കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന് മരണശിക്ഷ നൽകണം , കാരണം ദക്ഷിണകൊറിയൻ സന്ദർശനം, വിമർശനവുമായി ഉത്തരകൊറിയൻ മാധ്യമം

ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായുള്ള ‌ ദക്ഷിണകൊറിയൻ സന്ദർശനത്തിനെതിരെയാണ് രൂക്ഷ വിമർശനവുമായി ഉൻ രംഗത്തെത്തിയിരിക്കുന്നത്

  • By Ankitha
Google Oneindia Malayalam News

സോൾ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏഷ്യൻ പര്യടത്തെ വിമർശിച്ച് ഉത്തരകൊറിയൻ മാധ്യമം. ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായുള്ള ‌ ദക്ഷിണകൊറിയൻ സന്ദർശനത്തിനെതിരെയാണ് രൂക്ഷ വിമർശനവുമായി പ്രദേശിക മാധ്യമം രംഗത്തെത്തിയിരിക്കുന്നത്.ട്രംപിന്റെ പ്രസ്താവനകൾക്ക് വധശിക്ഷ നൽകണമെന്നും മാധ്യമം പറയുന്നുണ്ട്.

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം കടുക്കുന്നു, ബി 6 പദ്ധതിയുമായി കേന്ദ്രസർക്കാർദില്ലിയിൽ അന്തരീക്ഷ മലിനീകരണം കടുക്കുന്നു, ബി 6 പദ്ധതിയുമായി കേന്ദ്രസർക്കാർ

trump

ട്രംപ് ഏഷ്യൻ സന്ദർശനത്തിൽ ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. ചില എകാധിപതികൾ ആണവ പരീക്ഷണങ്ങൾ നടത്തിയ മറ്റു ലോകരാജ്യങ്ങളെ പ്രതിരോധത്തിലാക്കുന്നുവെന്ന് ട്രംപ് ഉത്തരകൊറിയയുടെ പേരെടുത്തു പറയാതെ തുറന്നടിടിച്ചിരുന്നു. ഇത്തരത്തിലുള്ള ട്രംപിന്റെ പ്രസ്താവനയാണ് ഉത്തരകൊറിയയെ ചൊടിപ്പിച്ചിരിക്കുന്നത്. ട്രംപ് കാണിച്ച തെറ്റിന് മരണ ശിക്ഷയാണ് നൽകേണ്ടതെന്നും പത്രം പറയുന്നുണ്ട്.

ഏഷ്യൻ സന്ദർശനം

ഏഷ്യൻ സന്ദർശനം

ഉത്തരകൊറിയുടെ ആണവ പരീക്ഷണങ്ങൾക്കെതിരെ ലോകരാജ്യങ്ങളെ ഒറ്റ ചേരിയിൽ കൊണ്ടു വരാൻ വേണ്ടിയായിരുന്നു ട്രംപിൻരെ ഏഷ്യൻ സന്ദർശനം. ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ ഇതിന്റെ ഭാഗമായി സന്ദർശനം നടത്തിയത്. ഉത്തരകൊറിയയ്ക്കെതിരേയും നേതാവ് ഉന്നിനെതിരേയും രൂക്ഷമായ വിമർശനമാണ് ട്രംപ് ഏഷ്യൻ സന്ദർശനത്തിൽ ഉന്നയിച്ചത്. പേരെടുത്തു പറയാതെയായിരുന്നു വിമർശനമെങ്കിലും ട്രംപിൻരെ പദപ്രയോഗങ്ങളിൽ ഉന്നിനുള്ള മുന്നറിയിപ്പുകളായിരുന്നു

