ഓറിയോണ്‍ പണി തുടങ്ങി, ചന്ദ്രനെ പ്രദക്ഷിണം വെച്ചു, സന്തോഷം പങ്കുവെച്ച് നാസ
വാഷിംഗ്ടണ്‍: ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ എത്തിക്കാനുള്ള നാസയുടെ നീക്കങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ഓറിയോണ്‍. ചന്ദ്രനെ വലംവെച്ച് തുടങ്ങിയിരിക്കുകയാണ് ഓറിയോണ്‍. ഇന്ന് ആദ്യമായി ചന്ദ്രനെ ഓറിയോണ്‍ കടന്നുപോയി. അഞ്ച് ദിവസം മുമ്പാണ് ഫ്‌ളോറിഡ തീരത്തിന് സമീപത്ത് വെച്ച് ഓറിയോണ്‍ വിക്ഷേപിച്ചത്.
25 ദിവസത്തെ ചന്ദ്ര ദൗത്യമായി ഓറിയോണിനുള്ളത്. ഈ ദിവസങ്ങളില്‍ ചന്ദ്രനെ അത് ഭ്രമണം ചെയ്യും. അതിന് ശേഷം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങും. വരും വര്‍ഷങ്ങളില്‍ ഭൂമിയില്‍ നിന്ന് ബഹിരാകാശ ശാസ്ത്രജ്ഞരെ ചന്ദ്രനിലേക്ക് വീണ്ടുമെത്തിക്കാനാണ് നാസയുടെ നീക്കം. 1972ലെ അപ്പോളോ മിഷന് ശേഷം അത് സാധ്യമായിട്ടില്ല.

നാസയുടെ ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായിട്ടാണ് മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാന്‍ ശ്രമിക്കുന്നത്. നേരത്തെ ഓറിയോണ്‍ പേടകത്തെ എസ്എല്‍എസ് റോക്കറ്റാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്. ഓറിയോണിന്റെ നാല് സോളാര്‍ പാനലുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാസ അറിയിച്ചിരുന്നു.
ഇനിയുള്ള 25 ദിവസവും നാസയ്ക്കും ശാസ്ത്രലോകത്തിനും കാത്തിരിപ്പാണ്. ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് നാസ. ഈ മിഷനിലൂടെ മനുഷ്യരെ സുരക്ഷിതമായി ചന്ദ്രനിലെത്തിക്കാമെന്ന് തെളിയിക്കാനാണ് നാസയുടെ ശ്രമം. ഇതേ രീതി തന്നെയായിരിക്കും ഇനി മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നതിനും ഉപയോഗിക്കുക.
ചന്ദ്രനില്‍ ചുറ്റും ഒരു നിശ്ചിത അകലത്തിലാണ് ഓറിയോണ്‍ പ്രദക്ഷിണം വെക്കുന്നത്. ഇത്തരം നിരവധി പ്രദക്ഷിണങ്ങളിലൊന്നാണിത്. ചന്ദ്രന്റെ പ്രതപലത്തിന് നിന്ന് നൂറ് കിലോമീറ്റര്‍ ചുറ്റളവില്‍ ഓറിയോണ്‍ എത്തിയതും നാസയ്ക്ക് വലിയ നേട്ടമാണ്. ഈ വലംവെക്കല്‍ മുഴുവന്‍ ഇത്രയും ദൂരത്തിനുള്ളിലാണ് സംഭവിക്കുക.
സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം
ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം ഉപയോഗിച്ച ചെറിയ പ്രദക്ഷിണത്തിനായി ഇത് ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. ഈ പ്രദക്ഷിണ വഴിയില്‍ നിന്ന് പുറത്തേക്കും അകത്തേക്കും ഏത് സമയത്തും പോകാന്‍ ഓറിയോണിന് സാധിക്കുമെന്ന് ഈ വലംവെക്കലിലൂടെ തെളിയിക്കും. അതിന് ശേഷമാണ് ഭൂമിയിലേക്ക് മടങ്ങുക.
ഡിസംബര്‍ പതിനൊന്ന് പസഫിക് മഹാസമുദ്രത്തിലാണ് ഓറിയോണ്‍ തിരിച്ചുവരവില്‍ പതിക്കുക. കത്തിയെരിയുന്ന സമയത്ത് ചന്ദ്രന് മുകളില്‍ 328 മൈലുകള്‍ താണ്ടിയിട്ടുണ്ടാവും ഓറിയോണ്‍. 5023 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ഓറിയോണ്‍ ആ സമയത്ത് സഞ്ചരിക്കുക. ലോഞ്ച് ചെയ്യുന്ന സമയത്ത് ചന്ദ്രന് മുകളില്‍ 81 മൈല്‍ താണ്ടിയിരുന്നു ഓറിയോണ്‍. 5102 മീറ്റര്‍ വേഗത്തിലായിരുന്നു സഞ്ചാരം.
2005ലാണ് ആര്‍ട്ടിമിസിന്റെ ആദിമ രൂപങ്ങള്‍ വിവിധ പദ്ധതികളായി നാസ മുന്നോട്ട് വെച്ചത്. അതേസമയം ചന്ദ്രനിലേക്ക് പോകുന്ന പുരുഷ യാത്രികന്‍ ഇന്ത്യന്‍ വംശജനാവാനും സാധ്യതയുണ്ട്. യുഎസ് വ്യോമസേന കേണല്‍ രാജാചാരിക്കാണ് സാധ്യത.












Click it and Unblock the Notifications