കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയെ ലക്ഷ്യമിട്ടെത്തി ഛിന്നഗ്രഹം, വഴി മാറ്റി ഡാർറ്റ്, സ്ഥിരീകരിച്ച് നാസ, പ്രവർത്തിച്ചത് ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഭൂമിയെ ലക്ഷ്യമിട്ട് വരാനിരുന്ന ഒരു ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം മാറ്റിയതായി നാസ. അതേസമയം ബഹിരാകാശ ഭീഷണികളെ തടയാന്‍ മനുഷ്യന് സാധിക്കുമെന്ന് കൂടിയാണ് നാസ തെളിയിച്ചിരിക്കുന്നത്. ഭാവിയില്‍ ഉല്‍ക്കാ വര്‍ഷം അടക്കം ബഹിരാകാശ മേഖലയില്‍ നിന്നെത്താം. ഇതിനെ മുന്‍കൂട്ടി കണ്ടറിഞ്ഞ്, അവയുടെ അപകടം ഒഴിവാക്കലാണ് ഇതിലൂടെ സാധ്യമാകുക.

നാസയുടെ ഡാര്‍റ്റാണ് ഈ ഛിന്നഗ്രഹങ്ങളുടെ ദിശാ സഞ്ചാരം മാറ്റിയത്. ഇതിന് ഫ്രിഡ്ജിന്റെ വലിപ്പമാണ് ഉള്ളത്. ഡബിള്‍ ആസ്‌ട്രോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് എന്നാണ് ഡാര്‍റ്റ് അറിയപ്പെടുന്നത്. ഇവ ചന്ദ്രന് ചുറ്റുമുള്ള ഡിമോര്‍ഫസ് എന്ന ഛിന്നഗ്രഹത്തിലാണ് ഇടിച്ച് പരീക്ഷിച്ചത്. സെപ്റ്റംബര്‍ 26നായിരുന്നു ഇടിച്ചത്.

1

ഡിമോര്‍ഫോസിന്റെ വല്യേട്ടന്‍ എന്ന് അറിയപ്പെടുന്ന ഡിഡിമോസിന് ചുറ്റുമുള്ള ചെറുതും എന്ന വേഗതയുമുള്ള ഭ്രമണ സഞ്ചാര പഥത്തിലേക്ക് അതിനെ മാറ്റിയതായും നാസ ചീഫ് ബില്‍ നെല്‍സന്‍ പറഞ്ഞു. 11 മണിക്കൂര്‍ 55 മിനുട്ടായിരുന്നു ഡിമോര്‍ഫോസിന്റെ സഞ്ചാരപഥത്തെ 11 മണിക്കൂര്‍ 23 മിനുട്ടായി കുറച്ചിട്ടുണ്ടെന്ന് ബില്‍ നെല്‍സന്‍ പറയുന്നു.

2028ലാണ് ഇപ്പോഴുള്ളത്, ഭൂമിയില്‍ മനുഷ്യരേ ഉണ്ടാവില്ല; ഭാവി പ്രവചിച്ച് ടൈം ട്രാവലര്‍2028ലാണ് ഇപ്പോഴുള്ളത്, ഭൂമിയില്‍ മനുഷ്യരേ ഉണ്ടാവില്ല; ഭാവി പ്രവചിച്ച് ടൈം ട്രാവലര്‍

32 മിനുട്ടിന്റെ വ്യത്യാസമാണ് ഇതിലൂടെ വന്നത്. അതേസമയം നാസയുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു ഇത്. പത്ത് മിനുട്ടായിരുന്നു നേരത്തെ പ്രതീക്ഷിച്ചത്. അതേസമയം ഞങ്ങള്‍ ഭൂമിയുടെ യഥാര്‍ത്ഥ പ്രതിരോധ സേനയാണെന്ന് തെളിയിച്ചുവെന്ന് നെല്‍സന്‍ വ്യക്തമാക്കി.

