കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ അസ്ഥിരതക്ക് അവസാനമാകുമോ? നേപ്പാളിലെ കാറ്റ് എങ്ങോട്ട്? വിധിയെഴുത്തിന് മുന്‍പ് അറിയേണ്ടതെല്ലാം

Google Oneindia Malayalam News

കാഠ്മണ്ഡു: നവംബര്‍ 20 ന് നേപ്പാള്‍ ദേശീയ തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കുകയാണ്. 275 അംഗ പാര്‍ലമെന്റിലേക്കും 330 അംഗങ്ങളുള്ള ഏഴ് പ്രവിശ്യ സഭയിലേക്കും വോട്ടുചെയ്യാന്‍ ഏകദേശം 18 ദശലക്ഷം ആളുകള്‍ക്ക് അര്‍ഹതയുണ്ട്. കമ്യൂണിസ്റ്റ് പ്രതിപക്ഷത്തിന്റേയും റോയലിസ്റ്റിന്റേയും സഖ്യത്തിനെതിരെ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യമാണ് മത്സരിക്കുന്നത്.

കൊവിഡും യുക്രൈന്‍- റഷ്യ യുദ്ധവും കാരണം ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പം. ആഗോള ഊര്‍ജത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വിലയിലുണ്ടായ കുതിച്ചുചാട്ടത്തിന്റെ ഫലമായി നേപ്പാളിലെ 30 ദശലക്ഷം ജനസംഖ്യ വലിയ ദുരിതം നേരിടുമ്പോള്‍ നേപ്പാളികളുടെ വോട്ടിംഗിനെ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം...

1

നേപ്പാളിലെ അഞ്ചിലൊന്ന് ആളുകളും പ്രതിദിനം 2 ഡോളറില്‍ താഴെ വരുമാനത്തിലാണ് ജീവിക്കുന്നത്. അതിനാല്‍ തന്നെ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും വില നിയന്ത്രിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന പാര്‍ട്ടികളോടും കക്ഷികളോടും ആയിരിക്കും നേപ്പാളി ജനത കൂറ് പുലര്‍ത്തുക. ലോകബാങ്ക് കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം 5.84% വളര്‍ച്ചയാണ് നേപ്പാള്‍ നേടിയത്.

'മേക്കപ്പും വസ്ത്രാലങ്കാരവും സ്ത്രീയാണെങ്കില്‍ ഓക്കെ... എഡിറ്ററാണെങ്കില്‍ ചോദ്യം വരും'; ഐശ്വര്യ ലക്ഷ്മി'മേക്കപ്പും വസ്ത്രാലങ്കാരവും സ്ത്രീയാണെങ്കില്‍ ഓക്കെ... എഡിറ്ററാണെങ്കില്‍ ചോദ്യം വരും'; ഐശ്വര്യ ലക്ഷ്മി

2

2008-ല്‍ 239 വര്‍ഷം പഴക്കമുള്ള രാജവാഴ്ച നിര്‍ത്തലാക്കിയതിനുശേഷം നേപ്പാളില്‍ 10 വ്യത്യസ്ത സര്‍ക്കാരുകളാണ് അധികാരത്തിലേറിയത്. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള നേപ്പാളിന് ഈ രാഷ്ട്രീയ അസ്ഥിരത മൂലമാണ് പല നിക്ഷേപകരെയും ലഭിക്കാതെ പോകുന്നത്. നേപ്പാളി കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് യൂണിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് (യുഎംഎല്‍) പാര്‍ട്ടി, മാവോയിസ്റ്റ് സെന്റര്‍ എന്നിവയാണ് രാജ്യത്തെ പ്രധാന പാര്‍ട്ടികള്‍.

'നട്ടെല്ല് വളച്ച് മിണ്ടാതിരിക്കാനില്ല'; ഗവര്‍ണറുടെ പത്രസമ്മേളനം ബഹിഷ്‌കരിച്ച് റിപ്പോര്‍ട്ടര്‍ ടിവി'നട്ടെല്ല് വളച്ച് മിണ്ടാതിരിക്കാനില്ല'; ഗവര്‍ണറുടെ പത്രസമ്മേളനം ബഹിഷ്‌കരിച്ച് റിപ്പോര്‍ട്ടര്‍ ടിവി

3


ഇവയെല്ലാം മുന്‍കാലങ്ങളില്‍ വ്യത്യസ്ത സഖ്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടെങ്കിലും അധികാരത്തര്‍ക്കങ്ങളും ചേരിപ്പോരും കാരണം ആരും അഞ്ച് വര്‍ഷം മുഴുവന്‍ ഭരണം നടത്തിയിട്ടില്ല. 2006-ലെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നതിന് മുമ്പ് ഒരു ദശാബ്ദക്കാലം സര്‍ക്കാരുമായി പോരാടിയ മാവോയിസ്റ്റ് വിമതര്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ചേര്‍ന്നിരിക്കുകയാണ്.

