അച്ഛനെ വീട്ടിലേക്കയച്ചു!!പക്ഷേ, തിരിച്ചുവരിക തന്നെ ചെയ്യും..മറിയം ഷെരീഫ് പ്രതീക്ഷയില്‍

Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: രാജ്യം തിരഞ്ഞെടുത്ത ഒരു പ്രധാനമന്ത്രിയെക്കൂടി വീട്ടിലേക്കയച്ചു. പക്ഷേ അദ്ദേഹം തിരിച്ചു വരും. അദ്ദേഹത്തിന്റെ തിരിച്ചു വരവിന് കോടതിക്ക് തടസ്സം നില്‍ക്കാനാവില്ല. പാനമ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തി നവാസ് ഷെരീഫിനെ അയോഗ്യനാക്കിയ കോടതി വിധിയോട് മകള്‍ മറിയം ഷെരീഫ് പ്രതികരിച്ചത് ഇങ്ങനെയാണ്. പിതാവ് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുമെന്നാണ് 43 കാരിയായ മകള്‍ മറിയം ഷെരീഫിന്റെ പ്രതീക്ഷ.

നവാസ് ഷെരീഫിനു പുറമേ മക്കളായ ഹുസൈന്‍, ഹസന്‍,മറിയം എന്നിവരും അടുത്ത ബന്ധുവും നവാസ് ഷെരീഫിന്റെ അടുത്ത വിശ്വസ്തനുമായ ഇഷ്‌കര്‍ ധറിനും കോടതി അയോഗ്യത കല്‍പ്പിച്ചിട്ടുണ്ട്. മൂന്ന് തവണ പാക് പ്രധാനമന്തിയായിട്ടും കാലാവധി പൂര്‍ത്തിയാക്കാന്‍ നവാസ് ഷെരീഫിന് കഴിഞ്ഞില്ല.

maryan-sharif

1990 കളില്‍ പാക് പ്രധാനമന്ത്രിയായിരിക്കെ ഷെരീഫ് നടത്തിയ സാമ്പത്തിക അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. കേസില്‍ ഷെരീഫ് കുറ്റക്കാരനാണെന്നു കണ്ടെതത്തിയ കോടതി അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഷെരീഫ് രാജി വെയ്ക്കുകയും ചെയ്തു. കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് പാകിസ്താനിലെ തെഹ്രീകെ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ നല്‍കിയ പരാതിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

English summary
Nawaz Sharif Will Be 'Unstoppable' In 2018, Says Daughter Maryam Sharif
Please Wait while comments are loading...