
ഭൂമിയെ കടന്നുപോകുന്നത് ബുർജ് ഖലീഫയെക്കാൾ വലിയ ഛിന്നഗ്രഹം: നാസയുടെ മുന്നറിയിപ്പ്, 2000 ക്യൂഡബ്ള്യൂ 7
വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തേക്കാൾ വലിയ ഛിന്ന ഗ്രഹം ഭൂമിയെ കടന്നുപോകുമെന്ന് നാസ. ഛിന്നഗ്രഹം ശനിയാഴ്ച ഭൂമിയെക്കടന്നുപോകുമെന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയെക്കാൾ വലിപ്പമുണ്ടെന്നാണ് നാസ സാക്ഷ്യപ്പെടുത്തുന്നത്. 260മുതൽ 290 മീറ്റർ വരെ വ്യാസമുള്ളതാണ് 2000 ക്യൂഡബ്ല്യൂ7 എന്ന ഛിന്നഗ്രഹമെന്നാണ് നാസ പറയുന്നത്. 951 അടിക്കും2,1132 ഇടയിലാണ് ഇതിന്റെ വലിപ്പമെന്നും നാസ പറയുന്നു. മണിക്കൂറിൽ 14,361 മൈലാണ് ഛിന്നഗ്രഹത്തിന്റെ സഞ്ചാര വേഗം. ഭൂമിയുടെ 3,312,944 മൈൽ അകലത്തിൽ വെച്ച് ഛിന്നഗ്രഹം ഭൂമിയെ കടന്നുപോകും. ശനിയാഴ്ച വൈകിട്ട് 7.54ന് ഛിന്നഗ്രഹം ഭൂമിയെ കടന്നുപോകും.
നസംഖ്യാ രജിസ്റ്റർ: അന്തിമ പട്ടിക പുറത്ത്, 3.30 കോടി അപേക്ഷകരുടെ വിവരങ്ങൾ ഓൺലൈനിൽ..
ജൂൺ 22ന് രാവിലെ ഭൌമോപരിതലത്തിലേക്ക് പ്രവേശിച്ച ഛിന്നഗ്രഹത്തെ ഹവായ് സർവ്വകലാശാലയിലെ ബഹിരാകാശ ശാസ്ത്രജ്ഞർ അറ്റ്ലസ് പാൻ സ്റ്റാർസ് സർവേ ടെലിസ്കോപ് ഉപയോഗിച്ചാണ് കണ്ടെത്തിയത്. 2019 എംഒ എന്ന് പേരിട്ട ഛിന്ന ഗ്രഹത്തിന് 310,685 വ്യാസത്തിൽ 13 അടി വലിപ്പമാണുള്ളത്. ഹവായിൽ അർധരാത്രിയിൽ 30 മിനിറ്റിൽ നാല് തവണയാണ് ഛിന്നഗ്രഹത്തെ കണ്ടത്.
ഛിന്നഗ്രഹം പ്രത്യക്ഷപ്പെട്ട ഭാഗത്തെ ആകാശത്തെയും പാൻ സ്റ്റാർസ് ടെലിസ്കോപ്പ് പകർത്തിയിട്ടുണ്ട്. ടെലിസ്കോപ്പ് പകർത്തി നൽകിയ ചിത്രങ്ങൾ ഗവേഷകരെ ഛിന്നഗ്രഹത്തിന്റെ ദിശയുൾപ്പെടെയുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിച്ചിട്ടുണ്ട്. അന്തരീക്ഷത്തിൽ വെച്ച് ഛിന്നഗ്രഹം കത്തിയമരുമെന്ന് സാൻ ജുവാൻ എന്ന കാലാവസ്ഥാ റഡാറിന് സൂചനകൾ ലഭിച്ചിരുന്നു. സാൻ ജുവാൻ നഗരത്തിൽ നിന്ന് 236 മൈൽ അകലത്തിൽ സമുദ്രത്തിന് മുകളിൽ വെച്ചാണ് ഛിന്ന ഗ്രഹം അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക.
ഓരോ രണ്ട് ദിവസം കൂടുമ്പോഴും അറ്റ്ലസിലെ നൂറ് മൈൽ അകലെയുള്ള ടെലിസ്കോപ്പുകൾ ആകാശത്തെ സ്കാൻ ചെയ്യും. വലിയ ഛിന്നഗ്രഹങ്ങൾ വരുന്നതിന് മുമ്പായി നിരവധി ഛിന്നഗ്രഹങ്ങൾ ഭൂമിയ്ക്ക് സമീപത്തേക്ക് എത്തുന്നുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. അറ്റ്ലസിനും പാൻസ്റ്റാർസിനും ഭാവിയിൽ ഛിന്ന ഗ്രഹങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുമെന്നാണ് ബഹിരാകാശ ഗവേഷകർ കരുതുന്നത്.