സ്വന്തം നാട്ടിൽ നിന്നും തിരിച്ചടിയോ!!! നവാസ് ഷെരീഫിനെ കൈവിട്ട് സൈന്യം!!! രാജിക്കായി സമ്മർദം

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പനാമ രേഖകളുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെതിരെ രാജിക്ക് സമ്മർദ്ദമേറുന്നതായി റിപ്പോർട്ട്.സംയുക്ത സംഘം നടത്തിയ ആന്വേഷണ റിപ്പോർട്ടിൽ ഷെരീഫിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
പനാമ കള്ളപ്പണമിടപാടിൽ ഷെരീഫിനെതിരായ നലപാടാണ് സൈന്യവും സ്വീകരിച്ചിരിക്കുന്നത്. ഇത് ഷെരീഫിനോൽക്കുന്ന ഒരു പ്രഹരം തന്നെയാകും

പുതിയ പാകിസ്താനിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ നവാസ് ഷെരീഫിന്റെ വസതിയിൽ യോഗം ചേര്‍ന്നിരുന്നു. അടിയന്തിരമായി മന്ത്രിസഭാ യോഗം ചേരുന്നതിന് ഈ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഈ യോഗത്തില്‍ നവാസ് ഷെരീഫിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രമേയം ഇറക്കിയേക്കും. ഭരണകക്ഷിയുടെ ഒരു യോഗം നാളെ ചേരുന്നുണ്ട്. ഈ യോഗത്തിലും നവാസ് ഷെരീഫിന് പിന്തുണ പ്രഖ്യാപിക്കാനാണ് തീരുമാനം.

രാജിവെയ്ക്കാൻ സമ്മർദ്ദം

രാജിവെയ്ക്കാൻ സമ്മർദ്ദം

പാനമ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നവാസ് ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അന്വേഷണം നടത്താമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. സുപ്രീംകോടതിയുടെ മുന്നിലാണ് ഷെരീഫിനെതിരായ റിപ്പോര്‍ട്ട് ഇപ്പോളുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സമ്മര്‍ദ്ദം.

നിലപാട് അറിയിച്ച് സൈന്യവും പ്രതിപക്ഷവും

നിലപാട് അറിയിച്ച് സൈന്യവും പ്രതിപക്ഷവും

പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്തുനിന്നും സെന്യത്തിന്റെ ഭാഗത്തുനിന്നും പ്രധാനമന്ത്രി സ്ഥാനം ഷെരീഫ്‌ ഒഴിയണമെന്ന ആവശ്യം ഒരു പോലെ ശക്തമായിട്ടുണ്ട്.

ഷെരീഫന്റെ മക്കൾക്കെതിരേയും കേസ്

ഷെരീഫന്റെ മക്കൾക്കെതിരേയും കേസ്

പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സെക എന്ന നിയമസ്ഥാപനം വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ഇംഗ്ലണ്ടില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. ഈ ഇടപാടുകളിലേറെയും നിയമവിരുദ്ധമാണെന്നതാണ്. പാനമ രേഖകളില്‍ പേരുള്ളവരെ സംശയത്തിന്റെ നിഴലിലാക്കു

 ആരോപണത്തിനെതിരെ ഷെരീഫിന്റെ കൂടുംബം

ആരോപണത്തിനെതിരെ ഷെരീഫിന്റെ കൂടുംബം

ഇടപാടുകള്‍ നിയമാനുസൃതമാണെന്നാണ് ഷെരീഫിന്റെയും കുടുംബത്തിന്റെയും വാദം.

പാകിസ്താനിൽ ശക്തമായ പ്രതിഷേധം

പാകിസ്താനിൽ ശക്തമായ പ്രതിഷേധം

പനാമ പേപ്പർ ഇടപാടുമായി ബന്ധപ്പെട്ട് പാകിസ്താനിൽ നാവാസ് ഷെരീഫിനെതിരെ ശക്തമായ പ്രതിഷേധവുംമായി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.

രാജി ആവശ്യപ്പെട്ട് പാക് ബാർ കൗൺസിൽ

രാജി ആവശ്യപ്പെട്ട് പാക് ബാർ കൗൺസിൽ

നവാസ് ഷെരീഫ് രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തുമെന്ന് പാക് സുപ്രീം കോടതി ബാര്‍ അസോസിയേഷനും ലാഹോര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനും പ്രഖ്യാപിച്ചിട്ടുണ്ട്

English summary
Amid demands for his resignation, Pakistan Prime Minister Nawaz Sharif today convened an emergency Cabinet meeting to chalk out a strategy to counter the Panama case probe panel's damning report that recommended filing of a graft case against him and his family.
Please Wait while comments are loading...