല, സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് തന്നെ.

ട്വിറ്ററിലൂടെ പുറത്തു വിട്ട വീഡിയോയിലാണ് ബാനയുടെ ചോദ്യം. ഒരിക്കലെങ്കിലും നിങ്ങള്‍ ആഹാരം കഴിക്കാതെ ഇരുന്നിട്ടുണ്ടോ? 24 മണിക്കൂറോളം ഒരു തുളളി വെള്ളം പോലും കുടിക്കാതിരുന്നിട്ടുണ്ടോ? കുഞ്ഞു ബാന ചോദിക്കുന്നു. ഒരിക്കലെങ്കിലും സിറിയയിലെ അഭയാര്‍ഥികളെ കുറിച്ചും കുട്ടികളെ കുറിച്ചും ചിന്തിച്ചു നോക്കണം. ബാന അലബെദ് വ്യക്തമാക്കുന്നു.

Bana Alabed

മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനോടാണ് ബാനയുടെ ചോദ്യം. നേരത്തെയും ഇതേ വിഷയത്തില്‍ പ്രതികരണവുമായി ബാന രംഗത്തെത്തിയിരുന്നു.

മുസ്ലീങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വന്നതിനു പിന്നാലെ ഞാനൊരു തീവ്രവാദിയാണോ എന്നാണ് ബാന ചോദിച്ചത്. അഭയാര്‍ഥികളെ വിലക്കുന്നത് ശരിയല്ലെന്ന് ബാന പറഞ്ഞിരുന്നു.

പ്രിയപ്പെട്ട ട്രംപ്, അഭയാര്‍ഥികളെ വിലക്കുന്നത് വളരെ മോശമാണ്. ശരി, നിങ്ങളുടെ നടപടി ശരിയാണെങ്കില്‍, എനിക്കൊരു ആശയം ഉണ്ട്. മറ്റ് രാജ്യങ്ങളും സമാധാന പൂര്‍ണമാക്കുക- ബാന വ്യക്തമാക്കുന്നു.

യുദ്ധം നശിപ്പിച്ച അലപ്പോയില്‍ നിന്ന് അമ്മയുടെ സഹായത്തോടെയാണ് ഹൃദയഭേദകമായ ട്വീറ്റുകള്‍ ബാന നല്‍കുന്നത്. യുദ്ധത്തിന്റെ ഭീകരത ലോകത്തിന് മുന്നില്‍ എത്തിക്കുന്നതാണ് ബാനയുടെയും അമ്മയുടെയും ട്വീറ്റുകള്‍. യുദ്ധത്തില്‍ ഇവര്‍ക്ക് വീട് നഷ്ടമായിരിക്കുകയാണ്. 366,000 ആളുകളാണ് ഇരുവരെയും ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്.

English summary
This is the question a seven-year-old Syrian girl Bana Alabed -- who has garnered worldwide attention by tweeting about her life in Aleppo in Syria -- asked the US President Donald Trump in a fresh video.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X