കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെഴ്സെവറൻസിൽ നിന്ന് വേർപെട്ട് ഇൻജെന്യുറ്റി ഹെലികോപ്റ്റർ: ചൊവ്വയുടെ ഉപരിതലത്തിൽ പതിച്ചു, നാഴികക്കല്ലെന്ന് നാസ

Google Oneindia Malayalam News

വാഷിംഗ്ടൺ: നാസയുടെ ചൊവ്വാദൌത്യം പെഴ്സെവറൻസ് റോവറിൽ ഘടിപ്പിച്ചിരുന്ന ഇൻ‌ജെന്യിറ്റി ഹെലികോപ്റ്റർ ചൊവ്വയുടെ ഉപരിതലത്തിലെത്തിയതായി സ്ഥിരീകരണം. നാസയുടെ ജെറ്റ് പ്രൊപ്പൽ‌ഷൻ ലബോറട്ടറിയാണ് ഞായറാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്. റോവറിൽ നിന്ന് വേർപെട്ട ശേഷമുള്ള ഫോട്ടോയും നാസ ജെപി‌എൽ ട്വീറ്റ് ചെയ്തുിട്ടുണ്ട്. 471 ദശലക്ഷം കിലോമീറ്റർ യാത്ര അവസാനിപ്പിച്ചുകൊണ്ടാണ് പെഴ്സെവറൻസ് റോവർ ഹെലികോപ്റ്ററിനെ നിക്ഷേപിച്ചിട്ടുള്ളത്.

ആ സര്‍പ്രൈസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി രമ്യ പണിക്കര്‍ തന്നെ... പുറംലോകം കാണാതെ മൂന്നാഴ്ചആ സര്‍പ്രൈസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി രമ്യ പണിക്കര്‍ തന്നെ... പുറംലോകം കാണാതെ മൂന്നാഴ്ച

റോവറിൽ നിന്ന് ഹെലികോപ്റ്റർ വേർപെട്ട് എങ്ങനെയാണ് എയർഫീൽഡിലൂടെ സഞ്ചരിച്ചതെന്ന് വ്യക്തമാക്കുന്ന ട്രാക്കിന്റെ ചിത്രവും നാസ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഹെലികോപ്റ്റർ ചൊവ്വയുടെ സ്പർശിച്ചതായി സ്ഥിരീകരിച്ചുവെന്നും അടുത്ത നാഴികക്കല്ല് രാത്രിയെ അതിജീവിക്കുക എന്നതാണെന്നും നാസ ജെപിഎൽ ട്വീറ്റ് ചെയ്തു. റോവറിന്റെ വയറ്റിൽ നിന്ന് ചൊവ്വയുടെ ഉപരിതലത്തിലേക്ക് 4 ഇഞ്ച് (10 സെ.മീ) എന്ന നിലയിലാണ് എത്തിയിട്ടുള്ളത്.

 marsjj-16175

ഹെലികോപ്റ്ററിനെ ചൊവ്വയുടെ ഉപരിതലത്തിൽ നിക്ഷേപിച്ച ശേഷം രാത്രിയെ അതിജീവിക്കുക എന്നത് ഹെലികോപ്റ്ററിന്റെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലായിരിക്കും. കാരണം ഇതിനായി സ്വന്തം ബാറ്ററിയിൽ നിന്ന് ഹീറ്റർ പ്രവർത്തിപ്പിക്കേണ്ടതുണ്ടെന്ന് നാസയുടെ ജെപി‌എല്ലിലെ മാർസ് ഹെലികോപ്റ്റർ പ്രോജക്ടിന്റെ ചീഫ് എഞ്ചിനീയർ ബോബ് ബലറാം ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഹെലികോപ്റ്ററിൽ നിന്ന് ലഭിക്കുന്ന സിഗ്നലിന് അനുസരിച്ചാണ് ഭാവിയിലെ കാര്യങ്ങളെല്ലാം നിർണ്ണയിക്കാൻ സാധിക്കുകയുള്ളൂ.

ചൊവ്വയിലിറങ്ങിയ പേടകം ഏഴ് അടി താഴ്ചയിൽ ഖനനം നടത്തിയ ശേഷം മണ്ണിന്റെയും പാറയുടേയും സാമ്പിളുകളും ശേഖരിക്കും. തുടർന്ന് പത്ത് വർഷം കഴിഞ്ഞാണ് പേടകം ഭൂമിയിൽ തിരിച്ചെത്തുക. പരീക്ഷണത്തിനുള്ള ഏഴ് ഉപഗ്രഹങ്ങളും 23 ക്യാമറകളും രണ്ട് മൈക്രോഫോണുകളും പേടകത്തിലടങ്ങിയിട്ടുണ്ട്. ഇന്ത്യൻ വംശജയായ ഡോ. സ്വാതി മോഹനാണ് റോവറിലെ ഗതിനിർണ്ണയ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുള്ളത്.

2020 ജൂലൈ 30ന് അറ്റ്ലസ് 5 എന്ന റോക്കറ്റിലാണ് പെഴ്സെവറൻസ് വിക്ഷേിപിച്ചത്. പാരച്യൂട്ടുകളുപയോഗിച്ചുകൊണ്ട് പേടകത്തിന്റെ വേഗത നിയന്ത്രിച്ചുകൊണ്ടാണ് റോവർ ലാൻഡ് ചെയ്തത്. പെഴ്സെവറൻസ് എന്ന് പേര് നൽകിയ റോവറിനൊപ്പം ഇൻജെന്യുറ്റി എന്ന് പേരിട്ടിരിക്കുന്ന ചെറിയ ഹെലികോപ്റ്ററുമാണ് ദൌത്യത്തിലുള്ളത്. മറ്റൊരു ഗ്രഹതതിലേക്ക് ഹെലകോപ്റ്റർ പറത്തുന്ന ആദ്യത്തെ ദൌത്യമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.

ഒരു ചെറിയ കാറിന്റെ വലിപ്പം മാത്രമാണ് റോവറിനുള്ളത്. ചൊവ്വാ ഗ്രഹത്തിൽ ജീവൻ നിലനിന്നിരുന്നോ എന്ന് കണ്ടെത്തുകയാണ് ഈ പേടകത്തിന്റെ പ്രഥമ ലക്ഷ്യം. ചൊവ്വയിൽ 350 കോടി വർഷം മുമ്പ് തടാകവും ജലം നിറഞ്ഞ നദികളും ജെസെറോയിൽ ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞർ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.

English summary
Nasa’s Mars Ingenuity drops from Perseverance belly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X