4

നേപ്പാളിലെ സമീപകാല സാമ്പത്തിക പ്രതിസന്ധികളും രാഷ്ട്രീയ സ്ഥിരതയും ആയിരിക്കും തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ മുന്‍ഗണന നല്‍കുന്ന വിഷയങ്ങള്‍ എന്ന് മാവോയിസ്റ്റ് ഗറില്ല കമാന്‍ഡറായി സേവനമനുഷ്ഠിച്ച ധനമന്ത്രി ജനാര്‍ദന്‍ ശര്‍മ്മ പറയുന്നു. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയും യു എം എല്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാനമായും മത്സരം.

'കൊടുവള്ളി ആയാലും ചാത്തമംഗലം ആയാലും മ്മക്ക്...'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കി ശ്രീജിത്ത് പെരുമന'കൊടുവള്ളി ആയാലും ചാത്തമംഗലം ആയാലും മ്മക്ക്...'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കി ശ്രീജിത്ത് പെരുമന

5

നേപ്പാളി കോണ്‍ഗ്രസ് നിലവില്‍ നാല് കക്ഷികളുടെ പിന്തുണയോടെയാണ് അധികാരം കൈയാളുന്നത്. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്ന പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബ മുന്‍ മാവോയിസ്റ്റ് വിമതരുടെ പ്രധാന ഗ്രൂപ്പായ മാവോയിസ്റ്റ് സെന്റര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി. ദ്യൂബ ആറാം തവണയും അധികാരത്തില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.

6

Image credit: Facebook@Communist Party of Nepal, UML

നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയോട് ഏറ്റവും അടുത്ത നിലപാട് സ്വീകരിക്കുന്നവരാണ്. 70 കാരനായ കെപി ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ള യുഎംഎല്‍ റോയലിസ്റ്റ് ഗ്രൂപ്പുമായി ധാരണയിലാണ്. മുന്‍കാലങ്ങളില്‍ ബെയ്ജിംഗ് അനുകൂല നിലപാടുകള്‍ക്ക് പേരുകേട്ടയാളാണ് ഒലി. അദ്ദേഹത്തിന്റെ സഖ്യം വിജയിച്ചാല്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യത ഏറ്റവും കൂടുതല്‍ മുമ്പ് രണ്ട് തവണ ആ സ്ഥാനത്ത് എത്തിയ ഒലിക്കാണ്.

7

Image credit: Facebook@Communist Party of Nepal, UML

അതേസമയം തെരഞ്ഞെടുപ്പില്‍ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സെന്റര്‍ പാര്‍ട്ടി ഒരു കിംഗ് മേക്കറായി ഉയര്‍ന്നുവന്നേക്കും എന്നും വിലയിരുത്തലുണ്ട്. നേപ്പാളില്‍ തെരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വേകളൊന്നും നടത്തുന്നില്ല. തന്ത്രപരവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങളുള്ള അയല്‍രാജ്യങ്ങളായ ചൈനയും ഇന്ത്യയും നേപ്പാളിലെ തെരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കുകയാണ്.

8

Image credit: Facebook@Communist Party of Nepal, UML

ചൈന അതിന്റെ ബൃഹത്തായ ബെല്‍റ്റ് റോഡ് ഇനിഷ്യേറ്റീവിന് കീഴില്‍ നേപ്പാളുമായി അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒപ്പുവെച്ചിരകുന്നു. കൂടാതെ ട്രാന്‍സ്-ഹിമാലയന്‍ റെയില്‍വേ ശൃംഖലയിലൂടെ കാഠ്മണ്ഡുവിനെ ലാസയുമായി ബന്ധിപ്പിക്കാനും ചൈന പദ്ധതിയിടന്നുണ്ട്.

9

അതിനിടെ ഈ വര്‍ഷം ആദ്യം, റോഡുകള്‍ നവീകരിക്കുന്നതിനും ഇലക്ട്രിക് ട്രാന്‍സ്മിഷന്‍ ലൈന്‍ നിര്‍മ്മിക്കുന്നതിനുമായി 500 മില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ സഹായത്തിന് നേപ്പാള്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ നേപ്പാളിലെ അമേരിക്കന്‍ സാന്നിധ്യത്തെക്കുറിച്ചുള്ള ചൈന ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു.

English summary
Nepalese general election, 2022: all you need to know about the Nepal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X