കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷ കൈവിടാതെ സൂചി, മ്യാന്‍മാറില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി

  • By Siniya
Google Oneindia Malayalam News

മ്യാന്‍മാര്‍ : രാഷ്ട്രെ ഉറ്റു നോക്കിയ സ്വതന്ത്രമായി വോട്ടെടുപ്പ് മ്യാന്‍മാറില്‍ പൂര്‍ത്തിയായി. അരനൂറ്റാണ്ട് നീണ്ട പട്ടാള ഭരണത്തിനിടെ നടക്കുന്ന ഏറ്റവും സ്വതന്ത്രമായ വോട്ടെടുപ്പാണ് പൂര്‍ത്തിയായത്. ഈ തിരഞ്ഞെടുപ്പ് പട്ടാള ഭരണത്തിന്റെ മേധാവിത്വം കുറയുമോ എന്ന് വിധി നിര്‍ണയിക്കും. മൂന്നുകോടി വോട്ടര്‍മാരാണുള്ളത്. 2011 ല്‍ അധികാരത്തിലെത്തിയ തെയ്ന്‍ സൈന്‍ ആണ് സൂചിയുടെ മുഖ്യ എതിരാളി. എന്നാല്‍ രാജ്യത്തെ 13 ലക്ഷം വരുന്ന റോഹിങ്ക്യ മുസ്ലീംങ്ങള്‍ക്ക് വോട്ട് രേഖ പ്പെടുത്താന്‍ കഴിഞ്ഞില്ല.

പോളിംഗ് സമാധാനപരമായിരുന്നു. ഒരിടത്തും അനിഷ്ട സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ സമയം ആറിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 25 വര്‍ഷത്തോളം പട്ടാള ഭരണത്തിനെതിരെ പോരാടിയ ആംങ് സാന്‍ സുചിയുടെ നാഷണല്‍ ലീഗ് ഓഫ് ഡെമോക്രസിയും മുന്‍ പട്ടാള ഭരണകൂടത്തില്‍ അംഗങ്ങളായിരുന്ന സൈനിക ഓഫിസര്‍മാര്‍ ഏറെയുള്ള ഭരണകക്ഷി യൂണിയന്‍ സോളിഡാരിറ്റി ഡെപലപ്‌മെന്റ് പാര്‍ട്ടിയും തമ്മിലാണ് കടുത്ത മത്സരം. തിരഞ്ഞടുപ്പില്‍ വിജയിക്കുമെന്ന് സൂചി പറഞ്ഞു. തിരഞ്ഞെുടപ്പ് എല്ലാ രാജ്യങ്ങളുലും മാറ്റം വരുത്തും. എന്നാല്‍ എന്‍ എല്‍ ഡി വിജയം നേടിയാലും നിലവിലുള്ള ഭരണഘടനാ പ്രകാരം സൂചിക്ക് പ്രസിഡണ്ടാവാന്‍ കഴിയില്ല. വിദേശ പൗരത്വമുള്ളവരുടെ കുടുംബത്തിലുള്ളവര്‍ക്ക് പ്രസിഡണ്ടാവുന്നത് ഭരണഘടന വിലക്കിയിരിക്കുകയാണ്.

suchi

91 വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് 6,000 പേരാണ് ഇത്തവണ മത്സരരംഗത്തുള്ളത്. അധോസഭയില്‍ 323ഉം ഉന്നതസഭയില്‍ 168ഉം സീറ്റുകളിലേക്കാണ് മത്സരം. സൂചിക്കും തെയ്ന്‍ സൈനും പുറമെ ഷ്വ മന്‍, മിന്‍ ഓങ് ഹ്ലൈങ് എന്നിവരാണ് പ്രധാന തസ്തിക ലക്ഷ്യംവെക്കുന്നവര്‍. ഭരണഘടന പ്രകാരം ഇരുസഭകളിലെയും 25 ശതമാനം സീറ്റുകളില്‍ നാമനിര്‍ദേശം നടത്താന്‍ പട്ടാളത്തിനാണ് അധികാരം. ഇതുപ്രകാരം അധോസഭയില്‍ 110ഉം ഉന്നതസഭയില്‍ 56ഉം സീറ്റുകളില്‍ പട്ടാള താല്‍പര്യം സംരക്ഷിക്കുന്നവര്‍ അധികാരത്തിലത്തെും. ഇതോടെ, സൂചിയുടെ കക്ഷിക്ക് അധികാരത്തിലത്തൊന്‍ തെരഞ്ഞെടുപ്പ് നടക്കുന്നതില്‍ 67 ശതമാനം സീറ്റുകള്‍ (ഇരുസഭകളിലുമായി 330) നേടാനാകണം. പട്ടാള മേധാവിത്തത്തോട് ആഭിമുഖ്യമുള്ള നിലവിലെ പ്രസിഡന്റ് തെയ്ന്‍ സെയ്‌ന് 33 ശതമാനം സീറ്റുകള്‍ നേടിയാല്‍മതി.

1990 ല്‍ സൂചിയുടെ പാര്‍ട്ടിക്ക് വിജയം ലഭിച്ചിരുന്നുവെങ്കിലും പട്ടാള ഭരണം അനുവദിച്ചില്ല. എന്നാലിപ്പോള്‍ സൂചിയുടെ പാര്‍ട്ടി മേല്‍ക്കൈമ നേടുമെന്ന്ാണ് പ്രതീക്ഷിക്കുന്നത്. 15 വര്‍ഷത്തെ വീട്ടുതടങ്കിലായതിന് ശേഷം മ്യാന്‍മാറിന്റെ മാറ്റത്തിനായി പൊരുതാന്‍ സൂചി തീരുമാനിക്കുകയായിരുന്നു. 2011 ല്‍ പട്ടാള ഭരണം അവസാനിപ്പിച്ച അര്‍ധ സിവിലിയന്‍ നിലവില്‍ വന്നെങ്കിലും ഇപ്പോഴും പട്ടാള ഭരണം തുടരുകയാണ്. 440 സീറ്റുകളുള്ള അധോസഭയും 224 അംഗ ഉന്നത സഭയുമുള്‍പ്പെടുന്ന പാര്‍ലമെന്റില്‍ 25 ശതമാനം സീറ്റ് സംവരണമുള്ളതിനാല്‍ വന്‍ ഭൂരിപക്ഷത്തോടെ ജയം സ്വന്തമാക്കാനായാല്‍ മാത്രമേ സൂചിക്ക് രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിക്കാനാവൂ.

English summary
Myanmar parliamentary election ended, the main election candidate suchi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X