Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് താലിബാന്‍ നേതാവ് മുല്ല ഫസലുല്ല കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഇസ്‌ലാമാബാദ്: പെഷാവര്‍ സ്‌കൂള്‍ കൂട്ടക്കൊലയുടെ സൂത്രധാരനെന്നു കരുതുന്ന പാക് താലിബാന്‍ (തഹ്രീകെ ഇ താലിബാന്‍ ) തലവന്‍ മുല്ല ഫസലുല്ല കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് . കഴിഞ്ഞയാഴ്ച ഖൈബര്‍ ഗോത്രമേഖലയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഫസലുല്ല മരണത്തിനു കീഴടങ്ങി എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. എന്നാല്‍ താലിബാന്‍ ഇത് നിഷേധിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച വ്യോമസേന ഖൈബര്‍ ഗോത്രമേഖലയില്‍ നടത്തിയ ആക്രമണങ്ങളില്‍ 80 തീവ്രവാദികള്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് പാക്ക് സൈന്യം അറിയിച്ചിരുന്നു. ഈ ആക്രമണത്തില്‍ ഫസലുല്ലയും കൊല്ലപ്പെട്ടരിക്കാമെന്നാണ് സുരക്ഷാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

-maulana-fazlullah-1-pagespeed-ic-tepn4nozrb004eppf6wl.jpg -Properties

എന്നാല്‍ ഫസലുല്ല കൊല്ലപ്പെട്ടോ എന്നത് വരുംദിവസങ്ങളില്‍ മാത്രമേ സ്ഥിരീകരിക്കാനാകുകയുള്ളൂവെന്ന് ഖൈബര്‍-പക്തൂണ്‍ഖ്വ ഗവര്‍ണര്‍ മെഹ്താബ് ഖാന്‍ അബ്ബാസി പറഞ്ഞു.

154 പേരുടെ മരണത്തിനിടയാക്കിയ പെഷാവര്‍ സ്‌കൂള്‍ ആക്രമണത്തിനിടെ അക്രമികളുമായി മുല്ല ഫസലുല്ല ബന്ധപ്പെട്ടിരുന്നതായി നേരത്തേ കണ്ടത്തെിയിരുന്നു.'റേഡിയോ മുല്ല എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഫസലുല്ല കൊല്ലപ്പെട്ടതായി മുന്‍പും പലവട്ടം വാര്‍ത്ത പ്രചരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+