• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിശ്വാസവും സൗഹൃദവും ഊട്ടിയുറപ്പിച്ച് ബ്രസീലില്‍ മോദി-ഷീ കൂടിക്കാഴ്ച

ബ്രസീലിയ: ബ്രസീലില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ മാമല്ലാപുരത്ത് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഉഭയകക്ഷി ബന്ധത്തില്‍ പുതിയ ദിശയും ഊര്‍ജ്ജവും ഉണ്ടായിട്ടുണ്ടെന്നും ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരു നേതാക്കളും സ്വീകരിക്കുമെന്നും കൂടിക്കാഴ്ചയില്‍ ധാരണയായി. 11-ാമത് ബ്രിക്‌സ് ഉച്ചകോടിയിക്കായി ബ്രസീലിലെത്തിയ മോദി, യോഗത്തിന് ശേഷമാണ് ഷീയെ കണ്ടത്. ഭീകരവാദത്തിനെതിരെ സഹകരിക്കുമെന്നും ലോകത്തെ അഞ്ച് പ്രധാന സമ്പദ്വ്യവസ്ഥകളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുമെന്നും ഉച്ചകോടിയില്‍ ധാരണയായി. വീണ്ടും കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മോദി ഷീയോട് പറഞ്ഞു. ഉഭയകക്ഷി വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തി.

ചൈനയുടെ പിന്തുണയുള്ള മെഗാ റീജിയണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പില്‍ (ആര്‍സിഇപി) ചേരേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മോദിയും ഷീയും ബ്രസീല്‍ തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തുന്നത്. നിര്‍ദ്ദിഷ്ട കരാറില്‍ പരിഹരിക്കപ്പെടാത്ത നിരവധി ആശങ്കകളുണ്ടെന്നും ഇത് പ്രതികൂല പ്രത്യാഘാതമുണ്ടാക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.

ശബരിമലയിലെ സ്ഥിതി പഴയപോലെ തുടരണം, യുവതികളെ പ്രവേശിപ്പിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന് കുമ്മനം

ഒക്ടോബര്‍ 11-12 തീയതികളില്‍ ചെന്നൈയ്ക്കടുത്തുള്ള തീരദേശ പട്ടണമായ മാമല്ലാപുരത്ത് നടന്ന രണ്ടാമത്തെ അനൗപചാരിക ഉച്ചകോടിയിലും മോദിയും ഷീയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി പ്രശ്‌നങ്ങള്‍, വ്യാപാരം, നിക്ഷേപം, ഭീകരവാദം തുടങ്ങിയ വിഷയങ്ങള്‍ അന്ന് ചര്‍ച്ചയായി. തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടാന്‍ ഇരുകൂട്ടരും പ്രതിജ്ഞയെടുത്തു.

ധൃതി പിടിച്ച് യുവതികളെ മലയിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് ചെന്നിത്തല

കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതുക്കിയ സാഹചര്യത്തിലുമാണ് ഇപ്പോഴത്തെ കൂടിക്കാഴ്ച. ഷീയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ കശ്മീരിലെ സ്ഥിതിഗതികള്‍ ചൈന വളരെ ശ്രദ്ധിക്കുന്നുണ്ടെന്നും യുഎന്‍ ചാര്‍ട്ടറിന്റെ അടിസ്ഥാനത്തില്‍ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജമ്മു കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ദില്ലിയുടെ നിലപാടിനെക്കുറിച്ച് ചൈനയ്ക്ക് നന്നായി അറിയാമെന്നുമാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അന്ന് പ്രതികരിച്ചത്.

ശബരിമല വിധി: മതം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം,സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിയിൽ പറയുന്നത്!

English summary
Narendra Modi meets Chinese President Xi Jinping at BRICS summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X