കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരന്തങ്ങള്‍ വിട്ടൊഴിയാതെ നേപ്പാള്‍

  • By Mithra Nair
Google Oneindia Malayalam News

കാത്മണ്ഡു: ഭൂകമ്പത്തിന്റെ കെടുതികള്‍ വിട്ടൊഴിയും മുന്നെ നേപ്പാളില്‍ വീണ്ടും ദുരന്തങ്ങള്‍ . കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ നേപ്പാളില്‍ വ്യാപകമായി ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്.

തപില്‍ജംഗ് ജില്ലയിലെ ആറു ഗ്രാമങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഗ്രാമങ്ങളിലെ മിക്ക പ്രദേശങ്ങളും മണ്ണിനടിയിലായി എന്ന് റിപ്പോര്‍ട്ടുകളുണ്ട്. പതിനഞ്ചു പേര്‍ മരിച്ചതായും പന്ത്രണ്ടോളം പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.

-kathmandu-map.jpg -Properties

ബുധനാഴ്ച രാത്രിയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അതുകൊണ്ടുതന്നെ വീടുകളില്‍ ഉറങ്ങിക്കിടന്ന പലര്‍ക്കും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. വടക്കുകിഴക്കന്‍ നേപ്പാളിലെ മലനിരകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

ഏറെക്കുറെ ഒറ്റപ്പെട്ട ഇവിടങ്ങളില്‍ എത്തിപ്പെടാന്‍ രക്ഷാപ്രവര്‍ത്തകരും ഏറെ പണിപ്പെട്ടു.മണ്‍സൂണ്‍ കാലത്ത് നേപ്പാളില്‍ ഉരുള്‍പൊട്ടലുകള്‍ വ്യാപമാണ്. ഏപ്രില്‍, മെയ് മാസങ്ങളിലുണ്ടായ ഭൂകമ്പത്തില്‍ 8,700 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

English summary
Landslides and floods have hit six villages and killed at least 15 people in eastern Nepal, officials say.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X