കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാം-ക്രിസ്ത്യന്‍ തര്‍ക്കം: 12 ക്രിസ്ത്യാനികളെ കടലിലെറിഞ്ഞ് കൊന്നു

  • By Soorya Chandran
Google Oneindia Malayalam News

മിലാന്‍: നാടുപേക്ഷിച്ച് പുതിയൊരു ജീവിതം തേടിയുള്ള യാത്രയിലായിരുന്നു അവര്‍. പക്ഷേ അതിനിടയിലും മതത്തിന്റെ പേരില്‍ തര്‍ക്കം. ഒടുവില്‍ ജീവന്‍ നഷ്ടപ്പെട്ടത് 12 പേര്‍ക്ക്.

ഖാനയില്‍ നിന്നും നൈജീരിയില്‍ നിന്നും ഇറ്റലിയിലേക്ക് കുടിയേറുകയായിരുന്ന അഭയാര്‍ത്ഥികള്‍ക്കിടയിലായിരുന്നു തര്‍ക്കം. മുസ്ലീം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ 12 ക്രിസ്ത്യന്‍ വിശ്വാസികളെ കടലില്‍ എറിഞ്ഞ് കൊന്നു.

Christian Muslim

ഇറ്റലിയിലേക്ക് കടലിലൂടെ അനധികൃത കുടിയേറ്റത്തിന് ശ്രമിക്കുകയായിരുന്നു ഇവര്‍. ഇതിനിടെയായിരുന്നു പ്രശ്‌നം ഉണ്ടായത്. 15 മുസ്ലീം കുടിയേറ്റക്കാരെ ഇറ്റാലിയന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ ഐവറി കോസ്റ്റ്, മാലി, സെനഗല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നാണ് വിവരം.

ലിബിയിന്‍ തീരത്ത് നിന്ന് 105 പേരടങ്ങുന്ന സംഘമാണ് റബ്ബര്‍ ബോട്ടില്‍ മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ഒരുങ്ങിയത്. 12 പേരെ കടലില്‍ എറിഞ്ഞതോടെ ബോട്ടില്‍ അവശേഷിച്ചിരുന്ന ക്രിസ്ത്യാനികള്‍ കൂട്ടം കൂടി നിന്നാണ് രക്ഷപ്പെട്ടതത്രെ.

ഇറ്റലിയിലേക്കുള്ള അനധികൃത കുടിയേറ്റം കൂടിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ കടല്‍മാര്‍ഗ്ഗം ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ച 41 അഭയാര്‍ത്ഥികള്‍ കടലില്‍ വീണ് മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Muslim migrants threw Christians overboard
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X