കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മ്യാൻമാറിന് ഉത്തരകൊറിയയുടെ അവസ്ഥ?, അമേരിക്ക സൈനിക സഹായം നിർത്തലാക്കുന്നു, ഒറ്റപ്പെടുത്താൻ നീക്കം?

റോഹിങ്ക്യൻ വിഷയത്തിൽ മ്യാൻമാറിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്തവ് ഹെതർ നൗവാർട്ട് പറഞ്ഞു.

  • By Ankitha
Google Oneindia Malayalam News

വാഷിംഗ്ടൺ: മ്യാൻമാറിൽ റോഹിങ്ക്യൻ മുസ്ലീങ്ങൾക്ക് നേരെയുളള വംശീയ ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തിന് അമേരിക്ക നൽകുന്ന സൈനിക സഹായങ്ങൾ നിർത്തുന്നുവെന്ന് സൂചന. റോഹിങ്ക്യൻ വിഷയത്തിൽ മ്യാൻമാറിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹെതർ നൗവാർട്ട് പറഞ്ഞു. സഖ്യകക്ഷികളുമായി ചേർന്ന് നടത്തിയ ചർച്ചക്കൊടുവിലാണ് മ്യാൻമാറിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന നിലപാടിലെത്തിച്ചേർന്ന്ത്.

gujarth

ഗുജറാത്തിൽ താമര ?, അവസാന നിമിഷം കൈ ഉയരാൻ സാധ്യത, സർവെ ഫലം പുറത്ത്,ഗുജറാത്തിൽ താമര ?, അവസാന നിമിഷം കൈ ഉയരാൻ സാധ്യത, സർവെ ഫലം പുറത്ത്,

എന്നാൽ മ്യാൻമാറിൽ ജനാധിപത്യം നിലനിർത്തുന്ന സർക്കാരിന്റെ നടപടികളെ പൂർണ്ണമായും പിന്തുണക്കുമെന്നും യുഎസ് അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ പ്രതിന്ധിപരിഹരിക്കാനുള്ള ശ്രമങ്ങൾ യുഎസിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഹാർദിക് പട്ടേൽ കോൺഗ്രസുമായി കൈകോർക്കുന്നു? പെരുംകള്ളന്മാരെ തകർക്കാൻ കള്ളന്മാരുമായി കൂട്ടുകൂടാംഹാർദിക് പട്ടേൽ കോൺഗ്രസുമായി കൈകോർക്കുന്നു? പെരുംകള്ളന്മാരെ തകർക്കാൻ കള്ളന്മാരുമായി കൂട്ടുകൂടാം

 ജനങ്ങളെ തിരികെ എത്തിക്കണം

ജനങ്ങളെ തിരികെ എത്തിക്കണം

ആഭ്യന്തര കലാപത്തിനെ തുടർന്ന് രാജ്യംവിട്ടു പോയ റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ച് മ്യാൻമാറിൽ കൊണ്ടു വരാനുള്ള നടപടി സ്വീകരിക്കണമെന്നും യുഎസ് അവശ്യപ്പെട്ടിട്ടുണ്ട്.

 റോഹിങ്ക്യകളെ നാടു കടത്തുന്നു

റോഹിങ്ക്യകളെ നാടു കടത്തുന്നു

റോഹിങ്ക്യൻ അഭയാർഥികൾക്കെതിരെ സൈന്യം വൻ ആക്രമമാണ് അഴിച്ചു വിടുന്നത്. വീടുകൾ തീവയ്ക്കുകയും സ്ത്രീകൾകളെ ആക്രമിക്കുകയും ചെയ്യുന്നുണ്ട്. മരണഭീതി ഭയന്ന് റോഹിങ്ക്യകൾ സ്വന്തം മാതൃരാജ്യത്ത് നിന്ന് അടുത്തുള്ള രാജ്യങ്ങളിലേയ്ക്ക് കൂട്ട പലായനം നടത്തുകയാണ്

 അഭയം തേടി ബംഗ്ലാദേശിൽ

അഭയം തേടി ബംഗ്ലാദേശിൽ

കലാപത്തെ തുടർന്ന് നാടുവിട്ട റോഹിങ്ക്യകളിൽ ഭൂരിഭാഗവും ബംഗ്ലാദേശിലാണ് അഭയം തേടിയിരിക്കുന്നത്. ബംഗ്ലാദേശ് സർക്കാർ ഇവർക്ക് താൽക്കാലിക അഭയം നൽകിയിട്ടുണ്ട്

 ക്യാമ്പുകൾ നിറഞ്ഞു

ക്യാമ്പുകൾ നിറഞ്ഞു

ബംഗ്ലാദേശിൽ റോഹിങ്ക്യൻ അഭയാർഥികൾക്കായി തുറന്ന ക്യാമ്പ് നിറഞ്ഞിട്ടുണ്ട്. ജനങ്ങളെ ഇനിയും ഉൾക്കൊള്ളാൻ സാധിക്കില്ല. ദിനംപ്രതി മ്യാൻമാറിൽ നിന്ന് നിരവധി പേരാണ് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുന്നത്. ഇവർക്ക് താമസിക്കാൻ പുതിയ ക്യാമ്പുകൾ നിർമ്മിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

 തിരിച്ചു വിളിക്കണം

തിരിച്ചു വിളിക്കണം

റോഹിങ്ക്യൻ മുസ്ലീങ്ങളെ തിരിച്ച് മ്യാൻമാറിലേയ്ക്ക് വിളിക്കണമെന്ന് ബംഗ്ലാദേശ് സർക്കാരർ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്ക് താൽക്കാലിക സംരക്ഷണം മാത്രമാണ് നൽകുന്നതെന്നും സർക്കാർ അറിയിച്ചു.

 സഹായഹസ്തവുമായി രാജ്യങ്ങൾ

സഹായഹസ്തവുമായി രാജ്യങ്ങൾ

റോഹിങ്ക്യൻ ജനങ്ങളെ പിന്തുണച്ച് ലോക രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. സൗദി, കുവൈത്ത്, ജോർദാൻ , അമേരിക്ക, മുതലായ രാജ്യങ്ങൾ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

യുഎന്നിൽ രൂക്ഷ വിമർശനം

യുഎന്നിൽ രൂക്ഷ വിമർശനം

മ്യാൻമാറിന്റെ സൈനിക നടപടിയിൽ യുഎൻ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളോടുള്ള ക്രൂര നടപടി അവസാനിപ്പിക്കണമെന്ന് പലതവണ യുഎൻ ആവശ്യപ്പെട്ടിരുന്നു. മ്യാൻമാറിന്റെ സൈനിക നടപടിയുടെ ഫലം സർവ്വ നാശമായിരിക്കുമെന്ന് യുഎൻ ജനറൽ സെക്രട്ടറി പറഞ്ഞു.

English summary
The state department said it had also dropped travel waivers for Myanmar military officials, and was considering economic sanctions.Almost a million Rohingya people have fled Myanmar for Bangladesh, says Bangladesh's envoy to the UN.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X