ഈ കല്യാണമൊന്ന് നടത്തി തരുമോ? സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ ചോദ്യം, പ്രതിഫലം ഇങ്ങനെ ഈ കല്യാണമൊന്ന് നടത്തി തരുമോ? സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ ചോദ്യം, പ്രതിഫലം ഇങ്ങനെ

ഡിമോര്‍ഫോസ്, ഡിഡിമോസ്, ഇരട്ട ഛിന്നഗ്രഹഹങ്ങള്‍ രണ്ടര വര്‍ഷത്തോളമെടുക്കും ഒരു ഭ്രമണകാലയളവ് പൂര്‍ത്തിയാക്കാന്‍. ഭൂമിക്ക് ഇവര്‍ ഒരു ഭീഷണിയേ അല്ല. എന്നാല്‍ ഈ ഡാര്‍റ്റിന്റെ ഇടിയുടെ ആഘാതത്തെ കുറിച്ച് മനസ്സിലാക്കാന്‍ ഇത് സഹായിക്കും. ഗ്രഹ സംരക്ഷണത്തിന് അത് ആവശ്യമാണ്.

അതേസമയം ഹോളിവുഡ് ചിത്രങ്ങളായ ആര്‍മഗഡന്‍, ഡോണ്‍ട് ലുക്ക് അപ്പ് പോലുള്ള ചിത്രങ്ങളില്‍ പറഞ്ഞത് പോലുള്ള കാര്യങ്ങളാണ് ഡാര്‍ടിന്റെ മിഷനിലൂടെ സംഭവിച്ചിരിക്കുന്നത്. ഡാര്‍ട് ഇടിച്ചതിനെ തുടര്‍ന്ന് ഈ ഛിന്നഗ്രഹത്തിന്റെ മാറ്റങ്ങള്‍ ചിത്രങ്ങളായി പകര്‍ത്തിയിട്ടുണ്ട്. ഭൂമിയിലെയും ബഹിരാകാശത്തെയും ടെലസ്‌കോപ്പുകളാണ് ഇത് പകര്‍ത്തിയത്.

ഡാര്‍ട്ടിന്റെ സോണിലൂടെ സഞ്ചരിച്ച മിനി സാറ്റലൈറ്റും ഈ കൂട്ടിയിടി പകര്‍ത്തിയിട്ടുണ്ട്. ഡിമോര്‍ഫോസ് 530 അടിയുള്ള ഛിന്നഗ്രഹമാണ്. ഒരു ഈജിപ്ഷ്യന്‍ പിരമിഡിന്റെ വലിപ്പവും വരും. ഇത് മനുഷ്യ നിര്‍മിത വാല്‍ നക്ഷത്രമായി മാറിയിരിക്കുകയാണ്. ഈ കൂട്ടിയിടി ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചെറിയൊരു കുത്ത് മാത്രമായിട്ടാണ് കാണുക. ഭൂമിയില്‍ നിന്ന് 11 മില്യണ്‍ കിലോമീറ്റര്‍ അകലെയാണിത്.

Relationship: പ്രണയബന്ധമുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ അത് സൂപ്പര്‍ സ്‌ട്രോംഗാവും, ചെയ്യേണ്ടത് ഇത്ര മാത്രം

ശക്തമായ പാറയാണോ ഛിന്നഗ്രഹമെന്നും, അതോ ചെറിയൊരു ശിലയാണോ എന്നെല്ലാം ഈ കൂട്ടിയിടിയില്‍ മനസ്സിലാക്കുമെന്നാണ് നാസ നേരത്തെ പറഞ്ഞിരുന്നു. അവസാന ഘട്ടത്തില്‍ മണിക്കൂറില്‍ 23500 എന്ന വേഗത്തിലാണ് ഡാര്‍റ്റ് സഞ്ചരിച്ചിരുന്നത്. അതേസമയം അടുത്ത നൂറ് വര്‍ഷത്തിനിടെ ഭൂമിക്ക് ഭീഷണിയുള്ള ഛിന്നഗ്രഹങ്ങള്‍ വരില്ലെന്നാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നത്.

English summary
nasa confirms it successfully deflected an asteroid orbit for the test to saving earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X