Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രനിൽ പതിഞ്ഞ നീൽ-ആംസ്‌ട്രോങിന്റെ പാദമുദ്ര;ചരിത്ര നിമിഷത്തിന്റെ അവിശ്വസനീയ ദൃശ്യങ്ങളുമായി നാസ

അന്താരാഷ്ട്ര ചാന്ദ്ര ദിനത്തിൽ അപ്പോളോ 11 ലാൻഡിംഗ് സൈറ്റിലേക്കുള്ള സൂം വ്യൂ പങ്കുവെച്ച് നാസ. നാസയുടെ ലൂണാർ റികണൈസൻസ് ഓർബിറ്ററിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് നിർമ്മിച്ചതാണ് ദൃശ്യങ്ങൾ. അപ്പോളോ 11 ലാൻഡിംഗ് സൈറ്റിലേക്കുള്ള സൂം ആണ്, ഇത് ഞങ്ങളുടെ ലൂണാർ റികണൈസൻസ് ഓർബിറ്ററിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് നിർമ്മിച്ചതാണ് നാസ വ്യക്തമാക്കി.

ഇന്ന് ഇന്റർനാഷണൽമൂൺഡേയാണ്! ഇന്ന് അപ്പോളോ 11 ചന്ദ്രനിലിറങ്ങിയതിന്റെ വാർഷികം ആഘോഷിക്കുന്നു - മനുഷ്യൻ ആദ്യമായി മറ്റൊരു ലോകത്തിന്റെ ഉപരിതലത്തിലേക്ക് കാലെടുത്തുവച്ചു. ലൂണാർ റെക്കണൈസൻസ് ഓർബിറ്ററിൽ നിന്നുള്ള ഈ വീഡിയോ, ബഹിരാകാശയാത്രികരുടെ പാദകൾ കാണിക്കുന്നു, ഇത്രയും കാലം കഴിഞ്ഞിട്ടും, നാസ ദൃശ്യം പങ്കുവെച്ച് പറഞ്ഞു.

മനുഷ്യൻ ആദ്യമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന്റെ വാർഷികത്തിന്റെ ഓർമ്മയ്ക്കായാണ് അന്താരാഷ്ട്ര ചാന്ദ്രദിനം ആചരിക്കുന്നത്.

1969 ജൂലൈ 20-ന് മിഷൻ കമാൻഡറായിരുന്ന ആംസ്ട്രോങ്ങും ചാന്ദ്ര മൊഡ്യൂൾ പൈലറ്റായ ബസ് ആൽഡ്രിനും ചേർന്ന് അപ്പോളോ ലൂണാർ മോഡ്യൂൾ ഈഗിൾ ചന്ദ്രനിൽ ഇറക്കി. അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായി ഭൂമിയിൽ നിന്നെത്തി ഉപഗ്രഹമായ ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യനാണ് നീൽ ആംസ്ട്രോങ്.

അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.

ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.

രണ്ടാളും കൂടിയാലെ പൊളിയാണ്..ഇപ്പോളീ മൂന്നാമനും...പൊളിച്ചടുക്ക് ...പുതിയ ചിത്രവുമായി നിമിഷ

ഭൂമിയുടെ പ്രകൃത്യാ ഉള്ള ഏക ഉപഗ്രഹമാണ് ചന്ദ്രൻ. ഭൂമിക്കു വെളിയിൽ മനുഷ്യന്റെ പാദസ്പർശമേറ്റ ഏക ആകാശഗോളവും ചന്ദ്രനാണ്. 2021-ൽ, ഐക്യരാഷ്ട്രസഭ (യുഎൻ) 'ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളിൽ അന്താരാഷ്ട്ര സഹകരണം' എന്ന വിഷയത്തിൽ ഒരു പ്രമേയം പാസാക്കി, ശാസ്ത്രത്തിന്റെ, മനുഷ്യബുദ്ധിയുടെ വിജയം ആഘോഷിക്കാൻ ഈ ദിനം ലോകമെമ്പാടും അന്താരാഷ്ട്ര ചാന്ദ്രദിനമായി ആഘോഷിക്കണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+