 ദക്ഷിണകൊറിയൻ സന്ദർശനം

ദക്ഷിണകൊറിയൻ സന്ദർശനം

നവംബർ ആദ്യവാരമാണ് ട്രംപിന്റെ ഏഷ്യൻ പര്യടനം ആരംഭിച്ചത്. ദക്ഷിണ കൊറിയയിൽ എത്തുന്ന ട്രംപ് ഉത്തര- ദക്ഷിണ അതിർത്തിയിലുള്ള സൈനിക രഹിത മേഖലയായ ഡിഎംസൈഡ് സന്ദർശിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ മോശം കലാവസ്ഥയെ തുടർന്ന് കൊറിയൻ സന്ദർശനം റദ്ദ് ചെയ്തിരുന്നു. നേരത്തെ തന്നെ ട്രംപിന്റെ അതിർത്തി സന്ദർശനത്തിനെതിരെ ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു. വൻ നാശമായിരിക്കും സഭവിക്കാൻ പോകുന്നെതെന്ന് ഉൻ മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ‌ ഉന്നിൻരെ ഭീഷണി അവഗണിച്ചായിരുന്നു ട്രംപിന്റെ ഉത്തരകൊറിയൻ അതിർത്തി സന്ദർശനം . ലോകരാജ്യങ്ങൽ ട്രംപിന്റെ ദക്ഷിണ കൊറിയൻ സന്ദർശനം ഭീതിയോടെയാണ് വീക്ഷിച്ചിരുന്നത്

മുഴുവൻ സൈനിക ശക്തിയും പ്രയോഗിക്കും

മുഴുവൻ സൈനിക ശക്തിയും പ്രയോഗിക്കും

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൾക്ക് വിലങ്ങിടാൻ യുഎസിന്റെ മുഴുവൻ സൈനിക ശക്തിയേയും ഉപയോഗിക്കുമെന്ന് ട്രംപ് ദക്ഷിണകൊറിയൻ സന്ദർശനത്തിൽ പറഞ്ഞിരുന്നു. . ലോകത്ത് സമാധാനം കൊണ്ടു വരാനായി ഉന്നുമായി കൂടിക്കാഴ്ച നടത്താനും തയ്യാറാണെന്നു ട്രംപു പറഞ്ഞിരുന്നു. എതു തരത്തിലുമുള്ള ആളുമായിക്കോട്ടേ, തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് അത്ര മോശകരമായ കാര്യമല്ലെന്നും ട്രംപ് ജപ്പാനിൽ പറഞ്ഞിരുന്നു.

ഉത്തരകൊറിയയെ ചൊടിപ്പിച്ചു

ഉത്തരകൊറിയയെ ചൊടിപ്പിച്ചു

ട്രംപിന്റെ ഏഷ്യൻ സന്ദർശനം ഉത്തരകൊറിയയെ ചൊടിപ്പിച്ചിട്ടുണ്ട്. ഉത്തരകൊറിയയെ വിമർശിച്ചു കൊണ്ടുളള ട്രംപിന്റെ പ്രസ്താവനകളാണ് ഉത്തരകൊറിയയ്ക്ക് അമർഷമുണ്ടാക്കാനിടയാക്കിയത്. കൂടാതെ അതിർത്തി സന്ദർശനവും പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ അമേരിക്കയുടെ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നും ആണവ പരീക്ഷണവുമായി മുന്നോട്ടു പോകുമെന്നും ഉത്തരകൊറിയ അറിയിച്ചിട്ടുണ്ട്.

ട്രംപിന്റെ സന്ദർശനം അക്ഷേപകരം

ട്രംപിന്റെ സന്ദർശനം അക്ഷേപകരം

ട്രംപിൻരെ ഏഷ്യൻ സന്ദർശനം ഉത്തരകൊറിയയെ അക്ഷേപിക്കുന്നതിന് തുല്യമായമായിരുന്നുവെന്ന് ഉത്തരകൊറിയൻ പ്രദേശിക മാധ്യമം റിപ്പോർട്ടു ചെയ്യുന്നുണ്ട്. ട്രംപിൻരെ ട്വീറ്റും പ്രസ്താവനകളുമാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. വിയറ്റ്നാം സന്ദർശനത്തിനു ശേഷമുള്ള ട്രംപിന്റെ ട്രംപിൻരെ ട്വീറ്റാണ് പുതിയ വിവാദത്തിന് അടിസ്ഥാനം. ഉത്തരകൊറിയൻ നേതാവ് ഉൻ കുള്ളനും പൊണ്ണത്തടിയനുമാണെന്നു ട്രംപ് പരേക്ഷമായി പറഞ്ഞിരുന്നു, ഇതാണ് പുതിയ പ്രശ്നത്തിനു തുടക്കം

English summary
North Korea's state media on Wednesday slammed Donald Trump for insulting leader Kim Jong-Un, saying the US president deserved the death penalty and calling him a coward for cancelling a visit to the inter-Korean border.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X