മിസൈൽ പരീക്ഷണം വിജയകരം; ഏറ്റവും വലിയ ലക്ഷ്യം പൂർത്തികരിച്ചെന്ന് ഉത്തരകൊറിയ, ലക്ഷ്യം ഇത്....

  • Posted By:
Subscribe to Oneindia Malayalam

സോൾ:കഴിഞ്ഞ ദിവസം നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമായിരുന്നെന്നു ഉത്തരകൊറിയ. പ്രത്യേകം സംപ്രേഷണം ചെയ്ത് ടെലിവിഷൻ പരിപാടിയിലൂടെ ഉത്തരകൊറിയ ഇക്കാര്യം വ്യക്തമാക്കിയത്. സമ്പൂർണ ആണവരാജ്യമാകാനുള്ള ലക്ഷ്യം പൂർത്തികരിച്ചുവെന്നും ഉത്തരകൊറിയ അറിയിച്ചിട്ടുണ്ട്.

പ്രതിഷേധങ്ങൾക്ക് ഫലം കണ്ടു; വിവാദ കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് കേന്ദ്രം പിന്‍വലിക്കുന്നു

കഴിഞ്ഞ ദിവസം വിക്ഷേപിച്ച് മിസൈൽ ( നവംബർ 29) അമേരിക്കൻ ഭൂഖണ്ഡത്തിൽ വരെ എത്തിച്ചേരാൻ കെൽപ്പുള്ളതാണ്. ഇന്നലെ പരീക്ഷിച്ച ബാലിസ്റ്റിക് മിസൈലൽ ഏറെ ശക്തിയുള്ളതും വിനാശകാരിയുമാണെന്നും ഉത്തരകൊറിയ അവകാശപ്പെടുന്നുണ്ട്. കൂടാതെ സെപ്റ്റംബറിൽ വിക്ഷേപിച്ച മിസൈലിനേക്കാലും ഏറെ ദൂരം സഞ്ചരിച്ചുവെന്നും ഉത്തരകൊറിയ അറിയിച്ചു. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജന്‍സി കെസിഎന്‍എയും വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്.

ഏകാദശി വ്രതം എടുത്താൽ കുടുംബത്തിന് ഐശ്വര്യമുണ്ടാകും; വ്രതം അനുഷ്ഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അമേരിക്കയെ തകർക്കും

അമേരിക്കയെ തകർക്കും

ഉത്തരകൊറിയ കഴിഞ്ഞ ദിവസം വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്താൻ ശേഷിയുള്ളതാണെന്ന് അമേരിക്ക ആസ്ഥാനമായ യൂണിയന്‍ ഓഫ് കണ്‍സേര്‍ണ്‍ഡ് സയന്റിസ്റ്റും സ്ഥിരീകരിച്ചിട്ടുണ്ട്. 13,000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച മിസൈല്‍ അമേരിക്കയുടെ ഏത് ഭാഗത്തേക്കും എത്താന്‍ ശേഷിയുള്ളതാണ്.
ഇത് അമേരിക്കയിലെ എല്ലാ നഗരങ്ങളേയും പരിധിയിലാക്കാൻ സാധിക്കും.

50 മിനിട്ട്

50 മിനിട്ട്

ഉത്തരകൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ 50 മിനിട്ടുകൊണ്ടാണ് ജപ്പാനിലെ കടലിൽ പതിച്ചത്. രണ്ടു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലില്‍ ഉത്തര കൊറിയയുടെ മിസൈല്‍ പതിക്കുന്നത്. ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ് ആണ് മിസൈൽ വിക്ഷേപണ വാർത്ത ആദ്യം പുറത്തുവിട്ടത്.

ആണവശക്തി രാജ്യം

ആണവശക്തി രാജ്യം

നവംബർ 29 ലെ ആണവ പരീക്ഷണത്തിലൂടെ ഉത്തരെകൊറിയയെ ആണവ ശക്തി രാജ്യമായെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നു പ്രതിരോധ മേഖലയിലെ വിദ്ഗധർ ചൂണ്ടിക്കാട്ടുന്നുണ്ട്. മൂന്ന് വർഷത്തെ പദ്ധതി കൊണ്ടുമാത്രമേ ഒരു രാജ്യത്തെ ആണവരാജ്യമായി പ്രഖ്യാപിക്കാൻ കഴിയുള്ളുവെന്ന് അവർ കൂട്ടിച്ചേർത്തു.

യുഎൻ യോഗം

യുഎൻ യോഗം

ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തെ തുടർന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ അടിയന്തര യോഗം ചേരും. ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിനെതിരെ യുഎൻ രംഗത്തെത്തിയിരുന്നു. മുന്നറിയിപ്പു നൽകിയെങ്കിലും അതു പരിഗണിക്കാൻ ഉത്തരകൊറിയ തയ്യാറായിരുന്നില്ല. തുടർന്ന് ഉത്തരകൊറിയ്ക്കെതിരെ യുഎൻ ഉപരോധം ഏർപ്പെടുത്തിയിരുന്നു. യുഎന്നിന്റെ ഉപരോധം കറ്റിൽ പറത്തിയായിരുന്നു കൊറിയയുടെ മിസൈൽ പരീക്ഷണം‌‌‌‌

ഭീകരരാജ്യം

ഭീകരരാജ്യം

ഉത്തരകൊറിയയെ ഭീകര രാജ്യമായി അമേരിക്കൻ പ്രസിഡ‍ന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഉത്തരകൊറിയൻ പ്രസിഡന്റ് കിങ് ജോങ് ഉൻ ആണവായുധ പരീക്ഷണത്തെ തുടർന്നാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. മറ്റു രാജ്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷണം അവസാനിപ്പിക്കണമെന്നു യുഎസ് വീണ്ടും ആവർത്തിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
North Korea claims to have successfully tested a new type of intercontinental ballistic missile, topped with a "super-large heavy warhead," which is capable of striking the US mainland

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്