കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവാസ് ഷെരീഫിന് 10 വര്‍ഷം തടവ്! അഴിക്കുള്ളിലായത് അനധികൃത സ്വത്ത് സമ്പാദന കേസില്‍

  • By Desk
Google Oneindia Malayalam News

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്‍റ് നവാസ് ഷെരീഫിന് 10 വര്‍ഷം തടവ്. ഷെരീഫിന്‍റെ മകള്‍ മറിയം ഷെരീഫിന് 7 വര്‍ഷം തടവും മരുമകന്‍ സഫ്ദറിന് ഒരു വര്‍ഷം തടവും ഇസ്ലാമാബാദിലെ അക്കൗണ്ടബിളിറ്റ് കോര്‍ട്ട് ശിക്ഷ വിധിച്ചിട്ടുണ്ട്.

nawaz-sharif-2

ജൂലൈ 25 ന് പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് വിധി. പാനമാ പേപ്പേര്‍സ് പുറത്തുവിട്ട വിദേശത്തെ അനധികൃത നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങളെ തുടര്‍ന്ന് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. പിന്നീട് കേസില്‍ വിചാരണ നേരിട്ടു. എന്നാല്‍ നാഷ്ണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോയുടെ അന്വേഷണവുമായി ഷെരീഫ് സഹകരിച്ചിരുന്നില്ല.

അന്വേഷണത്തില്‍ സഹകരിക്കാത്ത നടപടിയില്‍ ഷെരീഫിനും മരുമകന്‍ സഫ്ദറിനും ഒരു വര്‍ഷം അധിക തടവ് കോടതി വിധിച്ചു. കേസില്‍ നവാസ് ഷെരീഫിന് 80 ലക്ഷം പൗണ്ടും മരിയത്തിന് 20 ലക്ഷം പൗണ്ടും കോടതി പിഴ വിധിച്ചിട്ടുണ്ട്. നിലവില്‍ നവാസും കുടുംബവും ലണ്ടനിലാണ്.

English summary
Nawaz Sharif sentenced to 10 years in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X