കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 വര്‍ഷത്തെ ബ്രേക്ക്, മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ എസ്എല്‍എസ് ചില്ലറക്കാരനല്ല!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: 50 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനിലേക്ക് നീണ്ടും കുതിക്കാന്‍ മനുഷ്യന്‍. അത്യാധുനിക സംവിധാനങ്ങളുമായിട്ടാണ് ഇത്തവണ നാസ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്നത്. 1972ന് ശേഷം ആദ്യമായിട്ടാണ് ചന്ദ്രനിലേക്ക് മനുഷ്യന്‍ പറക്കാന്‍ ഒരുങ്ങുന്നത്. ഓഗസ്റ്റ് 29ന് എല്ലാ പ്രക്രിയയും കഴിഞ്ഞ ലോഞ്ച് ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ഈ ദൗത്യത്തിലായിരിക്കില്ല മനുഷ്യരെ അയക്കുന്നത്.

ഇതെല്ലാം പരീക്ഷണങ്ങളാണ്. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ചന്ദ്രനിലേക്ക് വീണ്ടും പറക്കാന്‍ മനുഷ്യന്‍ റെഡിയാവും. ലോഞ്ച് ചെയ്യുന്ന റോക്കറ്റുകള്‍ക്ക് കോടികളാണ് നാസ ചെലവിട്ടത്. വിശദമായ വിവരങ്ങളിലേക്ക്....

1

സ്‌പേസ് ലോഞ്ച് വെഹിക്കിള്‍ എന്ന എസ്എല്‍എസ്സിനാണ് ഇത്തവണ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ഉത്തരവാദിത്തം. ഇതിനായി 17 വര്‍ഷമാണ് നാസ ചെലവിട്ടത്. അത് മാത്രമല്ല ഈ എസ്എല്‍എസ് വികസിപ്പിച്ചെടുക്കാന്‍ 50 ബില്യണാണ് ഇതുവരെ ഏകദേശം ചെലവായതെന്നാണ് കണക്ക്. എസ്എല്‍എസ് റോക്കറ്റിന് സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ വലിപ്പമുണ്ടാവും. നാല് കാര്‍ സൈസ് എഞ്ചിനും, രണ്ട് റോക്കറ്റ് ബൂസ്‌റ്റേഴ്‌സും ഒറിയോണിന് കരുത്ത് പകരും. മനുഷ്യര്‍ ഇതുവരെ പറത്തില്‍ വെച്ച് ഏറ്റവും കരുത്തേറിയ സ്‌പേസ് ഷിപ്പാണിത്.

2

ഉല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജത്തിന്റെ കാര്യത്തില്‍ എസ്എസ്എല്‍ കരുത്തനാണ്. നാല് ആര്‍എസ് 25 എഞ്ചിനുകള്‍ ചേര്‍ന്ന് 39.1 മെഗാ ന്യൂട്ടണ്‍സ് ത്രസ്റ്റാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് തന്നെയാണ് മനുഷ്യന്‍ ഇതുവരെ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും ശക്തമായ റോക്കറ്റായി എസ്എല്‍എസ്സിനെ മാറ്റുന്നത്. വേഗത്തിന്റെ കാര്യത്തിലും പടക്കുതിരയാണ് എസ്എല്‍എസ്സ്. മണിക്കൂറില്‍ 39500 കിലോമീറ്ററിന്റെ പരമാവധി വേഗത. എസ്എല്‍എസ് വിക്ഷേപണത്തിന് ഒരോ തവണയും 4.1 ബില്യണ്‍ ഡോളറാണ് ചെലവ് വരിക.

3

കോണ്‍ഗ്രസുമില്ല ജെഡിയുമില്ല: മഹാസഖ്യത്തിന് പണി വരുന്നു, നിശബ്ദനായി പ്രശാന്ത് ഒരുക്കുന്നത് ഈ തന്ത്രംകോണ്‍ഗ്രസുമില്ല ജെഡിയുമില്ല: മഹാസഖ്യത്തിന് പണി വരുന്നു, നിശബ്ദനായി പ്രശാന്ത് ഒരുക്കുന്നത് ഈ തന്ത്രം

