കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രന്‍ ഉണ്ടായത് വര്‍ഷങ്ങള്‍ കൊണ്ടല്ല; മണിക്കൂറുകള്‍ കൊണ്ട് സംഭവിച്ചത് ഇക്കാര്യം, അമ്പരപ്പിക്കും!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഭൂമിയെയും ചന്ദ്രനെയും കുറിച്ചും നിര്‍ണായക കണ്ടെത്തലുമായി നാസ. ഇതില്‍ ചന്ദ്രന്‍ ഉണ്ടായിരിക്കുന്നതിനെ കുറിച്ച് അമ്പരപ്പിക്കുന്ന കണ്ടെത്തലാണ് നാസ നടത്തിയത്. അത് മാത്രമല്ല, ദിനോസറുകള്‍ ഇല്ലാതായതിനേക്കാള്‍ വലിയ ഉല്‍ക്കാശിലകള്‍ ഭൂമിയില്‍ പതിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

വര്‍ഷങ്ങളുടെ പ്രയാണത്തിലൂടെയാണ് ചന്ദ്രന്‍ രൂപം കൊണ്ടത് എന്ന് പൊതുവേ വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നുമല്ല ശരിക്കും നടന്നതെന്ന വിവരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

നാലര കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മള്‍ ഇന്ന് കാണുന്ന ചന്ദ്രന്‍ ഭൂമിക്ക് അരികില്‍ ഉണ്ടായിരുന്നില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പക്ഷേ ഭൂമിയുടെ ഏറ്റവും അടുത്ത് നില്‍ക്കുന്നത് ഈ ചന്ദ്രനായിരുന്നു. അന്ന് നക്ഷത്ര സമൂഹത്തില്‍ ഭൂമിയുടെ ഏറ്റവും സമീപത്ത് നില്‍ക്കുന്ന ചങ്ങാതിയായിരുന്നു ചന്ദ്രന്‍. പക്ഷേ ഇന്ന് കാണുന്ന സ്ഥലത്ത് ചന്ദ്രന്‍ എങ്ങനെ എത്തി എന്നത് മാത്രം ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. നേരത്തെ കോടിക്കണക്കിന് വര്‍ഷങ്ങളുടെ പ്രയാണത്തിലാണ് ഇന്ന് കാണുന്ന ചന്ദ്രന്‍ രൂപപ്പെട്ടത് എന്നായിരുന്നു കരുതിയത്.

2

ചൊവ്വയുടെ വലിപ്പമുള്ള ഒരു ഭീമാകാരനായ ഗ്രഹം കോടാനുകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ പതിച്ചെന്നും, അതിലൂടെ ഒരു പ്രപഞ്ചിന് സമാനമായ വാതകങ്ങളും ഇരുമ്പുകളും, എല്ലാം പുറത്തേക്ക് വന്നുവെന്നും, അതെല്ലാം ചേര്‍ന്നാണ് ചന്ദ്രന്‍ രൂപപ്പെട്ടത് എന്നുമായിരുന്നു 1980കള്‍ മുതല്‍ ശാസ്ത്രലോകം വിശ്വസിച്ചിരുന്നു. ഇതിനായി പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ എടുത്തുവെന്നും കരുതിയിരുന്നു. എന്നാല്‍ അതല്ലെന്നാണ് നാസയുടെ കണ്ടെത്തല്‍. ചന്ദ്രന്‍ വളരെ ചടുലമായ ഒരു കൈമാറ്റത്തിലൂടെ രൂപപ്പെട്ടതാണെന്ന് നാസ കണ്ടെത്തി.

3

ഈ കൈമാറ്റത്തില്‍ ഭൂമിയുടെ ഘടകങ്ങളും, അതില്‍ ഇടിച്ചിറങ്ങിയ വസ്തുവിന്റെ ഘടകങ്ങളും ചേര്‍ന്ന് ഒരു ഭ്രമണപഥത്തിലേക്ക് ചേര്‍ന്ന് മണിക്കൂറുകള്‍ കൊണ്ട് ചന്ദ്രന്‍ രൂപം കൊണ്ടു എന്നാണ് കണ്ടെത്തല്‍. അതിനായി അധികം സമയമൊന്നും എടുത്തില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സില്‍ പ്രസിദ്ധീകരിച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. ചന്ദ്രന്റെ പുറംഭാഗം ഭൂമിക്ക് സമാനമായത് എന്തുകൊണ്ടാണെന്ന് ഇതിലൂടെ ഉറപ്പിക്കാന്‍ സാധിക്കും. ഈ പഠനം സത്യമാകണേ എന്നാണ് ശാസ്ത്രലോകം കരുതുന്നത്.

4

അതേസമയം കോടാനുകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിനോസറുകളെ ഇല്ലാതാക്കിയ ഉല്‍ക്കാശികളെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ആറര കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണിത്. പതിനഞ്ച് കിലോമീറ്ററോളം നീളമുള്ള ഉല്‍ക്കാ ശിലകളാണ് ഭൂമിയില്‍ പതിച്ചത്. ഭൂമിയിലുടെ ചിക്‌സുലുബ് ക്രേറ്റര്‍ ഇതിലൂടെയാണ് ഉണ്ടായത്. മെക്‌സിക്കോയിലെ യുക്കാറ്റന്‍ മുനമ്പിന് അടിയില്‍ ഇത് നിത്യവിശ്രമം കൊള്ളുന്നത്. 180 കിലോമീറ്റര്‍ വൃത്താകൃതിയാണ് ഇതിനുള്ളത്. എന്നാല്‍ ഇതല്ല ഭൂമിയില്‍ പതിച്ച ഏറ്റവും വലിയ ഉല്‍ക്കാശിലയെന്നാണ് കണ്ടെത്തല്‍.

5

റെഡിഫോര്‍ട്ട് ഛിന്നഗ്രഹമാണ് ഭൂമിയില്‍ ഇടിച്ചിറങ്ങിയ ഏറ്റവും വലുതും പ്രഹരശേഷിയുള്ളതുമായ ഛിന്നഗ്രഹം. രണ്ട് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് ഭൂമിയില്‍ പതിച്ചത്. ഇത് ശാസ്ത്രജ്ഞര്‍ മുമ്പ് പ്രതീക്ഷിച്ചതിലും എത്രയോ വലുതാണ്. ജേണല്‍ ഓഫ് ജിയോ ഫിസിക്കല്‍ റിസര്‍ച്ചിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. മണിക്കൂറില്‍ 90000 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഈ ഉല്‍ക്കാശില സഞ്ചരിച്ചത്. ഇത് ഭൂമിയില്‍ ഇടിച്ചാണ് ദക്ഷിണാഫ്രിക്കയില്‍ കാണുന്ന വമ്പനൊരു മുറിപ്പാടുണ്ടായത്. ഭൂമിയിലെ ഏറ്റവും വിള്ളലാണ് ഉള്ളത്. ഉല്‍ക്കാശിലയെ തുടര്‍ന്നാണ് ഇതുണ്ടായിരിക്കുന്നത്. ആഗോള തലത്തില്‍ തന്നെ കാലാവസ്ഥാ വ്യതിയാനത്തെ ഈ ഉല്‍ക്കാ പതനം സ്വാധീനിച്ചിരുന്നു. എന്നാല്‍ ജീവജാലങ്ങളെ തുടച്ച് നീക്കിയിരുന്നില്ല.

English summary
nasa reveals moon formed in just hours of time after a collision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X