ചരിത്ര സന്ദര്‍ശനത്തിനായി മോദി പലസ്തീനിലെത്തി, അഞ്ച് കരാറുകളില്‍ ഒപ്പുവയ്ക്കും

  • Written By: Vaisakhan
Subscribe to Oneindia Malayalam

റാമള്ള: ചരിത്രം കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാലു ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി പലസ്തീനിലെത്തി. റാമല്ലയിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നേട്ടവും അദ്ദേഹം സന്ദര്‍ശനത്തിലൂടെ സ്വന്തമാക്കി. മികച്ച സ്വീകരമാണ് അദ്ദേഹത്തിനായി പലസ്തീന്‍ സര്‍ക്കാര്‍ ഒരുക്കിയിരുന്നത്.

1

മൂന്നു രാഷ്ട്രങ്ങളാണ് ഈ പര്യടനത്തില്‍ അദ്ദേഹം സന്ദര്‍ശിക്കുക. നിരവധി പദ്ധതികളെ സംബന്ധിച്ച് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി മോദി ചര്‍ച്ച നടത്തും. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം പ്രധാനമന്ത്രി പലസ്തീന്റെ സര്‍വോന്നതനായ നേതാവ് യാസര്‍ അറാഫത്തിന്റെ ഓര്‍മയ്ക്കായി നിര്‍മിച്ച മ്യൂസിയം സന്ദര്‍ശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്മൃതി കുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു. മോദിക്കായി പ്രത്യേക സ്വാഗതമേകുന്ന ചടങ്ങുകളും പലസ്തീന്‍ പ്രസിഡന്റ് ഒരുക്കിയിരുന്നു. പലസ്തീനെ കൂടാതെ ഒമാന്‍, യുഎഇ എന്നിവിടങ്ങളും മോദി സന്ദര്‍ശിക്കും.

2

അഞ്ച് കരാറുകളിലാണ് ഇന്ത്യ പലസ്തീനുമായി ഒപ്പുവയ്ക്കുക. വിദ്യാഭ്യാസം, ആരോഗ്യം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകള്‍ക്ക് കരാറില്‍ പ്രാമുഖ്യം ഉണ്ടാവുമെന്നാണ് സൂചന. സന്ദര്‍ശനം ചരിത്രപരമാണെന്ന് മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മഹമ്മൂദ് അബ്ബാസ് പറഞ്ഞു. അതേസമയം ഐക്യരാഷ്ട്രസഭയിലടക്കം പലസ്തീന്റെ പിന്തുണ ആവശ്യമായതിനാലാണ് മോദിയുടെ സന്ദര്‍ശനമെന്നാണ് വിലയിരുത്തുന്നത്.

English summary
narendra modi arrives in palestine on a historic visit

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്