നാസ 2011 എസ്എല്‍എസ് പ്രഖ്യാപിച്ചിരുന്നെങ്കിലും നിര്‍മാണത്തിലേക്ക് ഔദ്യോഗികമായി കടക്കാന്‍ പിന്നെയും എട്ട് വര്‍ഷം വേണ്ടി വന്നു. ചന്ദ്രനിന് ചുറ്റും ഈ നാസയുടെ സ്‌പേസ്ഷിപ്പ് ലോഞ്ചിന് ശേഷം വലംവെക്കും. ഈ മിഷനില്‍ ആളുകളൊന്നും ഉണ്ടാവില്ല. വലംവെച്ച ശേഷം ഇത് ഭൂമിയിലേക്ക് തിരിച്ചുവരും. ഈ സ്‌പേസ്ഷിപ്പ് മിഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, ഒറിയോണില്‍ നാസ മനുഷ്യരെയും ചന്ദ്രനിലേക്ക് അയക്കും. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് ഉപയോഗിച്ച് ചന്ദ്രന്റെ പ്രതലത്തിലും ഇറങ്ങും. 2025ലാണ് ഈ ലോഞ്ചിംഗ് ഉണ്ടാവുക.

4

നാസയുടെ ആര്‍തമിസ് പ്രോഗ്രാമിന്റെ തുടക്കമാണിത്. ചന്ദ്രന്റെ പ്രദക്ഷിണ മേഖലയില്‍ സ്‌പേസ് സ്റ്റേഷന്‍ സ്ഥാപിക്കുക എന്ന വലിയ ലക്ഷ്യമാണ് ഇതിന് പിന്നില്‍ നാസയ്ക്കുള്ളത്. ചന്ദ്രനില്‍ സ്ഥിരമായ ഒരു ബേസ് സ്ഥാപിക്കണമെന്നത് നാസയുടെ വലിയ ആഗ്രഹങ്ങളിലൊന്നാണ്. ചന്ദ്രനില്‍ നിന്ന് ചൊവ്വയിലേക്ക് ബഹിരാകാശ സഞ്ചാരികളെ അയക്കാനാണ് നാസ പ്ലാന്‍ ചെയ്യുന്നത്. ഇതെല്ലാം നടക്കണമെങ്കില്‍ എസ്എല്‍എസിന്റെ ലോഞ്ചിംഗ് വിജയിക്കണം. അത് കൃത്യമായി ചന്ദ്രനെ വലംവെച്ച് തിരിച്ചെത്തണം.

5

ഇങ്ങനുണ്ടോ ഒരു ലവ്, നയന്‍സിനെ ചുംബിച്ച് വിക്കി, ക്യൂട്ട് ലുക്കില്‍ ബാഴ്‌സലോണയിലേക്ക്; ചിത്രങ്ങള്‍ വൈറല്‍

കാലാവസ്ഥ അനുകൂലമാണെങ്കില്‍, അവസാന നിമിഷ സാങ്കേതിക പ്രശ്‌നങ്ങള്‍ വരാതിരുന്നാല്‍, തീര്‍ച്ചയായും പറഞ്ഞത് പോലെ തന്നെ ചന്ദ്രനിലേക്ക് എസ്എല്‍എസ് പറക്കും. ഫ്‌ളോറിഡയിലെ വിക്ഷേപണ തറയിലേക്ക് ഓഗസ്റ്റ് പതിനെട്ടിന് എസ്എല്‍എസ് റോക്കറ്റിനെ എത്തിക്കാനാണ് നാസയുടെ ശ്രമം. ഓഗസ്റ്റ് 29നാണ് എല്ലാവരും കാത്തിരിക്കുന്ന ഓറിയോണ്‍ പേടകവും വഹിച്ച് കൊണ്ടുള്ള വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണ മനുഷ്യര്‍ക്ക് പകരം സമാന ഭാരമുള്ള ഡമ്മികളായിരിക്കും ഉണ്ടാവുക. ചന്ദ്രനെ ചുറ്റി വരുന്ന മനുഷ്യരെയും വഹിച്ചുള്ള രണ്ടാം ആര്‍ട്ടിമിസ് ദൗത്യത്തിനും ശേഷമാണ് മൂന്നാം ദൗത്യം നടക്കുക. ഇതില്‍ ഒരു വനിത അടക്കം രണ്ട് പേര്‍ ചന്ദ്രനില്‍ ഇറങ്ങിയേക്കും.

പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല; സൗദി യുവതി ഭര്‍ത്താവിനോട് ചെയ്തത് ഞെട്ടിക്കും!!

Recommended Video

cmsvideo
അടുത്ത 25 വര്ഷം യുവാക്കൾ ജീവിതം രാജ്യത്തിനായി സമർപ്പിക്കണം

English summary
nasa planning to send humans to moon again, new mega rocket spaceship will launch this month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X