അവസാന നിമിഷം വീണ്ടും മാറ്റം: ജെയിംസ് വെബ്ബ് ടെലിസ്കോപ്പ് വിക്ഷേപണം ക്രിസ്മസ് ദിനത്തിലേക്ക് മാറ്റി
ന്യൂയോർക്ക്: ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി വിക്ഷേപണം മാറ്റി വെച്ചതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ (National Aeronautics and Space Administration) അറിയിച്ചു . മോശം കാലാവസ്ഥ കാരണമാണ് വിക്ഷേപം ക്രിസ്മസ് ദിനത്തിലേക്ക് മാറ്റിയത്. നേരത്തെ ഡിസംബർ 24 ന് ജെയിംസ് വെബ്ബ് വിക്ഷേപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ കാറ്റിന്റെ ദിശയിലെ വ്യതിയാനങ്ങള്‍ പരിശോധിച്ചത്തിന് ശേഷം വിക്ഷേപണം ഒരു ദിവസം കൂടി നീട്ടി വയ്ക്കുകയായിരുന്നു. ക്രിസ്മസ് ദിനമായ ഡിസംബർ 25 ന് ഫ്രഞ്ച് ഗയാനയിലെ കൂറോ ബഹിരാകാശ പോർട്ടിൽ നിന്നാണ് വിക്ഷേപണം.
താന്‍ ദൃശ്യങ്ങള്‍ പകർത്തിയതായി പരാതിപ്പെട്ടത് ദേവന്: അപ്പോള്‍ തന്നെ മറുപടിയും നല്കി: ഷമ്മി തിലകന്
ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പിനു പിൻഗാമിയായി 'ദ ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ് വിക്ഷേപിക്കുന്നത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും യൂറോപ്യൻ, കനേഡിയൻ സ്പേസ് ഏജൻസികളും ചേർന്നാണ് ടെലിസ്കോപ്പ് വികസിപ്പിച്ചത്. നിരവധി വെല്ലുവിളികള്‍ അതിജീവിച്ചാണ് ടെലിസ്കോപ്പ് വിക്ഷേപിക്കുന്നത്. അടുത്ത തലമുറയിലെ ബഹിരാകാശ നിരീക്ഷണ കേന്ദ്രവും വഹിച്ചുകൊണ്ട് ഏരിയൻ 5 റോക്കറ്റ് ശനിയാഴ്ചയോടെ ലക്ഷ്യം കേന്ദ്രമാക്കി കുതിക്കും.
10 ബില്യൺ (ഏകദേശം 75,330 കോടി രൂപ) ചിലവിട്ടാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയാണ് നിർമ്മിച്ചിരിക്കുന്നത്. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലുതാണിത്. ക്ഷീരപഥമടക്കമുള്ള നക്ഷത്രസമൂഹങ്ങൾ എങ്ങനെ രൂപംകൊണ്ടുവെന്ന് മനസ്സിലാക്കുക, പ്രപഞ്ചത്തിൽ പിറവിയെടുത്ത ആദ്യകാല നക്ഷത്രസമൂഹങ്ങളെ കണ്ടെത്തുക, വിദൂരത്തുള്ള നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളുടെ അന്തരീക്ഷം പഠിക്കുക തുടങ്ങിയവയാണ് ജയിംസ് വെബ്ബിലൂടെ ലക്ഷ്യം വെക്കുന്നത്. 2007 ലായിരുന്നു ജയംസി വെബ്ബ് വിക്ഷേപിക്കുന്നതായുള്ള ആദ്യ അറിയിപ്പ് വന്നത്. പിന്നീട് പല തവണ മാറ്റിവെച്ചതിന് ശേഷമാണ് ക്രിസ്മസ് ദിനത്തില്‍ ജയിംസ് വെബ്ബ് വിക്ഷേപണത്തിന് ഒരുങ്ങുന്നത്.
