ശരീരം മുഴുവന്‍ മറച്ചൊരു സുന്ദരി! സൗന്ദര്യമത്സരത്തില്‍ മുസ്ലിം പെണ്‍കുട്ടിക്ക് ചരിത്ര നേട്ടമോ?

  • Posted By:
Subscribe to Oneindia Malayalam

സൗന്ദര്യ മത്സരം എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മയിലേക്കെത്തുന്നത് ശരീര സൗന്ദര്യം പുറത്തു കാണുന്ന രീതിയില്‍ വസ്ത്രം ധരിച്ചെത്തുന്ന സുന്ദരികളെയാണ്. എന്നാല്‍ പര്‍ദ്ദയും ശിരോവസ്ത്രവും ധരിച്ചും സൗന്ദര്യ മത്സരം നടത്താം. അത്തരത്തിലൊരു സൗന്ദര്യ മത്സരവും അതില്‍ പങ്കെടുത്ത മുസ്ലിം പെണ്‍കുട്ടിയുമാണ് ഇപ്പോള്‍ തരംഗമാകുന്നത്.

മിസ് മിന്നെസോട്ട യുഎസ്എ മത്സരത്തിലായിരുന്നു വേറിട്ടൊരു മത്സരാര്‍ഥി എത്തിയത്. ഹലീമ ഏദന്‍ എന്ന പത്തൊമ്പതുകാരിയാണ് ശിരോവസ്ത്രവും പര്‍ദ്ദയും ധരിച്ച് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തത്.

Muslim

സൊമാലി അമേരിക്കനാണ് ഹലീമ. ശിരോവസ്ത്രവും പര്‍ദ്ദയും ധരിച്ച് ആദ്യമായി മിസ് മിനെസോട്ട യുഎസ്എ സെമി ഫൈനലില്‍ എത്തിയതിലൂടെ ചരിത്രം കുറിച്ചിരിക്കുകയാണ് ഹലീമ. ഇസ്ലാം തത്വശാസ്ത്രത്തില്‍ അധിഷ്ഠിതമായ വസ്ത്ര ധാരണത്തില്‍ തന്നെയാണ് മത്സരത്തിലുടനീളം ഹലീമ പ്രത്യക്ഷപ്പെട്ടത്.

വേറിട്ടിരിക്കുന്നതിനെ ആദ്യമൊക്കെ നെഗറ്റീവായിട്ടാണ് കണ്ടിരുന്നതെന്ന് ഹലീമ പറയുന്നു. വേറിട്ട് നില്‍ക്കുന്നതിന് വേണ്ടി തന്നെയാണ് ജനിച്ചതെന്ന് പിന്നീട് മനസിലായി. ലോകത്തെ എല്ലാവരും ഒരുപോലിരുന്നാല്‍ വിരസമായിരിക്കുമെന്നും ഹലീമ പറയുന്നു.

ഹലീമയ്ക്ക് ഏഴ് വയസുള്ളപ്പോള്‍ സൊമാലിയയില്‍ നിന്ന് അമേരിക്കയിലക്ക് അഭയാര്‍ഥികളായി എത്തിയവരായിരുന്നു ഹലീമയുടെ മാതാപിതാക്കള്‍. ഹലീമയ്ക്ക് വീട്ടുകാരുടെ എല്ലാ പിന്തുണയുമുണ്ട്.

സൊമാലിയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറ്റക്കാരായി എത്തിയവരെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ നീക്കുന്നതിനാണ് തന്റെ ശ്രമമെന്ന് ഹലീമ പറയുന്നു. തന്റേത് ചെറിയൊരു പ്രവൃത്തിയാണെന്നും ഹലീമ. സൊമാലി അമേരിക്കന്‍ എന്ന നിലയിലും മുസ്ലിം പെണ്‍കുട്ടി എന്ന നിലയിലും മിസ് മിന്നെസോട്ട യുഎസ്എ എന്ന നേട്ടം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇവര്‍ പറയുന്നു.

English summary
A Somali-American teen made the Miss Minnesota USA semifinals as the first contestant ever dressed in accordance with Muslim religious principles.
Please Wait while comments are loading...