ഇത് എംജിആർ സ്റ്റൈല്‍: പെരിന്തല്‍മണ്ണയെ ഇളക്കി മറിച്ച് മഞ്ജു വാര്യർ
ഹബ്ബിളിനെക്കാൾ നൂറുമടങ്ങ് ശക്തിയാണ് ജയിംസ് വെബ്ബിനുള്ളത്. 2.4 മീറ്ററാണ് ഹബ്ബിളിന്റെ വ്യാസം എന്നാല്‍ ജെയിംസ് വെബ്ബിന്റേത് ആറര മീറ്റർ വ്യാസവും. ഡിസംബർ 25 ന് വിക്ഷേപിക്കുന്ന ദൂരദർശിനി ഒരുമാസം സഞ്ചരിച്ച് ലക്ഷ്യസ്ഥാനമായ സെക്കൻഡ് ലാഗ്‌റേഞ്ച് പോയന്റിലെത്തും. അവിടുന്ന ദിവസങ്ങള്‍ ഏറെ കഴിഞ്ഞതിന് ശേഷമായിരിക്കും അഞ്ചുകൊല്ലം നീണ്ട ദൗത്യത്തിന് തയ്യാറെടുക്കുക്ക. ഭൂമിയെ ചുറ്റിപ്പറ്റിയാണ് ഹബ്ബിള്‍ സ്പേസ് നിരീക്ഷണം നടത്തുന്നതെങ്കില്‍ ജെയിംസ് വെബ്ബ് ഭൂമിയിൽനിന്ന് 15,00,000 കിലോമീറ്റർ അകലെനിന്ന് സൂര്യനെയാമ് വലംവെക്കുക.
ദേ നോക്കൂ... ഒരു മഞ്ഞക്കിളി; അനിഖ എന്ത് ഭംഗിയാണ് കാണാന്‍, പൊളിച്ചെന്ന് ആരാധകര്‍
നിലവിൽ ബഹിരാകാശത്തെ ഏറ്റവും ശക്തമായ ദൂരദർശിനിയായ ഹബിൾ ബഹിരാകാശ ദൂരദർശിനി കഴിഞ്ഞ 30 വർഷമായി ജ്യോതിശാസ്ത്രജ്ഞർക്ക് മികച്ച ദൃശ്യങ്ങള്‍ നല്‍കുന്നുണ്ട്. 1990 ഏപ്രിൽ 24-ന് ഡിസ്കവറി പേടകമാണ് ഹബ്ബിൾ ടെലിസ്‌കോപ്പ് ഭ്രമണപഥത്തിലെത്തിച്ചത്. അന്നുവരെ പ്രപഞ്ചത്തേക്കുറിച്ചുണ്ടായ സങ്കല്‍പ്പങ്ങളും ധാരണകളും മാറ്റി മറിക്കുന്ന കണ്ടത്തലുകളായിരുന്നു ഹബ്ബിള്‍ നടത്തിയത്. എന്നാല്‍ കാലപ്പഴക്കം ഏറിയതിനാല്‍ ഹബ്ബിളിന് പകരം പുതിയൊരു ദൂരദർശിന് ബഹിരാകാശത്തേക്ക് അയക്കാന്‍ നാസ തീരുമാനിച്ചതോടെയാണ് ജയിസ് വെബ്ബിന് പിറവിയെടുക്കുന്നത്. ഹബിൾ പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച നാസയും ഇഎസ്‌എയുമാണ് അതിലും വലുതും ശക്തവുമായ ദൂരദർശിനി നിർമ്മിക്കാൻ തീരുമാനിച്ചത്. ഹബിളിൽ നിന്ന് ജെയിംസ് വെബ്ബിന്റെ പ്രധാന വ്യത്യാസം ഇൻഫ്രാറെഡിൽ കാണാൻ കഴിയും എന്നതാണ്. ജീവന്റെ അടയാളങ്ങൾക്കായി വിദൂര ഗ്രഹങ്ങളുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാൻ ജെയിംസ് വെബ്ബിന്റെ വിപുലമായ കഴിവുകൾ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.
'ജെയിംസ് വെബ് ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ബഹിരാകാശത്ത് വിന്യസിക്കും, യാത്ര പൂർത്തിയാക്കാൻ ഒരു മാസമെടുക്കും. "ഇതൊരു അസാധാരണ ദൗത്യമാണ്... ഇത് നമ്മുടെ പ്രപഞ്ചത്തെക്കുറിച്ചും അതിൽ നമ്മുടെ സ്ഥാനത്തെക്കുറിച്ചും നന്നായി മനസ്സിലാക്കാൻ പോകുകയാണ്," നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.